വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ബുംറ എപി
Sports

200 ടെസ്റ്റ് വിക്കറ്റ് നേട്ടവുമായി ബുംറ, രണ്ടാമത്തെ വേഗതയേറിയ താരം; ബൗളിങ് ശരാശരിയില്‍ മുന്നില്‍

200 ടെസ്റ്റ് വിക്കറ്റുകള്‍ തികയ്ക്കുന്ന ഏറ്റവും വേഗതയേറിയ രണ്ടാമത്തെ ഇന്ത്യന്‍ ബൗളറെന്ന നേട്ടം രവീന്ദ്ര ജഡേജയ്‌ക്കൊപ്പം പങ്കിട്ട് പേസ് ബൗളര്‍ ജസ്പ്രീത് ബുംറ

Author : സമകാലിക മലയാളം ഡെസ്ക്

മെല്‍ബണ്‍: 200 ടെസ്റ്റ് വിക്കറ്റുകള്‍ തികയ്ക്കുന്ന ഏറ്റവും വേഗതയേറിയ രണ്ടാമത്തെ ഇന്ത്യന്‍ ബൗളറെന്ന നേട്ടം രവീന്ദ്ര ജഡേജയ്‌ക്കൊപ്പം പങ്കിട്ട് പേസ് ബൗളര്‍ ജസ്പ്രീത് ബുംറ. 20ല്‍ താഴെ ബൗളിങ് ശരാശരിയില്‍ ആ നേട്ടം കൈവരിക്കുന്ന ആദ്യ ബൗളറെന്ന നേട്ടവും ബുംറ സ്വന്തമാക്കി.

ഓസ്‌ട്രേലിയക്കെതിരായ നാലാം ടെസ്റ്റിന്റെ നാലാം ദിനം ഉച്ചഭക്ഷണത്തിനു ശേഷമുള്ള സെഷനില്‍ ട്രാവിസ് ഹെഡിനെ (1) പുറത്താക്കിയാണ് 200 വിക്കറ്റ് എന്ന നേട്ടം ബുംറ സ്വന്തമാക്കിയത്.ടെസ്റ്റില്‍ ഏറ്റവും വേഗത്തില്‍ 200 വിക്കറ്റ് നേടുന്ന ഇന്ത്യന്‍ ബൗളര്‍മാരുടെ പട്ടികയില്‍ ജഡേജയ്ക്കൊപ്പമാണ് ബുംറ. 44-ാം ടെസ്റ്റിലാണ് ഇരുവരും 200 വിക്കറ്റ് നേട്ടം കരസ്ഥമാക്കിയത്. ഈ നേട്ടം സ്വന്തമാക്കുന്ന 12-ാമത്തെ ഇന്ത്യന്‍ ബൗളറാണ് ബുംറ.

അടുത്തിടെ വിരമിച്ച ഇന്ത്യന്‍ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍ ആണ് ഏറ്റവും വേഗത്തില്‍ 200 ടെസ്റ്റ് വിക്കറ്റുകള്‍ നേടിയ ഇന്ത്യന്‍ താരം. തന്റെ 37-ാം ടെസ്റ്റിലാണ് അശ്വിന്‍ ഈ നേട്ടം കൈവരിച്ചത്. ടെസ്റ്റ് ക്രിക്കറ്റില്‍ 200 വിക്കറ്റ് നേടിയ ബൗളര്‍മാരില്‍ 20ല്‍ താഴെ ശരാശരിയുള്ള ഏക ബൗളര്‍ ബുംറയാണ്. മുന്‍ വെസ്റ്റ് ഇന്‍ഡീസ് ബൗളര്‍മാരായ മാല്‍ക്കം മാര്‍ഷല്‍-376 വിക്കറ്റ് (20.94), ജോയല്‍ ഗാര്‍ണര്‍- 259 വിക്കറ്റ് (20.99 ), കര്‍ട്ട്‌ലി ആംബ്രോസ്- 405 വിക്കറ്റുകള്‍ (20.99 ) എന്നിവരാണ് ശരാശരിയില്‍ തൊട്ടുപിന്നില്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അടുത്ത മാസം ഇന്ധനവില വര്‍ധിപ്പിച്ചേക്കും, റിസര്‍വ് ബാങ്ക് പലിശനിരക്ക് കൂട്ടാനും സാധ്യത; റിപ്പോര്‍ട്ട്

രാഹുല്‍ ഗാന്ധിയെക്കുറിച്ച് പറഞ്ഞാല്‍ കലാപാഹ്വാനം, പ്രധാനമന്ത്രിയെ അധിക്ഷേപിച്ചാല്‍ മാനനഷ്ടക്കേസ്; ഇരട്ട നീതിയെന്ന് ആര്‍ ശ്രീലേഖ

സയന്‍സ് ഫിക്ഷന്‍ സിനിമയല്ല! പറക്കും കാര്‍ അവതരിപ്പിച്ച് മസ്‌ക്; കണ്ണടച്ച് തുറക്കുമ്പോഴേക്കും 60 മൈല്‍ വേഗം- വിഡിയോ

അവസരമുണ്ടോ? ഇനിയും കാത്തിരിക്കണമെന്ന് ഗംഭീര്‍, രണ്ട് വാക്കില്‍ മറുപടി നല്‍കി വൈഭവ്

കയ്യിൽ രണ്ട് തോക്ക്, ടെറർ ലുക്കിൽ നസ്‌ലിൻ; 'ബാച്ച്‌ലർ പാർട്ടി Deux' ലെ ലുക്ക് പോസ്റ്റർ പുറത്ത്