സൗദി പ്രോ ലീഗില്‍ അല്‍നസറിനായി 72 മണിക്കൂറിനുള്ളില്‍ രണ്ടാം ഹാട്രിക് സ്വന്തമാക്കി ഇതിഹാസതാരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ 
Sports

29 ഗോളുമായി ഒന്നാം സ്ഥാനത്ത്; 72 മണിക്കൂറിനുള്ളില്‍ രണ്ടാം ഹാട്രിക് നേടി ക്രിസ്റ്റ്യാനോ; സൂപ്പര്‍ പ്രകടനം

മത്സരത്തിന്റെ ആദ്യപകുതിയിലായിരുന്നു റൊണാള്‍ഡോയുടെ ഹാട്രിക്.

Author : സമകാലിക മലയാളം ഡെസ്ക്

റിയാദ്: സൗദി പ്രോ ലീഗില്‍ അല്‍നസറിനായി 72 മണിക്കൂറിനുള്ളില്‍ രണ്ടാം ഹാട്രിക് സ്വന്തമാക്കി ഇതിഹാസതാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. മത്സരത്തില്‍ എതിരില്ലാത്ത എട്ടുഗോളുകള്‍ക്കായിരുന്നു അല്‍ നസറിന്റെ വിജയം. മത്സരത്തിന്റെ ആദ്യപകുതിയിലായിരുന്നു റൊണാള്‍ഡോയുടെ ഹാട്രിക്.

കളിയിലുടനീളം തകര്‍പ്പന്‍ പ്രകടനമായിരുന്നു റൊണാള്‍ഡോയുടേത്. രണ്ടും അസിസ്റ്റുകളും റൊണാള്‍ഡോ വകയായിരുന്നു. ശനിയാഴ്ച അല്‍ തായ്‌ക്കെതിരായ മത്സരത്തിലും റൊണാള്‍ഡോ ഹാട്രിക് നേടിയിരുന്നു. ലീഗില്‍ 29 ഗോളുമായി പോര്‍ച്ചുഗല്‍ താരമാണ് ഒന്നാമത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ആദ്യ രണ്ടുഗോളുകളും ഫ്രീകിക്കിലൂടെയായിരുന്നു. 11, 23, 48 മിനിറ്റുകളിലായിരുന്നു റൊണാള്‍ഡോ ഗോള്‍വല ചലിപ്പിച്ചത്. അബായ്‌ക്കെതിരെ നേടിയ ഹാട്രിക്കിലൂടെ റൊണാള്‍ഡോയുടെ ഹാട്രിക് നേട്ടം 65 ആയി. സൗദി പ്രോ ലീഗില്‍ തുടര്‍ച്ചയായ രണ്ടുമത്സരങ്ങളില്‍ ഹാട്രിക് എന്ന നേട്ടവും ക്രിസ്റ്റ്യാനോ സ്വന്തമാക്കി.

62 പോയിന്റോടെ ലീഗില്‍ രണ്ടാം സ്ഥാനത്താണ് അല്‍ നസര്‍. ശനിയാഴ്ചയാണ് ഡമാക്കിനെതിരെയാണ് അല്‍ നസറിന്റെ അടുത്ത മത്സരം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വൈദ്യുതി പ്രതിസന്ധിയിൽ കേരളത്തിന് ആശ്വാസം: ഹിമാചൽ പ്രദേശ് 250 മെഗാവാട്ട് നൽകും; കെ സി വേണുഗോപാലിന്റെ ഇടപെടൽ നിർണ്ണായകമായി

സഞ്ജു തുടരും... ടോസ് ഇന്ത്യക്ക്, ആദ്യം ബൗളിങ്

'ടൂറിസം മേഖലയില്‍ വേണ്ടത് പ്രൊഫഷണല്‍ സമീപനം, പ്രാദേശിക സമൂഹങ്ങള്‍ക്ക് കൂടി നേട്ടമുണ്ടാകണം'

3 ഐപിഎൽ ക്യാപ്റ്റൻമാർ ഇന്ത്യൻ ഏകദിന ടീമിലേക്ക്!

ഓവർ ടേക്ക് ചെയ്തതിനെ തുടർന്നുണ്ടായ തർക്കം: നെടുങ്കണ്ടത്ത് ബസ് ജീവനക്കാരെ വളഞ്ഞിട്ട് മർദ്ദിച്ച സിപിഎം പ്രവർത്തകർ അറസ്റ്റിൽ