ചെന്നൈയിന്‍ എഫ്‌സി - എസ്‌സി ഈസ്റ്റ് ബംഗാള്‍ മത്സരം/ ഐഎസ്എല്‍ ചിത്രം 
Sports

കരുത്തരായ ചെന്നൈയിന്‍ എഫ്‌സിയെ സമനിലയില്‍ തളച്ച് ഈസ്റ്റ് ബംഗാള്‍

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ അവസാനം നിമിഷം വരെ ആവേശം നിറഞ്ഞുനിന്ന മത്സരത്തില്‍ കരുത്തരായ ചെന്നൈയിന്‍ എഫ്‌സിയെ സമനിലയില്‍ തളച്ച് എസ്‌സി ഈസ്റ്റ് ബംഗാള്‍

Author : സമകാലിക മലയാളം ഡെസ്ക്

വാസ്‌കോ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ അവസാനം നിമിഷം വരെ ആവേശം നിറഞ്ഞുനിന്ന മത്സരത്തില്‍ കരുത്തരായ ചെന്നൈയിന്‍ എഫ്‌സിയെ സമനിലയില്‍ തളച്ച് എസ്‌സി ഈസ്റ്റ് ബംഗാള്‍. ഇരുടീമുകളും രണ്ട് ഗോളുകള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞു. 

ചെന്നൈയിന് വേണ്ടി ചങ്തെ, റഹീം അലി എന്നിവര്‍ ഗോള്‍ നേടിയപ്പോള്‍ ഈസ്റ്റ് ബംഗാളിനായി മാറ്റി സ്റ്റെയിന്‍മാന്‍ ഇരട്ടഗോളുകളുമായി തിളങ്ങി. ഇരുടീമുകളും തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്. ഈസ്റ്റ് ബംഗാളിന്റെ മാറ്റി സ്റ്റെയിന്‍മാന്‍ ഹീറോ ഓഫ് ദ മാച്ച് പുരസ്‌കാരം സ്വന്തമാക്കി

12-ാം മിനിട്ടില്‍ വിങ്ങര്‍ ചങ്തെയിലൂടെ ചെന്നൈയിന്‍ ഒരു ഗോളിന് മുന്നിലെത്തി. സില്‍വസ്റ്ററിന്റെ പാസ് സ്വീകരിച്ച് ഒറ്റയ്ക്ക് പന്തുമായി ബോക്സിലേക്ക് ഇരച്ചുകയറിയ ചങ്തെ അനായാസേന പന്ത് ഗോള്‍കീപ്പര്‍ മജുംദാറിനെ കബിളിപ്പിച്ചുകൊണ്ട് വലയിലെത്തിച്ചു. 59-ാം മിനിട്ടില്‍ മാറ്റ് സ്റ്റെയിന്‍മാനാണ് ടീമിനായി സമനില ഗോള്‍ നേടിയത്. ഉജ്ജ്വലമായ ഒരു ഹെഡ്ഡറിലൂടെയാണ് താരം ഗോള്‍ നേടിയത്. 

64-ാം മിനിട്ടില്‍ റഹിം അലിയിലൂടെ ചെന്നൈയിന്‍ രണ്ടാം ഗോള്‍ നേടി വീണ്ടും മത്സരത്തില്‍ മുന്നിലെത്തി. സില്‍വസ്റ്ററിന്റെ പാസ്സില്‍ നിന്നുമാണ് യുവതാരം അലി അനായാസം പന്ത് വലയിലെത്തിച്ചത്. 68-ാം മിനിട്ടില്‍ വീണ്ടും സ്റ്റെയിന്‍മാന്‍ ടീമിന്റെ രക്ഷകനായി. ഫോക്സിന്റെ ഹെഡ്ഡര്‍ പാസ് സ്വീകരിച്ച സ്റ്റെയിന്‍മാന്‍ പന്ത് അനായാസം വലയിലെത്തിച്ച് തന്റെ രണ്ടാം ഗോള്‍ നേട്ടം ആഘോഷിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

പന്തിന്റെ പരിശീലനം ധോനിക്കൊപ്പം!

കാസര്‍കോട് തൃക്കരിപ്പൂരില്‍ വീട്ടമ്മ കിണറ്റില്‍ വീണ് മരിച്ചു

മലപ്പുറത്ത് തോട്ടില്‍ വീണ് നാലുവയസുകാരന്‍ മരിച്ചു

കണ്ണൂരിലെ മലയോര മേഖലയില്‍ കനത്ത മഴ; പാല്‍ചുരം റോഡ് തകര്‍ന്നു, പഴശ്ശി ഡാം തുറക്കും