റോയ്, ബട്ലർ എന്നിവർ ബാറ്റിങിനിടെ/ ട്വിറ്റർ 
Sports

ബാറ്റെടുത്തവരെല്ലാം അടിച്ചു തകര്‍ത്തു; അനായാസം ഇംഗ്ലണ്ട്; ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ തോല്‍വി

ബാറ്റെടുത്തവരെല്ലാം അടിച്ചു തകര്‍ത്തു; അനായാസം ഇംഗ്ലണ്ട്; ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ തോല്‍വി

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ഇന്ത്യക്കെതിരായ ഒന്നാം ടി20യില്‍ അനായാസ വിജയം സ്വന്തമാക്കി ഇംഗ്ലണ്ട്. എട്ട് വിക്കറ്റിനാണ് ഇംഗ്ലണ്ട് വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയുടെ പോരാട്ടം 20 ഓവറില്‍ ഏഴ് വിക്കറ്റിന് 124 റണ്‍സില്‍ അവസാനിപ്പിച്ച ഇംഗ്ലണ്ട് 15.3 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 130 റണ്‍സെടുത്ത് മറികടന്നു. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇംഗ്ലണ്ട് 1-0ത്തിന് മുന്നില്‍.

ഓപണര്‍മാരായ ജാസന്‍ റോയ് (32 പന്തില്‍ 49), ജോസ് ബട്‌ലര്‍ (28) എന്നിവര്‍ മികച്ച തുടക്കമിട്ടതോടെ ഇംഗ്ലണ്ട് അനായാസം മുന്നേറുകയായിരുന്നു. റോയ് നാല് ഫോറും മൂന്ന് സിക്‌സും പറത്തി. പിന്നീട് ക്രീസിലെത്തിയ ഡേവിഡ് മാലന്‍ (24), ജോണി ബെയര്‍സ്‌റ്റോ (26) എന്നിവര്‍ പുറത്താകാതെ നിന്ന് ടീമിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. മാലന്‍ രണ്ട് ഫോറും ഒരു സിക്‌സും തൂക്കിയപ്പോള്‍ ബെയര്‍സ്‌റ്റോ രണ്ട് സിക്‌സും ഒരു ഫോറും നേടി. 

ഇന്ത്യക്കായി യുസ്‌വേന്ദ്ര ചഹല്‍, വാഷിങ്ടന്‍ സുന്ദര്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. ചഹല്‍ നാലോവറില്‍ 44 റണ്‍സ് വഴങ്ങി. 

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ
അര്‍ധ സെഞ്ച്വറിയുമായി പൊരുതിയ ശ്രേയസ് അയ്യരുടെ ബാറ്റിങ് കരുത്തിലാണ് 124 റണ്‍സില്‍ എത്തിയത്. ശ്രേയസ് 48 പന്തില്‍ എട്ട് ഫോറും ഒരു സിക്സും സഹിതം 67 റണ്‍സെടുത്തു.

ബാറ്റിങ് ആരംഭിച്ച ഇന്ത്യ തുടക്കത്തില്‍ തന്നെ തകര്‍ന്നു. സ്‌കോര്‍ ബോര്‍ഡില്‍ മൂന്ന് റണ്‍സ് ചേര്‍ക്കുന്നതിനിടെ രണ്ട് വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായി. സ്‌കോര്‍ രണ്ടില്‍ നില്‍ക്കേ ഒരു റണ്‍സെടുത്ത കെഎല്‍ രാഹുലാണ് ആദ്യം പുറത്തായത്. തൊട്ടുപിന്നാലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി പൂജ്യം റണ്‍സില്‍ മടങ്ങി. ആര്‍ച്ചറാണ് രാഹുലിനെ പുറത്താക്കിയത്. രാഹുലിന് പകരമെത്തിയ കോഹ്ലി വന്ന വേഗത്തില്‍ തന്നെ കൂടാരം കയറുകയായിരുന്നു. പിന്നാലെ സ്‌കോര്‍ 20ല്‍ നില്‍ക്കേ ധവാനും പുറത്തായി. കോഹ്ലിയെ ആദില്‍ റഷീന്റെ പന്തില്‍ ക്രിസ് ജോര്‍ദാന്‍ ക്യാച്ചെടുത്ത് മടക്കുകയായിരുന്നു. മാര്‍ക്ക് വുഡാണ് ധവാനെ പുറത്താക്കിയത്. 

പിന്നീട് ക്രീസിലെത്തിയ ഋഷഭ് പന്തും ശ്രേയസ് അയ്യരും ചേര്‍ന്ന് ഇന്നിങ്സ് നേരെയാക്കാന്‍ ശ്രമം നടത്തി. എന്നാല്‍ മികച്ച രീതിയില്‍ ബാറ്റ് വീശിയ പന്തിന്റെ പുറത്താകല്‍ ഇന്ത്യക്ക് തിരിച്ചടിയായി. പന്ത് രണ്ട് ഫോറും ഒരു സിക്സും സഹിതം 23 റണ്‍സെടുത്ത് മടങ്ങി. 

ഒരറ്റത്ത് ശ്രേയസ് അയ്യര്‍ പിടിച്ചു നിന്ന് പൊരുതിയതാണ് ഇന്ത്യക്ക് കരുത്തായത്. ഹര്‍ദ്ദിക് പാണ്ഡ്യ 19 റണ്‍സെടുത്തു. അവസാന ഓവറിലാണ് ശ്രേയസ് മടങ്ങിയത്. ശാര്‍ദ്ദുല്‍ ഠാക്കൂര്‍ പൂജ്യത്തിന് പുറത്തായി. വാഷിങ്ടന്‍ സുന്ദര്‍ മൂന്ന് റണ്‍സും അക്ഷര്‍ പട്ടേല്‍ ഏഴ് റണ്‍സുമായും പുറത്താകാതെ നിന്നു.

ഇംഗ്ലണ്ടിനായി ജോഫ്ര ആര്‍ച്ചര്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ആദില്‍ റഷീദ്, മാര്‍ക് വുഡ്, ക്രിസ് ജോര്‍ദാന്‍, ബെന്‍ സ്‌റ്റോക്‌സ് എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT