ഫോട്ടോ: ഇന്‍സ്റ്റഗ്രാം 
Sports

ടി20 ലോകകപ്പ് ടീമില്‍ ഇടമില്ലാതെ ചഹല്‍, പ്രതികരണവുമായി ഭാര്യ

ഇന്ത്യയുടെ ലോകകപ്പിനുള്ള ടി20 സംഘത്തില്‍ ചഹല്‍ ഉള്‍പ്പെടാതിരുന്നതിന് പിന്നാലെ പ്രതികരണവുമായി താരത്തിന്റെ ഭാര്യ ധനശ്രീ വര്‍മ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യയുടെ ലോകകപ്പിനുള്ള ടി20 സംഘത്തില്‍ ചഹല്‍ ഉള്‍പ്പെടാതിരുന്നതിന് പിന്നാലെ പ്രതികരണവുമായി താരത്തിന്റെ ഭാര്യ ധനശ്രീ വര്‍മ. ഈ സമയവും കടന്ന് പോകും എന്നാണ് ലെഗ് സ്പിന്നറുടെ ഭാര്യ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പറയുന്നത്. 

തല ഉയര്‍ത്തി നില്‍ക്കുക. നിങ്ങളുടെ കഴിവും നന്മയും എല്ലായ്‌പ്പോഴും നിങ്ങളെ പിന്തുണയ്ക്കും, ദൈവം വലിയവനാണ് എന്നാണ് ധനശ്രീ സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്. ചഹലിനെ ടീമില്‍ ഉള്‍പ്പെടുത്താതിരുന്ന തീരുമാനം വലിയ തോതില്‍ ചര്‍ച്ചയായിരുന്നു. 

ചഹലിന് പകരം രാഹുല്‍ ചഹറിനെ ഉള്‍പ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു എന്നാണ് ചീഫ് സെലക്ടര്‍ ചേതന്‍ ശര്‍മ പറഞ്ഞത്. കൂടുതല്‍ വേഗത്തില്‍ പിച്ചിലെ പേസ് ഉപയോഗപ്പെടുത്താന്‍ സാധിക്കുന്ന താരത്തെയാണ് ഞങ്ങള്‍ക്ക് വേണ്ടിയിരുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

SCROLL FOR NEXT