vaibhav suryavanshi x
Sports

ഔട്ട്‌സ്റ്റാന്‍ഡിങ്! 'ബേബി ബോസിന്റെ' ബാറ്റിങ് കണ്ട് സാക്ഷാല്‍ 'യൂനിവേഴ്‌സ് ബോസ്'

വൈഭവ് സൂര്യവംശിയെ അഭിനന്ദിച്ച് ക്രിസ് ഗെയ്ല്‍

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

മുള്ളന്‍പുര്‍: വൈഭവ് സൂര്യവംശിയുടെ വിനാശകരമായ ബാറ്റിങ് മികവില്‍ ക്രിക്കറ്റ് ലോകം വിസ്മയിച്ചു നില്‍ക്കെ അഭിനന്ദനവുമായി സാക്ഷാല്‍ യൂനിവേഴ്‌സ് ബോസ് വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്ല്‍. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ പോരാട്ടത്തില്‍ വൈഭവ് വെറും 29 പന്തില്‍ 97 റണ്‍സടിച്ചിരുന്നു. 12 സിക്‌സുകളാണ് താരം തലങ്ങും വിലങ്ങും തൂക്കിയത്.

വൈഭവിന്റെ ബാറ്റിങിനെ ഗെയ്ല്‍ മികച്ച പ്രകടനമെന്നു വിശേഷിപ്പിച്ചു. ഐപിഎല്ലിലെ പുതിയ സിക്‌സര്‍ മെഷീന്‍ എന്നും ഗെയ്ല്‍ പുകഴ്ത്തി. അതേസമയം തന്നെ ഗെയ്ല്‍ സ്ഥാപിച്ച മറ്റൊരു റെക്കോര്‍ഡ് മറികടക്കാനുള്ള അവസരവും വൈഭവിനുണ്ടായിരുന്നു. ഐപിഎല്ലിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറിയെന്ന റെക്കോര്‍ഡ് നേട്ടം പക്ഷേ താരത്തിനു സ്വന്തമാക്കാനായില്ല. 3 റണ്‍സിനാണ് താരത്തിനു റെക്കോര്‍ഡ് നഷ്ടമായത്. ഈ നിരാശയെ ഗെയ്ല്‍ നിര്‍ഭാഗ്യമെന്നു വിശേഷിപ്പിച്ചു. എന്നാല്‍ വൈഭവ് ഈ റെക്കോര്‍ഡ് തകര്‍ക്കുമെന്ന പ്രതീക്ഷയും ഗെയ്ല്‍ പങ്കിട്ടു. ഗെയ്ല്‍ 30 പന്തിലാണ് സെഞ്ച്വറി നേടിയത്.

ക്രിസ് ഗെയ്‌ലിന്റെ ഒരു ഐപിഎല്‍ സീസണിലെ ഏറ്റവും കൂടുതല്‍ സിക്‌സുകളെന്ന റെക്കോര്‍ഡ് വൈഭവ് മത്സരത്തില്‍ വൈഭവ് മറികടന്നു. 13 വര്‍ഷമായി തകരാതെ നിന്ന റെക്കോര്‍ഡാണ് രാജസ്ഥാന്‍ വണ്ടര്‍ കിഡ് മറികടന്നത്. ഗെയ്ല്‍ 2013ല്‍ 59 സിക്‌സുകളാണ് തൂക്കിയത്. വൈഭവ് ഇത്തവണ 65 സിക്‌സുകള്‍ അടിച്ചു കഴിഞ്ഞു.

സണ്‍റൈസേഴ്‌സിനെതിരെ വൈഭവ് പുറത്തെടുത്ത മാസ്മരിക ഇന്നിങ്‌സ് അതൊരു കേവലം ബാറ്റിങ് പ്രകടനം മാത്രമല്ല. ടി20 ക്രിക്കറ്റിന്റെ ഭാവിയിലേക്കുള്ള നീക്കിയിരിപ്പു കൂടിയാണ്.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ക്യാപ്റ്റനും ലോകോത്തര പേസ് ബൗളറുമായ പാറ്റ് കമ്മിന്‍സിനെ പോലൊരു താരത്തെ ക്രീസില്‍ വെറും കാഴ്ചക്കാരനാക്കി മാറ്റുന്ന കാഴ്ചയ്ക്കാണ് ക്രിക്കറ്റ് ലോകം അമ്പരപ്പോടെ സാക്ഷികളായത്. ഈ മത്സരത്തിനു മുന്‍പ് തന്നെ പ്രാഥമിക ഘട്ടത്തില്‍ തനിക്കെതിരെ വൈഭവ് നടത്തിയ വെടിക്കെട്ട് ബാറ്റിങില്‍ കമ്മിന്‍സ് അത്ഭുതം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ബുധനാഴ്ച അതുക്കും മേലെയുള്ള പ്രകടനമാണ് വൈഭവ് പുറത്തെടുത്തത്. ഓസീസ് നായകന്റെ 4 ഓവറില്‍ പിറന്നത് 64 റണ്‍സുകളാണ്. അതില്‍ ഭൂരിഭാഗവും വൈഭവിന്റെ ബാറ്റില്‍ നിന്നായിരുന്നു.

കേവലം കൂറ്റനടികള്‍ മാത്രമായി യൂനിവേഴ്‌സ് ബേബി ബോസിന്റെ ബാറ്റിങിനെ കാണാന്‍ സാധിക്കില്ല. അതിനു പിന്നില്‍ കൃത്യമായ ക്രിക്കറ്റ് ബുദ്ധിയുണ്ടെന്നു വ്യക്തം. പാറ്റ് കമ്മിന്‍സിന്റെ രണ്ടാം ഓവര്‍ തന്നെ അതിനു ഉദാഹരണം. കമ്മിന്‍സ് എറിഞ്ഞ ഈ ഓവറില്‍ വൈഭവ് ഹാട്രിക്ക് സിക്‌സുകളാണ് തൂക്കിയത്.

West Indies legend Chris Gayle was in awe of vaibhav suryavanshi after the youngster's 29-ball-97 for Rajasthan Royals

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അഭിമാനം ബഹിരാകാശത്തോളം; യാത്ര തുടങ്ങി അനില്‍ മേനോന്‍; വാനോളം മലയാളം

'ആകാശ നീല വേണ്ട, കടും നീല തന്നെ വേണം.. അതെന്താ'! ലോകകപ്പിൽ 'കുപ്പായ നിറം' ചില്ലറ കാര്യമല്ല

'ലൈവിനിടെ അപമാനിച്ചു'; 22കാരിയുടെ പരാതിയില്‍ 'തൊപ്പി'യുടെ കൂട്ടാളി മമ്മു പിടിയില്‍

'നര്‍ക്കോട്ടിക്‌സ് ഈസ് എ ഡേര്‍ട്ടി ബിസിനസ്'; തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുമായി രമേശ് ചെന്നിത്തല കൂടിക്കാഴ്ച നടത്തും

കണ്ണൂരിലെ 5 സ്വകാര്യ ആശുപത്രികളിലെ നഴ്‌സ് സമരം ഒത്തുതീർന്നു