ഫോട്ടോ: ട്വിറ്റർ 
Sports

വാതുവയ്പ്: ഇംഗ്ലണ്ട് ഫുട്‌ബോള്‍ താരം ഇവാന്‍ ടോണിക്ക് വിലക്ക്, പിഴ

ഇംഗ്ലീഷ് ഫുട്‌ബോള്‍ അസോസിയേഷന്റെ വാതുവയ്പ്പ് നിയമങ്ങള്‍ താരം ലംഘിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിലക്ക്

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ഇംഗ്ലീഷ് ഫുട്‌ബോള്‍ താരവും ബ്രെന്‍ഡ്‌ഫോര്‍ഡ് സ്‌ട്രൈക്കറുമായ ഇവാന്‍ ടോണിക്ക് എട്ട് മാസത്തെ വിലക്ക്. വിലക്കിനൊപ്പം 63,000 അമേരിക്കന്‍ ഡോളര്‍ (ഏകദേശം 52ലക്ഷം രൂപ) പിഴയും ചുമത്തി. വിലക്കിന്റെ കാലയളവില്‍ ക്ലബിനായോ ഇംഗ്ലണ്ട് ടീമിനായോ താരത്തിന് കളത്തിലിറങ്ങാന്‍ സാധിക്കില്ല. 

വാതുവയ്പ്പുമായി ബന്ധപ്പെട്ടാണ് താരത്തിന് വിലക്കേര്‍പ്പെടുത്തിയത്. ഇംഗ്ലീഷ് ഫുട്‌ബോള്‍ അസോസിയേഷന്റെ വാതുവയ്പ്പ് നിയമങ്ങള്‍ താരം ലംഘിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിലക്ക്. 2024 ജനുവരി 16 വരെയാണ് താരത്തെ കളത്തില്‍ നിന്നു മാറ്റി നിര്‍ത്തുന്നത്. 

ടോണിയുടെ മൊഴി വിശദമായി കേട്ട ശേഷം സ്വതന്ത്ര അന്വേഷണ സമിതിയാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. 2017നും 2021നും ഇടയില്‍ താരം 232 തവണ നിയമ ലംഘനം നടത്തിയെന്നാണ് സമിതിയുടെ കണ്ടെത്തല്‍. കഴിഞ്ഞ നവംബറിലാണ് താരം കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ഡിസംബറില്‍ 30 നിയമ ലംഘനങ്ങള്‍ കൂടി താരത്തിന്റെ പേരില്‍ ചുമത്തി. പിന്നീട് ഈ 30 എണ്ണം എഫ്എ പിന്‍വലിച്ചു. താന്‍ തെറ്റു ചെയ്‌തെന്ന് 27കാരനായ താരം സമ്മതിച്ചതോടെയാണ് ശിക്ഷ വിധിച്ചത്. 

സെപ്റ്റംബര്‍ 17ന് വിലക്കിലെ നാല് മാസങ്ങള്‍ പൂര്‍ത്തിയാകും. അതിന് ശേഷം താരത്തിന് പരിശീലനത്തില്‍ പങ്കെടുക്കാന്‍ ഇളവു നല്‍കിയിട്ടുണ്ട്. 

സീസണില്‍ ക്ലബിനായി മിന്നും ഫോമില്‍ കളിക്കുന്ന താരമാണ് ഇവാന്‍ ടോണി. 33 മത്സരങ്ങളില്‍ നിന്ന് 20 ഗോളുകളാണ് താരം ഈ സീസണില്‍ ക്ലബിനായി നേടിയത്. പോയിന്റ് പട്ടികയില്‍ ഒന്‍പതാം സ്ഥാനത്ത് ബ്രെന്‍ഡ്‌ഫോര്‍ഡ് നില്‍ക്കുന്നത്. സീസണിലെ അവസാന രണ്ട് മത്സരങ്ങള്‍ ടോട്ടനം ഹോട്‌സ്പര്‍, മാഞ്ചസ്റ്റര്‍ സിറ്റി ടീമുകള്‍ക്കെതിരെയാണ്. ഈ മത്സരങ്ങള്‍ താരത്തിന് നഷ്ടമാകും. ശിക്ഷയിലേക്ക് നയിച്ച അന്വേഷണ സമിതിയുടെ കണ്ടെത്തല്‍ വിശദമായി അവലോകനം ചെയ്യുമെന്ന് ബ്രെന്‍ഡ്‌ഫോര്‍ഡ് വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

നെഞ്ചുവേദന; തന്ത്രി കണ്ഠര് രാജീവര് ആശുപത്രിയില്‍

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

SCROLL FOR NEXT