ഫോട്ടോ: ട്വിറ്റർ 
Sports

കോവിഡ് ഫലം വീണ്ടും പോസിറ്റീവ്, ഹസരംഗയ്ക്ക് ഇന്ത്യക്കെതിരായ ട്വന്റി20 പരമ്പര നഷ്ടം

നാളെയാണ് ശ്രീലങ്കയ്ക്ക് എതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരം. മെല്‍ബണില്‍ നിന്ന് ഹസരംഗയെ കാന്‍ബറയിലേക്ക് മാറ്റി

സമകാലിക മലയാളം ഡെസ്ക്

കാന്‍ബറ: കോവിഡ് പോസിറ്റീവായതോടെ ശ്രീലങ്കന്‍ ഓള്‍ റൗണ്ടര്‍ വാനിന്‍ഡു ഹസരംഗയ്ക്ക് ഇന്ത്യക്കെതിരായ ട്വന്റി20 പരമ്പര നഷ്ടമാവും. ഹസരംഗയുടെ കോവിഡ് ഫലം വീണ്ടും പോസിറ്റീവാകുകയായിരുന്നു. 

ഫെബ്രുവരി 15ന് ഓസ്‌ട്രേലിയക്കെതിരായ പരമ്പരയ്ക്ക് ഇടയിലാണ് ഹസരംഗയുടെ ആന്റിജന്‍ ടെസ്റ്റ് ഫലം പോസിറ്റീവായത്. ഫെബ്രുവരി 22ന് നടത്തിയ ആന്റിജന്‍ ടെസ്റ്റിലും ആര്‍ടിപിസിആര്‍ ടെസ്റ്റിലും ഫലം പോസിറ്റീവായതോടെ ഹസരംഗയ്ക്ക് ഐസൊലേഷനില്‍ തുടരണം. 

ഓസ്‌ട്രേലിയ വിടാന്‍ കോവിഡ് ഫലം നെഗറ്റീവാകണം

നാളെയാണ് ശ്രീലങ്കയ്ക്ക് എതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരം. മെല്‍ബണില്‍ നിന്ന് ഹസരംഗയെ കാന്‍ബറയിലേക്ക് മാറ്റി. കോവിഡ് ഫലം നെഗറ്റീവായതിന് ശേഷമാവും ഹസരംഗയ്ക്ക് ഓസ്‌ട്രേലിയ വിടാന്‍ കഴിയുക. 

ഓസ്‌ട്രേലിയക്കെതിരായ ട്വന്റി20 പരമ്പര ഇന്ത്യക്ക് 1-4ന് നഷ്ടമായിരുന്നു. ശ്രീലങ്കയുടെ ബാറ്റിങ് നിരയാണ് അവരെ തുടരെ നിരാശരാക്കിയത്. ഇന്ത്യക്കെതിരെ ബാറ്റിങ് നിര പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം നടത്തും എന്ന പ്രതീക്ഷയിലാണ് ക്യാപ്റ്റന്‍ ദസുന്‍ ശനക
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നിതീഷ് കുമാര്‍ ബിഹാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചേക്കും, രാജ്യസഭ വഴി കേന്ദ്രമന്ത്രി പദവിയിലേക്ക്?; ബിജെപി മുഖ്യമന്ത്രി വരും

പുത്തന്‍ ബൈക്ക് വാങ്ങാന്‍ പ്ലാനുണ്ടോ?, ബാധ്യതയില്ലാതിരിക്കാന്‍ 20-4-10 റൂള്‍ പ്രയോജനപ്പെടും; വിശദാംശങ്ങള്‍

ഓറൽ കാൻസർ ലക്ഷണങ്ങൾ, ഇവ നിസ്സാരമാക്കരുത്

ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ രാജിവച്ചു, എ വി ഗോപിനാഥ് പദവിയിലേക്ക്

ഇത്രയും നാൾ ചെയ്തതു തെറ്റായിരുന്നോ​! ആരോ​ഗ്യകരമായി ചോറ് വേവിക്കേണ്ടത് ഇങ്ങനെ

SCROLL FOR NEXT