ഫോട്ടോ: ട്വിറ്റർ 
Sports

മൂന്നാം അങ്കത്തിനുള്ള ഇംഗ്ലണ്ട് ടീമില്‍ അഴിച്ചുപണി; 3 വര്‍ഷത്തിന് ശേഷം ഡേവിഡ് മലന്റെ തിരിച്ചു വരവ്‌

ഡേവിഡ് മലനെ ടെസ്റ്റ് ടീമിലേക്ക് തിരികെ വിളിച്ചപ്പോള്‍ ഓപ്പണര്‍ ഡോം സിബ്ലിയേയും സാക് ക്രൗളിയേയും ഒഴിവാക്കി

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റിനുള്ള ടീമില്‍ അഴിച്ചുപണികളുമായി ഇംഗ്ലണ്ട്. ഡേവിഡ് മലനെ ടെസ്റ്റ് ടീമിലേക്ക് തിരികെ വിളിച്ചപ്പോള്‍ ഓപ്പണര്‍ ഡോം സിബ്ലിയേയും സാക് ക്രൗളിയേയും ഒഴിവാക്കി. 

മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മലന്‍ ടെസ്റ്റ് ടീമിലേക്ക് എത്തുന്നത്. 2018 ഓഗസ്റ്റിലാണ് മലന്‍ അവസാനമായി ഇംഗ്ലണ്ടിന് വേണ്ടി റെഡ് ബോള്‍ ക്രിക്കറ്റ് കളിച്ചത്. രണ്ടാം ടെസ്റ്റിന് ഇടയില്‍ പരിക്കേറ്റെങ്കിലും പേസര്‍ മാര്‍ക് വുഡിനെ മൂന്നാം ടെസ്റ്റിനുള്ള സംഘത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

ഓഗസ്റ്റ് 25നാണ് മൂന്നാം ടെസ്റ്റ്. ഈ സമയമാവുമ്പോഴേക്കും വുഡിന് പരിക്കില്‍ നിന്ന് തിരിച്ചെത്താനാവുമെന്നാണ് കരുതുന്നത്. മൂന്ന് ഫോര്‍മാറ്റിലും മികവ് കാണിച്ച് പോന്നിരുന്ന സീമര്‍ സഖിബ് മഹ്മൂദിനേയും മൂന്നാം ടെസ്റ്റിനുള്ള ടീമിലേക്ക് ഉള്‍പ്പെടുത്തിയിട്ടുണ്ട്. സഖീബ് ഇതുവരെ ടെസ്റ്റ് ടീമില്‍ അരങ്ങേറ്റം കുറിച്ചിട്ടില്ല. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT