അഡ്രിയാൻ ലുണ/ ട്വിറ്റർ 
Sports

ഡബിള്‍ സെഞ്ചുറിയടിച്ച് ബ്ലാസ്‌റ്റേഴ്‌സ്; അടിച്ചുകൂട്ടിയത് 200 ഗോളുകള്‍; വമ്പന്മാര്‍ക്കൊപ്പം

ജംഷഡ്പൂരിനെ തകര്‍ത്ത് പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നതിനൊപ്പം മറ്റൊരു തകര്‍പ്പന്‍ നേട്ടം കൂടി സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ജംഷഡ്പൂരിനെ തകര്‍ത്ത് പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നതിനൊപ്പം മറ്റൊരു തകര്‍പ്പന്‍ നേട്ടം കൂടി സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്. ടൂര്‍ണമെന്റില്‍ 200 ഗോളുകള്‍ അടിക്കുന്ന നാലാമത്തെ ഐഎസ്എല്‍ ക്ലബായ കേരള ബ്ലാസ്‌റ്റേഴ്‌സ് മാറി. 

ജംഷഡ്പൂരിനെ 3-1ന് തകര്‍ത്ത കളിയിലാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ നേട്ടം. കളി തുടങ്ങി 9ാം മിനിറ്റില്‍ തന്നെ ബ്ലാസ്റ്റേഴ്‌സ് ലീഡ് എടുത്തിരുന്നു. ബാക്ക്ഹീല്‍ ഫഌക്കിലൂടെ ജിയാനുവാണ് ബ്ലാസ്റ്റേഴ്‌സിനായി വല കുലുക്കിയത്. ഇത് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഐഎസ്എല്‍ ചരിത്രത്തിലെ 200ാമത്തെ ഗോളായും മാറി. 

ചെന്നൈയിന്‍ എഫ്‌സി, മുംബൈ സിറ്റി, എഫ്‌സി ഗോവ എന്നിവരാണ് കേരള ബ്ലാസ്‌റ്റേഴ്‌സിന് മുന്‍പ് ഈ നേട്ടത്തിലേക്ക് എത്തിയ മുന്‍ ഐഎസ്എല്‍ ക്ലബുകള്‍. 287 ഗോളുകളുമായി എഫ്‌സി ഗോവയാണ് ഒന്നാമത്. കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഐഎസ്എല്‍ ചരിത്രത്തിലെ ആദ്യ ഗോള്‍ നേടിയത് ഇയാന്‍ ഹ്യൂം ആണ്. ചെന്നൈയിന് എതിരെയായിരുന്നു അത്. 

സീസണില്‍ 12 മത്സരങ്ങള്‍ പിന്നിടുമ്പോള്‍ എട്ട് ജയങ്ങളിലേക്കാണ് വുകോമനോവിച്ചിന്റെ സംഘം എത്തിയത്. ഒരു കളിയില്‍ സമനിലയിലേക്ക് വീണപ്പോള്‍ മൂന്ന് മത്സരങ്ങള്‍ തോറ്റു. 25 പോയിന്റാണ് ബ്ലാസ്‌റ്റേഴ്‌സിന് ഇപ്പോഴുള്ളത്. 30 പോയിന്റോടെ മുംബൈ സിറ്റി ഒന്നാമത് നില്‍ക്കുന്നു. 28 പോയിന്റോടെ ഹൈദരാബാദ് രണ്ടാമതും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21