ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ബ്രൂണോ ഫെര്‍ണാണ്ടസും പരിശീലനത്തില്‍ ട്വിറ്റര്‍
Sports

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇറങ്ങുന്നു... ആറാം യൂറോ കപ്പിന്!

യൂറോ കപ്പില്‍ ഇന്ന് രാത്രി 12.30നു പോര്‍ച്ചുഗല്‍- ചെക്ക് റിപ്പബ്ലിക്ക് പോരാട്ടം

സമകാലിക മലയാളം ഡെസ്ക്

മ്യൂണിക്ക്: പ്രായം കേവലം അക്കങ്ങള്‍ മാത്രമെന്നു ചില താരങ്ങളെ നോക്കി പറയാറുണ്ട്. കളി മികവിനു ഒരോ വര്‍ഷം കഴിയും തോറും മാറ്റ് കൂടുമ്പോള്‍ ഈ പറച്ചില്‍ ശരിയാണെന്നു കാണാം.

ഇതിഹാസ താരവും നായകനുമായ പോര്‍ച്ചുഗലിന്റെ ക്രിസ്റ്റിയാനോ റൊണാള്‍ഡോ കരിയറിലെ ആറാം യൂറോ കപ്പിനാണ് ഇന്ന് ഇറങ്ങുന്നത്. 2016ല്‍ രാജ്യത്തിനു ആദ്യമായി ഒരു മേജര്‍ കിരീടം സമ്മാനിച്ചതിന്റെ നിറമുള്ള ഓര്‍മകള്‍ താരത്തിനുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കരിയറിലെ അവസാന യൂറോ കപ്പിനാണ് 39കാരന്‍ ഇറങ്ങുന്നത്. ഇത്തവണയും കിരീടം നേടി കരിയറിനു സമ്മോഹന പര്യവസാനമായിരിക്കും ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ലക്ഷ്യമിടുന്നത്.

207 മത്സരങ്ങള്‍ പോര്‍ച്ചുഗലിനായി കളിച്ച താരമാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോ. 130 ഗോളുകളും താരം പറങ്കിപ്പടയ്ക്കായി നേടിയിട്ടുണ്ട്.

ഇന്ന് ചെക്ക് റിപ്പബ്ലിക്കുമായാണ് പോര്‍ച്ചുഗലിന്റെ ഈ യൂറോയിലെ ആദ്യ പോരാട്ടം. ജോര്‍ജിയ, തുര്‍ക്കി ടീമുകളാണ് ഗ്രൂപ്പിലെ മറ്റുള്ളവര്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍?, മത്സരിക്കാന്‍ ആളെയിറക്കേണ്ട!, എതിര്‍പ്പുമായി കാസര്‍കോട് ഡിസിസി

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പാലാ സെ​ന്റ് തോമസ് കോളജിൽ 19 വകുപ്പുകളിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുകൾ, ഏപ്രിൽ 13 വരെ അപേക്ഷിക്കാം

ദിവസവും 200 രൂപ ഇടാമോ?, ലക്ഷങ്ങള്‍ സമ്പാദിക്കാം; വിശദാംശങ്ങള്‍

പാലക്കാട് തീപാറുമോ?, തൃക്കരിപ്പൂരിൽ സന്ദീപ് വാര്യർ?, എതിർപ്പുമായി കാസർകോട് ഡിസിസി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT