ചിത്രം: ട്വിറ്റര്‍ 
Sports

നിതീഷ് റാണയുടെ ഭാര്യക്ക് നേരെ യുവാക്കളുടെ അതിക്രമം; ബൈക്കിൽ പിന്തുടർന്നു, കാറിൽ ഇടിച്ചു ഭയപ്പെടുത്തി; അറസ്റ്റ്

എന്നാൽ ഇതുസംബന്ധിച്ച് പൊലീസിൽ വിളിച്ചു പറഞ്ഞപ്പോൾ അവരുടെ നിലപാട് അങ്ങേയറ്റം നിരുത്തരവാദപരമായിരുന്നുവെന്നും അവർ വ്യക്തമാക്കുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി വരുമ്പോൾ ഡൽഹിയിൽ വച്ച് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം തുറന്നു പറഞ്ഞ് കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് നായകൻ നിതീഷ് റാണയുടെ ഭാര്യ സാച്ചി മർവ. കാറിൽ മടങ്ങുകയായിരുന്ന തന്നെ രണ്ട് യുവാക്കൾ ബൈക്കിൽ പിന്തുടർന്നുവെന്നും നിരന്തരം കാറിൽ ബൈക്ക് കൊണ്ട് ഇടിച്ചുവെന്നും സാച്ചി പറയുന്നു. ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിലാണ് അവർ ഇക്കാര്യം വെളിപ്പെടുത്തിയത്. ബൈക്കിൽ പിന്തുടർന്ന യുവാക്കളുടെ ഫോട്ടോ സ​ഹിതമാണ് അവർ സ്റ്റോറി പങ്കിട്ടത്. 

എന്നാൽ ഇതുസംബന്ധിച്ച് പൊലീസിൽ വിളിച്ചു പറഞ്ഞപ്പോൾ അവരുടെ നിലപാട് അങ്ങേയറ്റം നിരുത്തരവാദപരമായിരുന്നുവെന്നും അവർ വ്യക്തമാക്കുന്നു. ഇപ്പോൾ സുരക്ഷിതമായി വീട്ടിലെത്തിയില്ലേ എന്നും ഇനി ഇങ്ങനെ അനുഭവമുണ്ടായാൽ അവരുടെ വണ്ടി നമ്പർ നോട്ട് ചെയ്യണമെന്നും പൊലീസ് പറഞ്ഞതായി അവർ വ്യക്തമാക്കി. 

ഡൽഹി പൊലീസിന്റെ നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. അതിനിടെ യുവാക്കളിൽ ഒരാളെ അറസ്റ്റ് ചെയ്തുവെന്നും കേസെടുത്തതായും പൊലീസ് വ്യക്തമാക്കി.

'ഡൽഹിയിലെ ഒരു സാധാരണ ദിവസം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ ഈ ആളുകൾ ഒരു കാരണവുമില്ലാതെ എന്റെ കാറിൽ ഇടിക്കാൻ തുടങ്ങി. ഒരു ​​കാരണവുമില്ലാതെ പിന്തുടരുകയും ചെയ്തു. ഞാൻ പരാതിപ്പെട്ടപ്പോൾ പൊലീസ് ഫോണിൽ പറഞ്ഞത് ഇങ്ങനെയായിരുന്നു- നിങ്ങൾ ഇപ്പോൾ സുരക്ഷിതമായി വീട്ടിലെത്തിയല്ലോ. അത് പോകട്ടെ. അടുത്ത തവണ നമ്പർ നോട്ട് ചെയ്യണം- ഏയ് ക്യാപ്റ്റൻ, അടുത്ത തവണ, ഞാൻ അവരുടെ ഫോൺ നമ്പറുകളും എടുക്കാം!- അവർ തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കുറിച്ചു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം