ഇന്ത്യൻ എ ടീം   എക്സ്
Sports

എമര്‍ജിങ് ഏഷ്യാകപ്പ് ടി20 സെമിഫൈനല്‍; ഇന്ത്യ ഇന്ന് അഫ്ഗാനിസ്ഥാനെ നേരിടും

ആദ്യ സെമിയില്‍ നിലവിലെ ചാംപ്യന്മാരായ പാകിസ്ഥാന്‍ എ ടീം ശ്രീലങ്കന്‍ ടീമിനെ നേരിടും

Author : സമകാലിക മലയാളം ഡെസ്ക്

മസ്‌കറ്റ്: എമര്‍ജിങ് ഏഷ്യാകപ്പ് ടി 20 ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ സെമിഫൈനല്‍ മത്സരങ്ങള്‍ ഇന്ന് നടക്കും. ആദ്യ സെമിയില്‍ നിലവിലെ ചാംപ്യന്മാരായ പാകിസ്ഥാന്‍ എ ടീം ശ്രീലങ്കന്‍ ടീമിനെ നേരിടും. ഉച്ചയ്ക്ക് 2.30 നാണ് മത്സരം. രണ്ടാം സെമിയില്‍ ഇന്ത്യന്‍ എ ടീം അഫ്ഗാനിസ്ഥാന്‍ എ ടീമിനെയും നേരിടും.

ഇന്ത്യ-അഫ്ഗാന്‍ മത്സരം വൈകീട്ട് ഏഴിനാണ് ആരംഭിക്കുക. ഇന്ത്യന്‍ താരം തിലക് വര്‍മ്മയുടെ ക്യാപ്റ്റന്‍സിയിലാണ് ഇന്ത്യ എ ടീം കളിക്കുന്നത്. കളിച്ച മൂന്നു മത്സരങ്ങളും വിജയിച്ചാണ് ഇന്ത്യ എ സെമിയില്‍ കടന്നത്. ആദ്യ മത്സരത്തില്‍ പാകിസ്ഥാന്‍ എ ടീമിനെ ഇന്ത്യ ഏഴു റണ്‍സിന് തോല്‍പ്പിച്ചു.

രണ്ടാം മത്സരത്തില്‍ യുഎഇയെ ഏഴു വിക്കറ്റിനും പരാജയപ്പെടുത്തി. ഓപ്പണര്‍ അഭിഷേക് ശര്‍മ്മ 20 പന്തില്‍ നേടിയ വെടിക്കെട്ട് അര്‍ധസെഞ്ച്വറിയാണ് ഇന്ത്യന്‍ വിജയം അനായാസമാക്കിയത്. മൂന്നാമത്തെ മത്സരത്തില്‍ ഒമാനെ ആറു വിക്കറ്റിനാണ് ഇന്ത്യ തകര്‍ത്തത്. ഇന്ത്യയ്ക്കു വേണ്ടി ആയുഷ് ബദോനി 21 പന്തില്‍ അര്‍ധസെഞ്ച്വറി നേടി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ഫോട്ടോ പോലെ ഇനി ടെക്സ്റ്റും ഉടന്‍ അപ്രത്യക്ഷമാക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

GAT-B 2026: കുസാറ്റിൽ എം.ടെക്. മറൈൻ ബയോടെക്നോളജിയിൽ പ്രവേശനം നേടാം

തലശ്ശേരിയിൽ മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കനെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

യൂറോപ്പിലെ 'സൗജന്യ ബസ്' മാതൃക കെഎസ്ആർടിസിക്ക് രക്ഷയാകുമോ? ജിയോയും ഗൂഗിളും പയറ്റുന്ന തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമോ?

SCROLL FOR NEXT