ബുംറ,ഹാരി ബ്രൂക്ക് 
Sports

'എവിടെത്തിരിഞ്ഞാലും ഒന്നാന്തരം ബാറ്റര്‍മാര്‍, ഇന്ത്യയെ തോല്‍പ്പിക്കുക പ്രയാസം': ഹാരി ബ്രൂക്ക്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ലോകകപ്പില്‍ ഇന്ത്യയോട് തോല്‍വി നേരിട്ടത്തിന് പിന്നാലെ ബുംറയെ പുകഴ്ത്തി ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി ബ്രൂക്ക്. മത്സരത്തില്‍ കൃത്യമായ യോര്‍ക്കറുകള്‍ ഉപയോഗിച്ച് ഇംഗ്ലണ്ടിനെ വരിഞ്ഞുമുറുക്കിയ ബുംറയെ 'എക്കാലത്തെയും മികച്ച താരം' എന്നാണ് ബ്രൂക്ക് വിശേഷിപ്പിച്ചത്.

ഇന്ത്യയെ തോല്‍പ്പിക്കുക വളരെ ബുദ്ധിമുട്ടാണെന്ന്, കാരണം അവര്‍ക്ക് എല്ലാ സ്ഥാനത്തും മികച്ച ബാറ്റര്‍മാരുണ്ട്. മികച്ച ബാറ്റര്‍മാര്‍ക്കൊപ്പം ബൗള്‍ സ്‌ട്രൈക്കര്‍മാരുണ്ട്. നിര്‍ഭാഗ്യവശാല്‍, ഞങ്ങള്‍ക്ക് സാധിക്കുമായിരുന്നത്ര മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിഞ്ഞില്ല, കൂടാതെ ചില ഡ്രോപ്പ് ക്യാച്ചുകളും തിരിച്ചടിയായി.

ഇന്ത്യന്‍ ഇന്നിങ്‌സില്‍ മൂന്നാം ഓവറില്‍ 15 റണ്‍സില്‍ നില്‍ക്കെ ബ്രൂക്ക് സഞ്ജുവിന്റെ ക്യാച്ച് കൈവിട്ടത് മത്സരഫലത്തില്‍ നിര്‍ണായകമായിരുന്നു. സഞ്ജുവിന്റെ വെടിക്കെട്ട് ഇന്നിങ്‌സിന്റെ ബലത്തിലാണ് ഇന്ത്യ കൂറ്റന്‍ റണ്‍സ് പടുത്തുയര്‍ത്തിയതും.

18-ാം ഓവര്‍ എറിഞ്ഞ ബുംറ യോര്‍ക്കറുകള്‍ കൃത്യമായി എറിഞ്ഞ് ആറ് റണ്‍സ് മാത്രമാണ് വഴങ്ങിയത്. ഇതോടെ ഇംഗ്ലണ്ടിന് അവസാന രണ്ട് ഓവറുകളില്‍ നിന്ന് 39 റണ്‍സ് നേടണമെന്ന സ്ഥിതിയായി. അതുകൊണ്ട് തന്നെ ബുംറ മികച്ച ബൗളറാണ്, എക്കാലത്തെയും മികച്ച ബൗളറാണെന്ന് പറയാം,' ബ്രൂക്ക് പറഞ്ഞു. മൈതാനത്ത് ഇന്ത്യയുടെ ഫീല്‍ഡിങ് മികച്ചതായിരുന്നു. അക്ഷര്‍ പട്ടേല്‍ എടുത്ത ക്യാച്ച് താന്‍ കണ്ട് ക്യാച്ചുകളില്‍ മികച്ചതായിരുന്നു. ബ്രൂക്ക് പറഞ്ഞു.

India have batters coming out of everywhere, Bumrah best of all time at the minute: Brook

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പാമ്പു കടിയേറ്റാല്‍ 108ല്‍ വിളിക്കുക; ആന്റിവെനം ഉള്ള ആശുപത്രിയില്‍ ആംബുലന്‍സിലെത്താം; വീണാ ജോര്‍ജ്‌

പേടിഎം പേയ്മെന്റ് ബാങ്കിന്റെ ലൈസന്‍സ് റദ്ദാക്കി ആര്‍ബിഐ

ബാങ്ക് എഫ്ഡിയേക്കാള്‍ മെച്ചം; പോസ്റ്റ് ഓഫീസിലെ നിക്ഷേപങ്ങള്‍ സുരക്ഷിതം, സേവിങ്‌സ് സ്‌കീമുകളറിയാം

മദ്യലഹരിയില്‍ പട്ടാപ്പകല്‍ മോഷ്ടിക്കാന്‍ കയറിയത് എസ്‌ഐയുടെ വീട്ടില്‍; പ്രതികളില്‍ ഒരാള്‍ പിടിയില്‍

'സിസിടിവി ഹാര്‍ഡ് ഡിസ്‌ക് മാറ്റണം'; തലശേരി, കൂത്തുപറമ്പ് സ്ഥാനാര്‍ഥികളെ സ്‌ട്രോങ് റൂമിലേക്ക് വിളിപ്പിച്ച് റിട്ടേണിങ് ഓഫീസര്‍

SCROLL FOR NEXT