ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ ജോ റൂട്ടിന് ഇരട്ട ശതകം/ഫോട്ടോ: ഇംഗ്ലണ്ട് ക്രിക്കറ്റ്, ട്വിറ്റര്‍ 
Sports

ഇംഗ്ലണ്ട്-ശ്രീലങ്ക ടെസ്റ്റ്: ജോ റൂട്ടിന് ഇരട്ട ശതകം, ടെസ്റ്റില്‍ 8000 റണ്‍സും പിന്നിട്ട് നായകന്‍ 

ഇംഗ്ലണ്ട് ഇന്നിങ്‌സ് 110ാം ഓവറിലേക്ക് എത്തുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 396 റണ്‍സ് എന്ന നിലയിലാണ് ഇംഗ്ലണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

ഗോള്‍: ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ടിന് ഇരട്ട ശതകം. ആദ്യ ടെസ്റ്റിന്റെ മൂന്നാം ദിനമാണ് റൂട്ട് ഇരട്ട ശതകം കണ്ടെത്തിയത്. റൂട്ടിന്റെ നാലാം ടെസ്റ്റ് ഇരട്ട ശതകമാണ് ഇത്. 

ടെസ്റ്റില്‍ 8000 റണ്‍സ് എന്ന നേട്ടവും ഇവിടെ റൂട്ട് പിന്നിട്ടു. ഇംഗ്ലണ്ട് ഇന്നിങ്‌സ് 110ാം ഓവറിലേക്ക് എത്തുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 396 റണ്‍സ് എന്ന നിലയിലാണ് ഇംഗ്ലണ്ട്. 305 പന്തില്‍ നിന്ന് 17 ഫോറും ഒരു സിക്‌സും പറത്തി 216 റണ്‍സോടെ പുറത്താവാതെ നില്‍ക്കുകയാണ് റൂട്ട്. നാല് റണ്‍സുമായി ജാക്ക് ലീച്ച് ആണ് റൂട്ടിനൊപ്പം ക്രീസില്‍. 

ശ്രീലങ്കയുടെ ഒന്നാം ഇന്നിങ്‌സ് 135 റണ്‍സില്‍ അവസാനിച്ചിരുന്നു. ഇംഗ്ലണ്ട് സ്പിന്നര്‍ ഡോം ബെസ്സിന്റെ 5 വിക്കറ്റ് പ്രകടനമാണ് ഒന്നാം ഇന്നിങ്‌സില്‍ ശ്രീലങ്കയെ തകര്‍ത്തത്. 28 റണ്‍സ് എടുത്ത ലങ്കന്‍ ക്യാപ്റ്റന്‍ ദിനേശ് ചണ്ഡിമല്‍ ആയിരുന്നു അവരുടെ ടോപ് സ്‌കോറര്‍. 

ഒന്നാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിന്റെ ഡാന്‍ ലോറന്‍സ് 73 റണ്‍സ് നേടി. ബെയര്‍സ്‌റ്റോ 47 റണ്‍സ് നേടി പുറത്തായി. ബട്ട്‌ലര്‍ 30 റണ്‍സ് നേടി. ലങ്കന്‍ ബൗളിങ് നിരയില്‍ ലസിത് എബുള്‍ഡെനിയ മൂന്ന് വിക്കറ്റും അഷിത് ഫെര്‍നാന്‍ഡോ രണ്ട് വിക്കറ്റും വീഴ്ത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സൗരവ് ദാസും അശുതോഷ് റാങ്കയും ജയിലിലേക്ക്; അജിന്‍ക്യ ഷിന്‍ഡെയ്ക്ക് ജാമ്യം

ലോകത്തെ ഏറ്റവും വലിയ ഗ്രൂപ്പ് സെല്‍ഫി റെക്കോര്‍ഡ്, 100 ഡിഗ്രി വൈഡ് ആംഗിള്‍, എത്ര വലിയ ഗ്രൂപ്പും ഫ്രെയിമില്‍; ഓപ്പോ എഫ്35 സീരീസ് വിപണിയില്‍

പാലക്കാട്ട് വീണ്ടുമൊരു ആൾക്കൂട്ടക്കൊലപാതകം; മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ തല്ലിക്കൊന്ന കേസിൽ ഏഴുപേർ അറസ്റ്റിൽ

ഭക്ഷണം കഴിച്ച ഉടൻ നടക്കണോ? എത്ര മിനിറ്റ് നടക്കണം?

ശ്വാസത്തിനായി ഒരു മനുഷ്യൻ, അതിജീവനത്തിനായി ഒരു കുടുംബം; കോവിഡാനന്തര രോഗങ്ങളും കടബാധ്യതയും തളർത്തിയ സന്തോഷിന്റെ ജീവിതം