സെല്‍ഫിക്ക് ശ്രമിക്കുന്ന ആരാധകന്‍ പിടിഐ
Sports

റൊണാള്‍ഡോയുടെ കഴുത്തില്‍ തൂങ്ങി സെല്‍ഫി! യൂറോയില്‍ ഗ്രൗണ്ട് കൈയേറി ആരാധകര്‍ (വീഡിയോ)

തുര്‍ക്കിക്കെതിരായ പോരാട്ടത്തില്‍ പോര്‍ച്ചുഗലിന് 3-0ത്തിന്‍റെ ജയം

Author : സമകാലിക മലയാളം ഡെസ്ക്

ഡോര്‍ട്മുണ്ട്: സിഗ്നല്‍ ഇഡുന പാര്‍ക്കില്‍ പോര്‍ച്ചുഗല്‍ നായകനും സൂപ്പര്‍ താരവുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തുര്‍ക്കിക്കെതിരെ തിളങ്ങി. യൂറോ കപ്പില്‍ താരം പോര്‍ച്ചുഗലിന്റെ മൂന്നാം ഗോളിനു വഴിയൊരുക്കിയാണ് ശ്രദ്ധേയനായത്.

മത്സരത്തിനിടെ ക്രിസ്റ്റിയാനോ റൊള്‍ഡോയ്ക്കരികിലേക്ക് ഗ്രൗണ്ട് കൈയേറി രണ്ട് ആരാധകര്‍ എത്തി സെല്‍ഫി എടുക്കാന്‍ ശ്രമിച്ചതും ശ്രദ്ധേയമായി. മത്സരം നടക്കുന്നതിനിടെ മൈതാനം കൈയേറിയത് ഒരു കുഞ്ഞ് ആരാധകനായിരുന്നു.

കുട്ടിക്കൊപ്പം സെല്‍ഫി പോസ് ചെയ്ത് നില്‍ക്കാന്‍ ക്രിസ്റ്റിയാനോ ഒരു മടിയും കാട്ടിയില്ല. കുട്ടി ചിത്രമെടുത്തതിനു പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഓടിയെത്തി പിടിക്കാനെത്തുമ്പോഴേക്കും കുട്ടി പിടികൊടുക്കാതെ ഓടി രക്ഷപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കളി കഴിഞ്ഞതിനു പിന്നാലെയാണ് മറ്റൊരാളും സമാന രീതിയില്‍ ഗ്രൗണ്ട് കൈയേറിയത്. ഇയാളും റോണോയ്‌ക്കൊപ്പം സെല്‍ഫിക്ക് ശ്രമിച്ചെങ്കിലും നടന്നില്ല. അതിനിടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെ തൂക്കിയെടുത്തു പുറത്തേക്ക് കൊണ്ടു പോയി.

ആരാധകന്‍ റോണാള്‍ഡോയുടെ കഴുത്തിലും തോളിലുമായി തൂങ്ങി സെല്‍ഫി എടുക്കാന്‍ നോക്കുന്നതും താരത്തിനു അസ്വസ്ഥത ഉണ്ടാക്കുന്നതായിട്ടു പോലും റോണോ ശാന്തമായി തന്നെ രംഗം കൈകാര്യം ചെയ്യുന്നതും കാണാമായിരുന്നു. രണ്ട് സംഭവങ്ങളുടേയും വീഡിയോ വ്യാപകമായി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നു.

മത്സരത്തില്‍ പോര്‍ച്ചുഗല്‍ 3-0ത്തിനു വിജയിച്ചു. ബെര്‍ണാഡോ സില്‍വ, സമെത് അകായ്ദിന്‍ (സെല്‍ഫ് ഗോള്‍), ബ്രൂണോ ഫെര്‍ണാണ്ടസ് എന്നിവരുടെ ഗോളിലാലണ് പോര്‍ച്ചുഗല്‍ ജയിച്ചു കയറി പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി മാജിക്കില്‍ അര്‍ജന്റീന, ലോകകപ്പിലെ ആദ്യ ഹാട്രിക്; എതിരില്ലാത്ത മൂന്ന് ഗോളിന് അള്‍ജീരിയക്കെതിരെ ജയം

മൊബൈല്‍ ഫോണില്‍ അശ്ലീലദൃശ്യങ്ങളും സന്ദേശവും അയച്ചു; എസ്എഫ്‌ഐ നേതാവിനെതിരെ പരാതി

ശബരിമല ശ്രീകോവിലിന്റെ സ്വര്‍ണ്ണം പൂശിയ മേല്‍ക്കൂരയില്‍ അസാധാരണ നിറംമാറ്റം; പരിശോധന

ആക്രോശവും കൊലവിളിയും, ട്രക്കിനെ പിന്തുടര്‍ന്നത് 15 കിലോമീറ്ററോളം, മൂവാറ്റുപുഴയില്‍ യുവതിയെ ആക്രമിക്കാന്‍ ശ്രമം; 5 പേര്‍ അറസ്റ്റില്‍

നീറ്റ് പരീക്ഷാ സമ്മര്‍ദം: രണ്ട് വിദ്യാര്‍ഥികള്‍ കൂടി ജീവനൊടുക്കി

SCROLL FOR NEXT