ഹാട്രിക്ക് നേടിയ റഫീഞ്ഞയുടെ ആഹ്ലാദം, റഫീഞ്ഞയും ഫ്ലിക്കും മത്സരത്തിനിടെ എക്സ്
Sports

ക്ലിക്കായി ഫ്ലിക്ക്! 7 ഗോളുകളുമായി നിറഞ്ഞു കളിച്ച് ബാഴ്‌സലോണ

സ്പാനിഷ് ലാലിഗയില്‍ തുടരെ നാലാം ജയം

Author : സമകാലിക മലയാളം ഡെസ്ക്

മാഡ്രിഡ്: സ്പാനിഷ് ലാലിഗയില്‍ ഹാന്‍സി ഫ്‌ളിക്കിന്റെ കീഴില്‍ ബാഴ്‌സലോണ ക്ലിക്കാകുന്നു. തുടരെ നാലാം ജയത്തോടെ 12 പോയിന്റുമായി ബാഴ്‌സ ലീഗില്‍ തലപ്പത്ത്. ഇന്നലെ റയല്‍ വ യ്യാഡോളിഡിനെ അവര്‍ മറുപടിയില്ലാത്ത 7 ഗോളുകള്‍ക്ക് തകര്‍ത്തെറിഞ്ഞു.

റഫീഞ്ഞയുടെ ഹാട്രിക്ക് ഗോളുകളാണ് മറ്റൊരു ഹൈലൈറ്റ്. പുതിയതായി ടീമിലെത്തിയ ഡാനി ഓല്‍മോ രണ്ടാം പോരാട്ടത്തിലും ഗോള്‍ നേടി. ലെവന്‍ഡോസ്‌കിയും ഗോളടി തുടര്‍ന്നു. ജുവല്‍സ് കുണ്ടെ, ഫെറാന്‍ ടോറസ് എന്നിവരും ലക്ഷ്യം കണ്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഫ്‌ളിക്കിന്റെ മാസ്റ്റര്‍പീസ് തന്ത്രമായി കടുത്ത ആക്രമണം സ്വന്തം മൈതാനത്ത് ബാഴ്‌സ പുറത്തെടുത്തു. 23 ആക്രമണങ്ങളാണ് അവര്‍ കളത്തില്‍ നടത്തിയത്. 11 ടാര്‍ഗറ്റുകള്‍. 595 പാസുകളും 71 ശതമാനം ബോള്‍ പൊസഷനുമുടക്കം കളിയില്‍ അവര്‍ സര്‍വാധിപത്യം പുലര്‍ത്തി.

കളിയുടെ 20, 64, 72 മിനിറ്റുകളിലാണ് റഫീഞ്ഞയുടെ ഗോളുകള്‍. 24ാം മിനിറ്റില്‍ റോബര്‍ട്ട് ലെവന്‍ഡോസ്‌കിയുടെ ഗോളും എത്തി. ആദ്യ പകുതിയുടെ ഇഞ്ച്വറി സമയത്താണ് കുണ്ടെയുടെ ഗോള്‍. ഡാനി ഓല്‍മോ 82ലും ടോറസ് 85ാം മിനിറ്റിലും ഗോള്‍ നേടി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

മഴ മുന്നറിയിപ്പില്‍ മാറ്റം; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, നാളെ രണ്ട് ജില്ലകളില്‍ മുന്നറിയിപ്പ്

'കൃഷ്ണേട്ടാ എന്നൊരു നൂറുവട്ടം വിളിച്ച് വെറുപ്പിച്ചിട്ടുണ്ട്! ക്ലൈമാക്സ് രക്ഷിച്ച സിനിമ'; 'ദൃഢം' ഒടിടി റിലീസിന് പിന്നാലെ പ്രേക്ഷകർ

'എല്ലാ ആക്ടേഴ്‌സിന്റേയും ബക്കറ്റ് ലിസ്റ്റിലുള്ളതാണ് മുരളി ഗോപി എഴുതിയ കഥാപാത്രം'; അനന്തന്‍ കാടിനെക്കുറിച്ച് ശാന്തി

ഒരു കോടിയുടെ ഓൺലൈൻ തട്ടിപ്പ്; ലുക്കൗട്ട് നോട്ടീസിലുള്ള പ്രതി കണ്ണൂർ വിമാനത്താവളത്തിൽ കുടുങ്ങി; 1.4 കിലോ സ്വർണ്ണവുമായി കസ്റ്റംസ് പിടികൂടി

SCROLL FOR NEXT