ഫയല്‍ ചിത്രം 
Sports

ഇന്ത്യയില്‍ ക്രിക്കറ്റ് ഭ്രാന്ത്; ബോളിവുഡ്, ഹോളിവുഡ് താരങ്ങളെ പോലെ ആരാധിക്കുന്നു: ഡെയ്ല്‍ സ്‌റ്റെയ്ന്‍ 

വിരമിക്കല്‍ പ്രഖ്യാപനത്തിന് ശേഷം ഇന്ത്യയില്‍ കളിച്ച അനുഭവത്തെ കുറിച്ചും പറയുകയാണ് സ്റ്റെയ്ന്‍

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഒരുഭാഗത്ത് പരിക്ക് പിടിമുറുക്കുമ്പോള്‍ മറുവശത്ത് എതിരാളികളുടെ കണക്കു കൂട്ടല്‍ തെറ്റിക്കുന്ന പേസുമായി നിറയുകയായിരുന്നു ഡെയ്ല്‍ സ്റ്റെയ്ന്‍. ഒടുവില്‍ 38ാം വയസില്‍ വിരമിക്കല്‍ പ്രഖ്യാപനം. വിരമിക്കല്‍ പ്രഖ്യാപനത്തിന് ശേഷം ഇന്ത്യയില്‍ കളിച്ച അനുഭവത്തെ കുറിച്ചും പറയുകയാണ് സ്റ്റെയ്ന്‍. 

ഇന്ത്യയിലായിരിക്കുമ്പോള്‍ റോക്ക് സ്റ്റാറിനെ പോലെയാണ് നമുക്ക് നമ്മളെ തോന്നുക. ഹോളിവുഡ്, ബോളിവുഡ് താരങ്ങളെ പോലെയാണ് നമ്മളെ നോക്കി കാണുക. ക്രിക്കറ്റ് എന്നാല്‍ ഇന്ത്യയില്‍ ഭ്രാന്താണ്, സ്‌റ്റെയ്ന്‍ പറഞ്ഞു. 

'വിമാനത്താവളത്തിലേക്ക് പോയാല്‍ ബോംബാക്രമണം പോലെയാണ്. പരിശീലനത്തിനായി പോകുമ്പോള്‍ അവിടേയും 10000 പേര്‍ കാണുന്നുണ്ടാവും. എന്റെ ജീവിതത്തില്‍ അങ്ങനെയൊരു അനുഭവം അവിടെയല്ലാതെ മറ്റൊരിടത്തും ഉണ്ടായിട്ടില്ല'. 

സച്ചിനും പോണ്ടിങ്ങും വിസ്മയപ്പെടുത്തുന്ന ബാറ്റ്‌സ്മാന്മാരാണ്. അവര്‍ക്ക് നമ്മുടെ കഴിവിനെ പറ്റി ബോധ്യമുണ്ടാവും. അതിനാല്‍ ഇവിടെ ബാറ്റ്‌സ്മാന്‍ ബൗളര്‍ എന്ന പോരില്‍ നിന്ന് പുറത്ത് വന്ന് ഔട്ട് ആവാതിരിക്കുക എന്നതാണ് അവര്‍ ശ്രമിക്കുക. അവര്‍ക്ക് ഒരു ചാന്‍സ് മാത്രമാണുള്ളത്. എന്നാല്‍ എനിക്ക് ആറ് പന്തുകളുണ്ട്, സ്റ്റെയ്ന്‍ പറഞ്ഞു. 

ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നുമാണ് സ്‌റ്റെയ്‌നിന്റെ വിരമിക്കല്‍ പ്രഖ്യാപനം. 93 ടെസ്റ്റുകളില്‍ നിന്ന് 439 വിക്കറ്റും 125 ഏകദിനങ്ങളില്‍ നിന്ന് 196 വിക്കറ്റും സ്റ്റെയ്ന്‍ നേടി. 47 ടി20 കളിച്ചപ്പോള്‍ 64 വിക്കറ്റാണ് സൗത്ത് ആഫ്രിക്കന്‍ താരം വീഴ്ത്തിയത്. 

ടെസ്റ്റില്‍ നിന്ന് 2019ല്‍ തന്നെ സ്റ്റെയ്ന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. 2005ല്‍ സെഞ്ചൂറിയനില്‍ ആഫ്രിക്ക ഇലവന്‍-ഏഷ്യന്‍ ഇലവന്‍ പോരിലൂടെയാണ് സ്‌റ്റെയ്ന്‍ ഏകദിനത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്. 2013ല്‍ പോര്‍ട്ട് എലിസബത്തില്‍ പാകിസ്ഥാന് എതിരെ നേടിയ 6-39 ആണ് സ്റ്റെയ്‌നിന്റെ മികച്ച പ്രകടനം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഉമ്മന്‍ ചാണ്ടിയെ പുറകില്‍ നിന്ന് കുത്തി, പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു'; ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് ബാനര്‍

'കോഴിക്കറിയില്‍ തൂവല്‍ ഫ്രീ, ചോറില്‍ പാറ്റയും'; മൈസൂരില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് ദുരിതജീവിതം

ഗ്ലാസ് വൃത്തിയാക്കിയിട്ടും ചീഞ്ഞ മുട്ടയുടെ നാറ്റം വരുന്നോ? കാരണം ഇതാണ്

'ടോസ് സമയത്ത് സൂര്യ കൈ തന്നില്ല, ഇന്ത്യയുടെ ഡ്രസിങ് റൂമില്‍ പോയപ്പോള്‍ ഒരു താരവും മൈന്‍ഡ് ചെയ്തില്ല'

ഇറാനില്‍നിന്നു മടങ്ങുംവഴി ക്യൂബയേയും ഞങ്ങളിങ്ങെടുക്കും; വിവാദ പരാമര്‍ശവുമായി ട്രംപ്

SCROLL FOR NEXT