ഫോട്ടോ: ട്വിറ്റർ 
Sports

128 വര്‍ഷത്തെ കാത്തിരിപ്പ്; ഒളിംപിക്‌സിലും ക്രിക്കറ്റ് പോരാട്ടം

പുരുഷ, വനിതാ ടീമുകള്‍ സ്വര്‍ണ മെഡലിനായി മത്സരിക്കും. ഐസിസി റാങ്കിങില്‍ ആദ്യ അഞ്ച് റാങ്കിലുള്ള ടീമുകള്‍ക്കായിരിക്കും പ്രവേശനം

Author : സമകാലിക മലയാളം ഡെസ്ക്

ലൊസാനെ: കാത്തിരിപ്പുകള്‍ക്ക് വിരാമമാകുന്നു. ക്രിക്കറ്റ് പോരാട്ടം ഒളിംപിക്‌സിലേക്കും. 128 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ക്രിക്കറ്റ് പോരാട്ടം വീണ്ടും ഒളിംപിക്‌സിലേക്ക് എത്തുന്നത്. 

2028ലെ ലോസ് ആഞ്ജലസ് ഒളിംപിക്‌സില്‍ ടി20 ക്രിക്കറ്റ് അരങ്ങേറുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അഞ്ച് ടീമുകള്‍ പങ്കെടുക്കുന്ന പോരാട്ടമായിരിക്കും അരങ്ങേറുകയെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 

പുരുഷ, വനിതാ ടീമുകള്‍ സ്വര്‍ണ മെഡലിനായി മത്സരിക്കും. ഐസിസി റാങ്കിങില്‍ ആദ്യ അഞ്ച് റാങ്കിലുള്ള ടീമുകള്‍ക്കായിരിക്കും പ്രവേശനം. 

ക്രിക്കറ്റ് ഉള്‍പ്പെടുത്തിയാല്‍ ലഭിക്കുന്ന വരുമാനമാണ് അന്താരാഷ്ട്ര ഒളിംപിക്‌സ് കമ്മിറ്റിയെ ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിക്കാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇന്ത്യയാണ് കമ്മിറ്റിയുടെ പ്രധാന നോട്ടം. 

2024 പാരിസ് ഒളിംപിക്‌സിന്റെ ഇന്ത്യയിലെ ബ്രോഡ്കാസ്റ്റിങ് കരാര്‍ ഏതാണ്ട് 165 കോടിക്കാണ് നല്‍കിയിട്ടുള്ളത്. ക്രിക്കറ്റ് 2028ല്‍ ഉള്‍പ്പെട്ടാല്‍ ഇന്ത്യയില്‍ നിന്നു മാത്രം ബ്രോഡ്കാസ്റ്റിങിലൂടെ 1585 കോടിയായി മാറും. 

ഒളിംപിക്‌സില്‍ ക്രിക്കറ്റ് ഉള്‍പ്പെടുത്താന്‍ ഐസിസി ഏറെ കാലമായി പരിശ്രമിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം അരങ്ങേറിയ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ക്രിക്കറ്റിനെ ഉള്‍പ്പെടുത്തിയിരുന്നു. ഈ നീക്കവും ഒളിംപിക്‌സ് വാതില്‍ തുറക്കുന്നതില്‍ നിര്‍ണായകമായി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

വയനാട്ടിലേക്ക് യാത്ര അരുത്, വിനോദസഞ്ചാരികള്‍ സുരക്ഷിത ഇടങ്ങളില്‍ തുടരണം, മുന്നറിയിപ്പ്

'ഇത് കൊച്ചിൻ ഹനീഫിക്കയുടെ കാർ ആണ്, തടയണമെങ്കിൽ തടയാം'; സെറ്റിൽ പ്രശ്നമുണ്ടാക്കാൻ വന്ന യൂണിയൻകാരോട് ദിലീപ് പറഞ്ഞു

'എനിക്ക് 15 വയസ്സേയുള്ളൂ, ക്ഷമിക്കണം...'; അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പപേക്ഷിച്ച്‌ പെണ്‍കുട്ടി

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി