ന്യൂസിലൻ‍ഡ് ക്യാപ്റ്റൻ മിച്ചൽ സാന്റ്നർ T20 World Cup final x
Sports

'പ്ലീസ് ഒന്ന് ജയിക്കു, തോറ്റാൽ ആ പട്ടം നിങ്ങളെ ഏൽപ്പിക്കും'! ന്യൂസിലൻഡിനെ ട്രോളി സ്റ്റെയ്ൻ

'ന്യൂസിലൻഡ് ഇന്ത്യയെ വീഴ്ത്തുമെന്നു പ്രതീക്ഷിക്കുന്നില്ല'

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ടി20 ലോകകപ്പ് ഫൈനലിൽ ഇന്ത്യയെ നേരിടാനൊരുങ്ങുന്ന ന്യൂസിലൻഡ് ടീമിനു ദക്ഷിണാഫ്രിക്കയുടെ ഇതിഹാസ പേസർ ഡെയ്ൽ സ്റ്റെയ്നിന്റെ മുന്നറിയിപ്പ്. ഞായാറാഴ്ച നടക്കുന്ന ഫൈനലിൽ ഇന്ത്യയോടു തോറ്റാൽ ദക്ഷിണാഫ്രിക്കയുടെ പേരിലുള്ള 'ചോക്കേഴ്സ്' (നിർണായക ഘട്ടങ്ങളിൽ പരാജയപ്പെടുന്നവർ) എന്ന ദുഷ്പേര് കിവികൾക്കു സ്വന്തമാകുമെന്നു സ്റ്റെയ്നിന്റെ പരിഹാസം. സഹ താരമായിരുന്ന എബി ഡിവില്ല്യേഴ്സിന്റെ യു ട്യൂബ് ചാനലിൽ സംസാരിക്കവേയാണ് സ്റ്റെയ്ൻ ന്യൂസിലൻഡിനെ ട്രോളിയത്.

'കാര്യങ്ങളെ സത്യസന്ധമായി തന്നെ പറയാം. എല്ലാവരും ദക്ഷിണാഫ്രിക്കയെയാണ് ചോക്കേഴ്സ് എന്നു വിളിക്കാൻ ഇഷ്ടപ്പെടുന്നത്. എന്നാൽ ന്യൂസിലൻഡ് നമ്മളേക്കാൾ കൂടുതൽ തവണ ഫൈനലുകളിൽ എത്തിയിട്ടും കിരീടം നേടിയിട്ടില്ല. അതിനാൽ ന്യൂസിലൻഡിനോടു പറയാനുള്ളത് ഇതാണ്. ദയവായി ഇന്നത്തെ ഫൈനൽ ജയിക്കണം. ഇല്ലെങ്കിൽ ആ ചോക്കേഴ്സ് കാർഡ് ഞാൻ ഔദ്യോ​ഗികമായി നിങ്ങൾക്ക് കൈമാറും. എനിക്ക് ന്യൂസിലൻഡിനെ ഇഷ്ടമാണ്. എന്നാൽ അവർക്ക് ഇന്ത്യയെ കീഴടക്കാൻ പറ്റുമെന്നു എനിക്ക് ഒരു പ്രതീക്ഷയും ഇല്ല'- സ്റ്റെയ്ൻ വ്യക്തമാക്കി.

സമീപ കാലത്ത് ഒട്ടേറെ ഐസിസി ടൂർണമെന്റുകളിൽ ന്യൂസിലൻഡ് ഫൈനലിലെത്തിയിരുന്നു. എന്നാൽ ഒരു തവണ പോലും കിരീടം നേടിയില്ല. 2019ലെ ഏകദിന ലോകകപ്പ്, 2021ലെ ടി20 ലോകകപ്പ്, 2025 ചാംപ്യൻസ് ട്രോഫി ഫൈനലുകളിൽ ന്യൂസിലൻഡ് എത്തിയിരുന്നു. എന്നാൽ മൂന്നിലും തോൽവിയായിരുന്നു ഫലം. 2021ലെ ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യയെ വീഴ്ത്തിയതാണ് ഇതിനൊരു അപവാദം. 2000ത്തിൽ ഐസിസി നോക്കൗട്ട് ട്രോഫി നേടിയ ശേഷം 8 ഫൈനലുകളിൽ കളിച്ച അവർ നേടിയ ഏക കിരീടവും ടെസ്റ്റ് ചാംപ്യൻഷിപ്പാണ്.

South Africa pace great dale steyn says new zealand would deserve to inherit the unwanted “chokers” tag if they fail to beat hosts India in the T20 World Cup final

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഒരു രൂപയ്ക്ക് ഷൂ!' ഓഫര്‍ കേട്ട് ഇരച്ചു കയറി ആളുകള്‍, കോഴിക്കോട് പൊരിഞ്ഞ അടി; ലാത്തിച്ചാര്‍ജ്

തിരക്കുകള്‍ക്കിടയിലും മമ്മൂട്ടി അവിടെയെത്തിയതാണ് പ്രധാനം, അതോടെ ലോകമറിഞ്ഞു: പി രാജീവ്

'വ്യോമ പാത അടയ്ക്കാത്ത രാജ്യങ്ങളിലെ സര്‍വീസുകള്‍ ഉപയോഗിക്കുക'; ഗള്‍ഫില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ക്ക് അറിയിപ്പ്

പഴം കഴിച്ച പിന്നാലെ വെള്ളം കുടിക്കുന്ന ശീലമുണ്ടോ?

'അജുവിന് എന്നും മെസേജ് അയക്കും, ഒരിക്കലും മറുപടി തന്നിട്ടില്ല'; കള്ളുകുടിയും മറ്റുമായി ജീവിതം അലമ്പായ സമയം; ഭഗത് മാനുവല്‍ പറയുന്നു

SCROLL FOR NEXT