ഫോട്ടോ: ട്വിറ്റർ 
Sports

ബവുമ പരിക്കേറ്റ് പുറത്ത്; വിരമിക്കൽ ടെസ്റ്റിൽ എൽ​ഗാർ ദക്ഷിണാഫ്രിക്കയെ നയിക്കും; അപൂർവ നിയോ​ഗം

ഒന്നാം ടെസ്റ്റിന്റെ ആദ്യ ദിനത്തിൽ തന്നെ ബവുമയ്ക്ക് പരിക്കേറ്റ് മൈതാനം വിടേണ്ടി വന്നു

Author : സമകാലിക മലയാളം ഡെസ്ക്

സെഞ്ചൂറിയൻ: ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം പോരാട്ടത്തിലും ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ടെംബ ബവുമ കളിക്കില്ല. ഒന്നാം ടെസ്റ്റിനിടെ ബവുമ പരിക്കേറ്റ് പുറത്തായിരുന്നു. താരം ബാറ്റിങിനും ഇറങ്ങിയില്ല. അവസാന പോരിൽ ഓപ്പണർ ഡീൻ എൽ​ഗാർ ടീമിനെ നയിക്കും. 
രണ്ടാം ടെസ്റ്റോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നു വിരമിക്കുന്ന എൽ​ഗാറിനു ക്യാപ്റ്റനായി വിരമിക്കാനുള്ള അപൂർവ നിയോ​ഗമാണ് വന്നു ചേർന്നത്. ജനുവരി മൂന്നിനാണ് രണ്ടാം ടെസ്റ്റ് ആരംഭിക്കുന്നത്.

ഒന്നാം ടെസ്റ്റിന്റെ ആദ്യ ദിനത്തിൽ തന്നെ ബവുമയ്ക്ക് പരിക്കേറ്റ് മൈതാനം വിടേണ്ടി വന്നു. തുടയ്ക്കേറ്റ പരിക്കാണ് ബവുമയ്ക്ക് വിനയായത്. ബവുമയ്ക്ക് ബാറ്റിങിനു ഇറങ്ങാൻ സാധിക്കാഞ്ഞതോടെ 84 റൺസുമായി നിന്ന മാർക്കോ ജാൻസനു സഹ ബാറ്ററില്ലാതെ ഇന്നിങ്സ് അവസാനിപ്പിക്കേണ്ടി വന്നു. 

ഒന്നാം ടെസ്റ്റിൽ തകർപ്പൻ സെഞ്ച്വറിയുമായി ഇന്ത്യയെ പ്രതിരോധിക്കാൻ എൽ​ഗാറിനു സാധിച്ചിരുന്നു. കരിയറിലെ ആദ്യ ടെസ്റ്റ് ഇരട്ട സെഞ്ച്വറിയിലേക്ക് കുതിക്കവെയാണ് എൽ​ഗാർ മടങ്ങിയത്. താരം 287 പന്തുകൾ നേരിട്ട് 28 ഫോറുകൾ സഹിതം 185 റൺസാണ് സ്വന്തമാക്കിയത്. താരത്തിന്റെ സെഞ്ച്വറി ബലത്തിൽ ദക്ഷിണാഫ്രിക്ക 408 റൺസെന്ന മികച്ച സ്കോർ പടുത്തുയർത്തി. ഇന്ത്യയെ ഇന്നിങ്സിനും 32 റൺസിനും അവർ വീഴ്ത്തുകയും ചെയ്തു.  

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ഫോട്ടോ പോലെ ഇനി ടെക്സ്റ്റും ഉടന്‍ അപ്രത്യക്ഷമാക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

GAT-B 2026: കുസാറ്റിൽ എം.ടെക്. മറൈൻ ബയോടെക്നോളജിയിൽ പ്രവേശനം നേടാം

തലശ്ശേരിയിൽ മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കനെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

യൂറോപ്പിലെ 'സൗജന്യ ബസ്' മാതൃക കെഎസ്ആർടിസിക്ക് രക്ഷയാകുമോ? ജിയോയും ഗൂഗിളും പയറ്റുന്ന തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമോ?

SCROLL FOR NEXT