Kerala Blasters 
Sports

ബ്ലാസ്റ്റേഴ്സിന്റെ ഹോം മാച്ച് കൊച്ചിയിൽ തന്നെ; ജിസിഡിഎയുമായുള്ള വാടക തർക്കം പരിഹരിച്ചു

പ്രതിസന്ധി ഒഴിഞ്ഞതോടെ ടിക്കറ്റ് വിൽപന ഉടൻ തുടങ്ങും

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

കൊച്ചി : കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം മത്സരങ്ങൾ കൊച്ചിയിൽ തന്നെ നടക്കും. കലൂർ ജവഹർ ലാൽ നെഹ്റു സ്റ്റേഡിയത്തിലെ വാടകയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിച്ചു. കഴിഞ്ഞ വർഷത്തെ വാടകത്തുക തന്നെ തുടരാൻ ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റും ജിസിഡിഎയും തമ്മിൽ ധാരണയായി.

ഇതോടെ മറ്റന്നാളത്തെ ബ്ലാസ്റ്റേഴ്സിന്റെ ഹോം മാച്ച് കൊച്ചി നെഹ്റു സ്റ്റേഡിയത്തിൽ തന്നെ നടക്കും. ഒരു മത്സരത്തിന് 3.5 ലക്ഷം വാടക തുടരും. ഇളവ് അനുവദിച്ചു സർക്കാർ ഉത്തരവ് നാളെ ഇറങ്ങും. 8-9 ലക്ഷം രൂപയാണ് ജിസിഡിഎ വാടകായി ആവശ്യപ്പെട്ടിരുന്നത്.

പ്രതിസന്ധി ഒഴിഞ്ഞതോടെ ടിക്കറ്റ് വിൽപന ഉടൻ തുടങ്ങും. ബ്ലാസ്റ്റേഴ്‌സ് ഇളവ് തേടി തദ്ദേശ വകുപ്പിനെ സമീപിച്ചിരുന്നു. തുടർന്ന് തദ്ദേശ വകുപ്പ് ജിസിഡിഎ സെക്രട്ടറിയോട് റിപ്പോർട്ട്‌ തേടി. സർക്കാർ ഉത്തരവ് ഉണ്ടെങ്കിൽ ഇളവ് നൽകാമെന്ന് ജിസിഡിഎ മറുപടി നൽകിയിരുന്നു.

Blasters' home match to be held in Kochi; rental dispute with GCDA resolved

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നേഹ ബോറയ്ക്ക് തിരിച്ചടി; പീസ് ബോണ്ടിനെതിരായ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി

ഒളിംപിക്‌സ് ക്രിക്കറ്റ് യോഗ്യതാ മത്സരങ്ങള്‍ 2028 ജനുവരി മുതല്‍; യോഗ്യത ഉറപ്പാക്കി ഇന്ത്യന്‍ വനിതകള്‍

രാഹുല്‍ഗാന്ധി വലിയ ആവേശം സൃഷ്ടിക്കുന്നതില്‍ ബിജെപിക്ക് അങ്കലാപ്പ്; മോദിയുടെ ആക്ഷേപം തള്ളി തരൂര്‍

'ഗ്യാനേഷ് കുമാര്‍ രാജി വെക്കേണ്ടിവരും'; പ്രതിഷേധം തുടരുമെന്ന് സിജെപി നേതാക്കള്‍

കാരുണ്യ ബെനവലന്റ് ഫണ്ട്: സഹായ ഹസ്തവുമായി ലോട്ടറി വകുപ്പ്; 293 കോടി രൂപ ആരോ​ഗ്യവകുപ്പിന് കൈമാറി