മെക്സിക്കന്‍ താരം മാര്‍ക്ക് വെര്‍ഡയ്ക്ക് നേരെ ഇന്ത്യയുടെ നിഷാന്ത് ദേവിന്‍റെ (ചുവപ്പ് ജേഴ്സി) പഞ്ച് പിടിഐ
Sports

'ജയിച്ചത് നിഷാന്ത്, മെഡല്‍ അവര്‍ കട്ടെടുത്തു'- ഒളിംപിക്‌സ് ബോക്‌സിങില്‍ വിവാദം

ഇന്ത്യന്‍ താരം നിഷാന്ത് ദേവിനെ മനുപൂര്‍വം തോല്‍പ്പിച്ചോ?

Author : സമകാലിക മലയാളം ഡെസ്ക്

പാരിസ്: ഇന്ത്യന്‍ ബോക്‌സിങ് താരം നിഷാന്ത് ദേവിന്റെ ഒളിംപിക്‌സ് ക്വാര്‍ട്ടറിലെ തോല്‍വി വന്‍ വിവാദങ്ങള്‍ക്ക് തിരി കൊളുത്തുന്നു. ബോക്‌സിങിലെ സ്‌കോറിങിനെതിരെ വ്യാപക എതിര്‍പ്പാണ് സാമൂഹിക മാധ്യമങ്ങളില്‍ ഉയരുന്നത്. ഇന്ത്യക്ക് ഒളിംപിക് മെഡല്‍ സമ്മാനിച്ച ഇതിഹാസ ബോക്‌സര്‍ വിജേന്ദര്‍ സിങ് തന്നെ വിമര്‍ശനവുമായി രംഗത്തെത്തി. മികച്ച പ്രകടനത്തില്‍ ഏകപക്ഷീയമായാണ് ജഡ്ജസ് തീരുമാനമെടുത്തതെന്നു വിജേന്ദര്‍ പരോക്ഷമായി എക്‌സിലിട്ട കുറിപ്പില്‍ വിമര്‍ശിച്ചു.

തോറ്റതിലല്ല യഥാര്‍ഥത്തില്‍ വിമര്‍ശനം ഉയര്‍ന്നത്. അത്രയും മികച്ച പ്രകടനം നടത്തിയിട്ടും ഇന്ത്യന്‍ താരത്തിന്റെ തോല്‍വി 4-1നു എന്ന സ്കോറിനാണ്. കാരണം, സ്‌കോറില്‍ തെളിയുന്ന ഏകപക്ഷീയതയായിരുന്നില്ല മത്സരത്തില്‍ കണ്ടത്. തോറ്റാല്‍ തന്നെ സ്‌കോറില്‍ നേരിയ വ്യത്യാസമേ കാണാന്‍ സാധിക്കുമായിരുന്നുള്ളുവെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

മെക്സിക്കോയുടെ മാര്‍ക്ക് വെര്‍ഡയ്‌ക്കെതിരെയാണ് നിഷാന്ത് മത്സരിച്ചത്. സെമിയിലെത്തിയാല്‍ മെഡലുറപ്പിക്കാമെന്ന ഘട്ടമായിരുന്നു താരത്തെ സംബന്ധിച്ച്. ക്വാര്‍ട്ടറില്‍ മികച്ച പ്രകടനവും പുറത്തെടുത്തു. ആദ്യ റൗണ്ടില്‍ നിഷാന്ത് മികച്ച പ്രകടനം പുറത്തെടുത്തെടുത്തതോടെ അഞ്ച് ജഡ്ജസും ഏകപക്ഷീയ തീരുമാനം എടുത്തു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

എന്നാല്‍ രണ്ടാം ഘട്ടത്തില്‍ 3-2 എന്നാണ് ജഡ്ജസ് നില. ഇതോടെ മൂന്നാം ഘട്ടം നിര്‍ണായകമായി. എന്നാല്‍ ഈ ഘട്ടത്തില്‍ നിഷാന്തിന്റെ ഒരു നീക്കങ്ങളും പരിഗണിക്കാതെ മുഴുവന്‍ പോയിന്റുകളും ജഡ്ജസ് വെര്‍ഡയ്ക്ക് നല്‍കി. മൊത്തം സ്‌കോറില്‍ നിഷാന്ത് ഏറെ പിന്നിലാവുകയും ചെയ്തു. മൂന്നാം റൗണ്ടിലും നിഷാന്ത് കട്ടയ്ക്ക് എതിര്‍ത്താണ് കളിച്ചത്.

'എന്തടിസ്ഥാനത്തിലാണ് ഈ സ്‌കോര്‍ എന്നു എനിക്കറിയല്ല. കടുത്ത പോരാട്ടമാണ് റിങില്‍ കണ്ടത്. നിങ്ങള്‍ നന്നായി പൊരുതി നിഷാന്ത്'- എന്നായിരുന്നു വിജേന്ദറിന്റെ എക്‌സിലെ കുറിപ്പ്.

ചലച്ചിത്ര താരം രണ്‍ദീപ് ഹൂഡയും സമാന രീതിയിലുള്ള പ്രതികരണമാണ് നടത്തിയത്. മത്സരം യഥാര്‍ഥത്തില്‍ വിജയിച്ചത് നിഷാന്താണെന്നു രണ്‍ദീപ് പറയുന്നു. 'എന്തുതരം സ്‌കോറിങാണിത് മെഡല്‍ മോഷണമാണ് നടന്നത്. പക്ഷേ നിഷാന്ത് നിങ്ങള്‍ ഞങ്ങളുടെ ഹൃദയം കീഴടക്കി'- എന്നും താരം കുറിച്ചു. ഇനിയും ഇത്തരം കള്ളന്‍മാരെ കാണാമെന്നും അദ്ദേഹം രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

വീണ്ടും കുതിച്ച് ഓഹരി വിപണി, സെന്‍സെക്‌സ് 500 പോയിന്റ് മുന്നേറി; എണ്ണവില കുറഞ്ഞു

മഴക്കാലത്തെ ജലമലിനീകരണം, അണുബാധ തടയാൻ വീട്ടിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മോഹന്‍ലാല്‍ തൂഫാന്‍ വോറിയര്‍; 'പിടിച്ചെടുത്തത് 10 കോടിയുടെ ലഹരി'

വെള്ളാപ്പള്ളി നടേശനെ വീട്ടിലെത്തി കണ്ട് മോന്‍സ് ജോസഫ്; നല്ല മാതൃകയെന്ന് വെള്ളാപ്പള്ളി

SCROLL FOR NEXT