ജൂഡോ താരം അരുണ്‍ കുമാര്‍ x
Sports

ഉത്തേജക മരുന്ന് ഉപയോഗിച്ചു; ഇന്ത്യന്‍ താരം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്ന് പുറത്ത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

ഗ്ലാസ്‌ഗോ: ഉത്തേജക മരുന്ന് ഉപയോഗിച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ താരം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്ന് പുറത്ത്. ജൂഡോ താരം അരുണ്‍ കുമാറാണ് പുറത്തായ താരം. ഗെയിംസിന് മുന്നോടിയായി നടന്ന പരിശോധനയിലാണ് കണ്ടെത്തല്‍. സമീപകാലത്തായി മികച്ച അന്താരാഷ്ട്ര നേട്ടങ്ങള്‍ കൈവരിച്ച കായികതാരമാണ് അരുണ്‍. രാജസ്ഥാനിലെ രജപുത്താന റൈഫിള്‍സിലെ സൈനികന്‍ കൂടിയാണ് ഇയാള്‍.

നാഡയുടെ നോട്ടീസ് ലഭിച്ചതിന് പിന്നാലെ അരുണ്‍ കുമാറിന് ഗ്ലാസ്ഗോ 2026 ല്‍ മത്സരിക്കാന്‍ യോഗ്യതയില്ലെന്ന് ഇന്റര്‍നാഷണല്‍ ജൂഡോ ഫെഡറേഷന്‍ അറിയിച്ചു. സ്പോര്‍ട്സ് എന്‍ട്രി സിസ്റ്റത്തില്‍ നിന്ന് താരത്തെ നീക്കം ചെയ്തുവെന്ന് അറിയിപ്പ് ലഭിച്ചു. ജൂഡോ ഫെഡറേഷന്‍ ഓഫ് ഇന്ത്യ ഇക്കാര്യം സ്ഥിരീകരിച്ചു.

ഇന്ന് രാത്രി 10.30-നാണ് സ്‌കോട്‌ലന്‍ഡിലെ ഗ്ലാസ്‌ഗോയില്‍ കോമണവെല്‍ത്ത് ഗെയിംസിന്റെ ഉദ്ഘാടനച്ചടങ്ങ് ആരംഭിക്കുക. മത്സരങ്ങള്‍ വെള്ളിയാഴ്ചയാണ് തുടങ്ങുക. ഗ്ലാസ്‌ഗോയിലെ ഹൈഡ്രോ സ്റ്റേഡിയമാണ് മുഖ്യവേദി. ഗാബോണ്‍, ടോഗോ എന്നീ രാജ്യങ്ങള്‍കൂടി എത്തിയതോടെ ഇത്തവണമത്സരിക്കുന്ന രാജ്യങ്ങളുടെ എണ്ണം 74 ആയി.

Doping test failure, Indian judoka Arun Kumar cut from Commonwealth Games 2026

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഒരു ചെമ്പനീര്‍പ്പൂവ് ഇറുത്തു ഞാന്‍'; സംവിധായകന്‍ ആര്‍ ശരത് അന്തരിച്ചു

സംസ്ഥാനത്ത് ഇന്നും നാളെയും ചുട്ടുപൊള്ളും; ജാഗ്രത

Weekly horoscope (September 06- September 12, 2026): ജോലി, പ്രണയം, സാമ്പത്തികം ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ

സാമ്പത്തികമായി നേട്ടമുണ്ടാകും, ഔദ്യോഗിക രംഗത്ത് അനുകൂല മാറ്റം

ആലപ്പുഴ വെട്ടിക്കോട്ട് കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് യുവാവ് മരിച്ചു