David Warner x
Sports

ടി20യില്‍ 10 സെഞ്ച്വറികള്‍; റെക്കോര്‍ഡ് പട്ടികയില്‍ കോഹ്‌ലിയെ പിന്തള്ളി വാര്‍ണര്‍

സിഡ്‌നി സിക്‌സേഴ്‌സിനെതിരെ സിഡ്‌നി തണ്ടറിനായി സെഞ്ച്വറി

സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: ഓസ്‌ട്രേലിയന്‍ ഇതിഹാസ ഓപ്പണിങ് ബാറ്റര്‍ ഡേവിഡ് വാര്‍ണറുടെ ടി20 പ്രണയം അവസാനിക്കുന്നില്ല. ടി20 കരിയറിലെ പത്താം സെഞ്ച്വറിയടിച്ച് റെക്കോര്‍ഡ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് കയറി വാര്‍ണര്‍. നേട്ടത്തില്‍ വിരാട് കോഹ്‌ലിയെ പിന്തള്ളിയാണ് വാര്‍ണര്‍ എലീറ്റ് പട്ടികയില്‍ സ്ഥാനം മെച്ചപ്പെടുത്തിയത്.

ബിഗ് ബാഷ് ലീഗിലെ സിഡ്‌നി നാട്ടങ്കത്തില്‍ സിഡ്‌നി തണ്ടറിനായി കളത്തിലെത്തിയ വാര്‍ണര്‍ 65 പന്തില്‍ 110 റണ്‍സുമായി പുറത്താകാതെ നിന്നു. താരം 11 ഫോറും 4 സിക്‌സും പറത്തി. സിഡ്‌നി സിക്‌സേഴ്‌സിനെതിരായ പോരാട്ടത്തില്‍ വാര്‍ണറുടെ മികവില്‍ ടീം 6 വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്തു. ടീം ക്യാപ്റ്റന്‍ കൂടിയാണ് വാര്‍ണര്‍.

ടി20 ഫോര്‍മാറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടിയ താരങ്ങളുടെ പട്ടകയില്‍ 9 സെഞ്ച്വറികളുമായി കോഹ്‌ലി, റെയ്‌ലി റൂസോ എന്നിവര്‍ക്കൊപ്പം നില്‍ക്കുകയായിരുന്നു വാര്‍ണര്‍. ബിഗ് ബാഷിലെ സെഞ്ച്വറിയോടെ താരത്തിന്റെ നേട്ടം പത്തിലെത്തി. ഇതോടെ മൂന്നാം സ്ഥാനത്തേക്ക് കയറുകയും ചെയ്തു.

22 സെഞ്ച്വറികളുമായി വിന്‍ഡീസ് അതികായനും ഇതിഹാസവുമായ ക്രിസ് ഗെയ്‌ലാണ് പട്ടികയില്‍ ഒന്നാമന്‍. 11 സെഞ്ച്വറികളുമായി പാക് താരം ബാബര്‍ അസം രണ്ടാമതും നില്‍ക്കുന്നു.

David Warner’s love affair with T20 cricket continues to grow Warner past Virat Kohli on the all-time list of most T20 hundreds

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കൂപ്പുകുത്തി ആഗോള വിപണി, റോക്കറ്റ് പോലെ കുതിച്ച് എണ്ണവില; ബാരലിന് 81 ഡോളറിന് മുകളില്‍, ഇന്ധനവില കൂടുമോ?

ഭര്‍ത്താവ് ഒരു വര്‍ഷമായി ആശുപത്രിയില്‍; സ്വയം ചിതയൊരുക്കി ആത്മഹത്യയ്ക്ക് ശ്രമിച്ച സ്ത്രീ മരിച്ചു

'ദേഹത്തേക്കുള്ള സൂം-ഇന്‍ വേണ്ട'; ഈ കടന്നുകയറ്റം അംഗീകരിക്കില്ല, സഹിക്കില്ല; പാപ്പരാസികള്‍ക്കെതിരെ കാന്താര നായിക

യുദ്ധസാഹചര്യം; രാജ്യത്തെ വിമാനത്താവളങ്ങളിലെ ഇന്ധന ശേഖരം എത്ര? സ്‌റ്റോക്ക് റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശം

കേരളത്തില്‍ പുതിയ മിസൈല്‍ നിര്‍മാണ യൂണിറ്റ്; ബ്രഹ്മോസിന് സൗജന്യമായി നല്‍കുന്നത് 180 ഏക്കര്‍ ഭൂമി, പ്രതീക്ഷിക്കുന്നത് 2500 കോടി രൂപയ്ക്ക് മുകളില്‍ ജിഎസ്ടി വരുമാനം

SCROLL FOR NEXT