ജോ റൂട്ട്/ഫോട്ടോ: ഇംഗ്ലണ്ട് ക്രിക്കറ്റ്, ട്വിറ്റര്‍ 
Sports

ചെന്നൈയില്‍ അതിവേഗം സ്‌കോര്‍ ഉയര്‍ത്തി ഇംഗ്ലണ്ട്; സ്‌റ്റോക്ക്‌സിന് അര്‍ധ ശതകം, 150 പിന്നിട്ട് റൂട്ട് 

ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ അതിവേഗം റണ്‍ ഉയര്‍ത്തി ഇംഗ്ലണ്ട്

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ അതിവേഗം റണ്‍ ഉയര്‍ത്തി ഇംഗ്ലണ്ട്. ബെന്‍ സ്‌റ്റോക്ക്‌സ് 73 പന്തില്‍ അര്‍ധ ശതകം കണ്ടെത്തി. ജോ റൂട്ട് 152 റണ്‍സ് പിന്നിട്ടു. 

114 ഓവറിലേക്ക് ഇംഗ്ലണ്ട് ഇന്നിങ്‌സ് എത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 337 റണ്‍സ് എന്നാണ് സ്‌കോര്‍. രണ്ടാം ദിനം ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് വേഗത്തില്‍ റണ്‍സ് കണ്ടെത്തുന്നതാണ് കണ്ടത്. ശഹ്ബാസ് നദീമിനെ തുടരെ രണ്ട് വട്ടം റിവേഴ്‌സ് സ്വീപ്പിലൂടെ ബൗണ്ടറി കടത്തിയാണ് സ്‌റ്റോക്ക്‌സ് അര്‍ധ ശതകം തികച്ചത്. 

അര്‍ധ ശതകം പിന്നിട്ടപ്പോഴേക്കും സ്‌റ്റോക്ക്‌സിന്റെ ബാറ്റില്‍ നിന്ന് ആറ് ഫോറും രണ്ട് സിക്‌സും പറന്നു കഴിഞ്ഞു. രണ്ടാം ദിനത്തിലെ ആദ്യ സെഷനില്‍ തന്നെ സ്റ്റോക്ക്‌സിനെ പുറത്താക്കാനുള്ള അവസരം രണ്ട് വട്ടം ഇന്ത്യ നഷ്ടപ്പെടുത്തി. ആദ്യം അശ്വിനും, തൊട്ടുപിന്നാലെ പൂജാരയുമാണ് സ്റ്റോക്ക്‌സിന് ജീവന്‍ നല്‍കിയത്. 

ബൗളിങ്ങില്‍ ആര്‍ അശ്വിന്ഡ, ഷഹ്ബാസ് നദീം എന്നിവരെയാണ് ഇന്ത്യ പ്രധാനമായും ഉപയോഗിക്കുന്നത്. ചെന്നൈയിലെ ആദ്യ ഇന്നിങ്‌സില്‍ 600-700 ടോട്ടലാണ് ലക്ഷ്യം വെക്കുന്നത് എന്ന് ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് പറഞ്ഞിരുന്നു. കുറ്റന്‍ സ്‌കോറിലേക്ക് നീങ്ങുന്ന ഇംഗ്ലണ്ടിന് സമ്മര്‍ദം കൊടുക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നെഞ്ചുവേദന; തന്ത്രി കണ്ഠര് രാജീവര് ആശുപത്രിയില്‍

ആൻഫീൽഡിനെ ചുവപ്പിച്ച് എകിറ്റികെ; ലിവർപൂൾ വിജയ വഴിയിൽ

യുഎഇയിൽ പുതിയ സോഷ്യൽ മീഡിയ നിയമം: ഇൻഫ്ലുവൻസഴ്സർമാർക്കും ക്രിയേറ്റർമാർക്കും പരസ്യം ചെയ്യാൻ പെർമിറ്റ് വേണം,നിയമം ലംഘിച്ചാൽ 10 ലക്ഷം ദിർഹം പിഴ

കേന്ദ്ര ബജറ്റില്‍ കേരളത്തിന് നിരാശ, 'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചുവെന്ന് മുഖ്യമന്ത്രി; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഇടനാഴിയില്‍ ഒരു കാലൊച്ച'; ബജറ്റില്‍ തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും പകരം പശുവും ആമയുമെന്ന് ശിവന്‍കുട്ടി

SCROLL FOR NEXT