ചെല്‍സിക്കായി ഹാട്രിക്ക് ഗോളുകള്‍ നേടിയ കോള്‍ പാല്‍മര്‍ ട്വിറ്റര്‍
Sports

റോളര്‍ കോസ്റ്റര്‍! ഇഞ്ച്വറി ടൈമില്‍ തുടരെ 2 ഗോളുകള്‍; മാഞ്ചസ്റ്ററിനെ വീഴ്ത്തി ചെല്‍സിയുടെ 'ത്രില്ലര്‍'

മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ 4-3നു വീഴ്ത്തി ചെല്‍സി

Author : സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് സമീപ കാലത്തു കണ്ട മികച്ച ത്രില്ലര്‍. ഏഴ് ഗോളുകള്‍ പിറന്ന പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ വീഴ്ത്തി ചെല്‍സി ജയിച്ചു കയറി.

ചെല്‍സി ആദ്യം 2-0ത്തിനു മുന്നില്‍. പിന്നീട് ആദ്യ പകുതി തീരുമ്പോള്‍ 2-2നു മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സമനില പിടിച്ചു. രണ്ടാം പകുതി തുടങ്ങി കളി പുരോഗമിക്കവെ മാഞ്ചസ്റ്റര്‍ 2-3 ലീഡെടുത്തു. എന്നാല്‍ കളി തീര്‍ന്നപ്പോള്‍ ചെല്‍സി 4-3നു ജയിച്ചു!

കളിയുടെ നാലാം മിനിറ്റില്‍ കോണോര്‍ കല്ലാഗറിലൂടെ ചെല്‍സി മുന്നിലെത്തി. 19ാം മിനിറ്റില്‍ പെനാല്‍റ്റി വലയിലെത്തിച്ച് അവര്‍ 2-0ത്തിനു ലീഡും ഉയര്‍ത്തി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

34ാം മിനിറ്റില്‍ ഗര്‍നാചോയും 39ാം മിനിറ്റില്‍ ബ്രൂണോ ഫെര്‍ണാണ്ടാസും വല ചലിപ്പിച്ചതോടെ മാഞ്ചസ്റ്റര്‍ സമനില പിടിച്ചു.

രണ്ടാം പകുതി തുടങ്ങി 67ാം മിനിറ്റില്‍ ഗര്‍നാചോ തന്റെ രണ്ടാം ഗോളിലൂടെ ടീമിനു ലീഡ് സമ്മാനിച്ചു. കളി 90ാം മിനിറ്റും കടന്നു ഇഞ്ച്വറി സമയത്തെത്തിയതിനു പിന്നാലെ നാടകീയതയും തുടങ്ങി.

ഇഞ്ച്വറി ടൈമിന്റെ പത്താം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി വീണ്ടും വലയിലെത്തിച്ച് പാല്‍മര്‍ ചെല്‍സിക്ക് 3-3ന്റെ സമനില സമ്മാനിച്ചു. തൊട്ടു പിന്നാലെ ലോങ് വിസിലിനു നിമിഷങ്ങള്‍ മാത്രമുള്ളപ്പോള്‍ പാല്‍മര്‍ ഹാട്രിക്ക് തികച്ച് ടീമിനു അമ്പരപ്പിക്കുന്ന ജയവും സമ്മാനിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തമിഴ്‌നാട് ഉപതെരഞ്ഞെടുപ്പ്: കൂറുമാറിയ എഐഎഡിഎംകെ എംഎൽഎമാർക്ക് സീറ്റ് നൽകി ടിവികെ

'ദൂരെ എവിടെയോ നടക്കുന്ന കാര്യമാണെന്ന് കരുതി, അന്ന് ആ നടൻ പറഞ്ഞത് ആരും അത്ര ​ഗൗരവമായി എടുത്തില്ല; നേപ്പാളിലുണ്ടായത് നമ്മൾ കണ്ടതാണ്'

കേരള റബർ ലിമിറ്റഡിൽ എഞ്ചിനീയർമാർക്ക് അവസരം; ഡിപ്ലോമ ഉള്ളവർക്കും അപേക്ഷിക്കാം, നേരിട്ട് നിയമനം!

യെമനില്‍ സൗദിയുടെ വ്യോമാക്രമണം; 40 തവണ ബോംബിങ്, കനത്ത നാശനഷ്ടം

വയനാട് വനമേഖലയിൽ വയോധികയുടെ മൃതദേഹം; 40 ദിവസമായി കാണാതായ ആദിവാസി സ്ത്രീ തങ്കിയുടേതെന്ന് സംശയം