ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, കിലിയന്‍ എംബാപ്പെ എപി
Sports

'സൂപ്പര്‍ താരവും ആരാധകനും!'- റൊണാള്‍ഡോ- എംബാപ്പെ നേര്‍ക്കുനേര്‍

യൂറോ കപ്പ് രണ്ടാം ക്വാര്‍ട്ടറില്‍ പോര്‍ച്ചുഗല്‍- ഫ്രാന്‍സ് പോരാട്ടം

Author : സമകാലിക മലയാളം ഡെസ്ക്

ഹാംബര്‍ഗ്: ഇതിഹാസ താരവും പോര്‍ച്ചുഗല്‍ നായകനുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അവസാന യൂറോ കപ്പാണിത്. 2016ല്‍ കന്നി കിരീടം രാജ്യത്തിനു സമ്മാനിച്ച റൊണാള്‍ഡോയ്ക്ക് ആ നേട്ടം ഒരിക്കല്‍ കൂടി ആവര്‍ത്തിക്കാനുള്ള അവസാന അവസരം. ഇന്ന് ഫ്രാന്‍സുമായി ഏറ്റുമുട്ടാനിറങ്ങുമ്പോള്‍ 39കാരനു വിജയമല്ലാതെ മറ്റൊരു ആലോചനയുമുണ്ടാകില്ല.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കളിയില്‍ ആകൃഷ്ടനായി, അദ്ദേഹത്തെ ആരാധിച്ച് വളര്‍ന്നു വന്ന താരമാണ് ഫ്രാന്‍സ് നായകന്‍ കിലിയന്‍ എംബാപ്പെ. തന്‍റെ മുറി നിറയെ റോണോയുടെ പടങ്ങള്‍ ഒട്ടിച്ച 13കാരന്‍ എംബാപ്പെയുടെ ചിത്രങ്ങള്‍ ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ ആരാധകര്‍ക്ക് സുപരിചിതം. ഇരുവരും തങ്ങളുടെ ടീമിന്‍റെ നായകന്‍മാര്‍. തന്‍റെ ആരാധനാ താരത്തിനു എംബാപ്പെ പുറത്തേക്കുള്ള വഴി തുറന്നു നല്‍കുമോ എന്നാണ് ആരാധകരുടെ ആകാംക്ഷ.

ക്വാര്‍ട്ടറിലേക്കുള്ള പോര്‍ച്ചുഗലിന്‍റെ വരവ് എളുപ്പത്തിലായിരുന്നില്ല. ഫ്രാന്‍സും പെരുമയ്‌ക്കൊത്ത പ്രകടനം പുറത്തെടുത്തിട്ടില്ല. മാത്രമല്ല ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇതുവരെ ഒരു ഗോളും നേടിയിട്ടില്ല. എംബാപ്പെയാകട്ടെ ഒരു പെനാല്‍റ്റി മാത്രമാണ് ഇതുവരെ വലയിലിട്ടത്. ഫോം വീണ്ടെടുക്കാന്‍ കിണഞ്ഞു ശ്രമിക്കുകയാണ് രണ്ട് സൂപ്പര്‍ താരങ്ങളും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ക്വാര്‍ട്ടറിലേക്കുള്ള വഴി

ഫ്രാന്‍സ്

1-0ത്തിനു ഓസ്ട്രിയയെ വീഴ്ത്തി

നെതര്‍ലന്‍ഡ്‌സുമായി ഗോള്‍രഹിത സമനില

പോളണ്ടുമായി 1-1നു സമനില

പ്രീ ക്വാര്‍ട്ടര്‍

1-0ത്തിനു ബെല്‍ജിയത്തെ വീഴ്ത്തി ക്വാര്‍ട്ടറില്‍

പോര്‍ച്ചുഗല്‍

ചെക്ക് റിപ്പബ്ലക്കിനെ 2-1നു വീഴ്ത്തി

തുര്‍ക്കിയെ 3-0ത്തിനു പരാജയപ്പെടുത്തി

ജോര്‍ജിയയോടു 0-2നു അട്ടിമറി തോല്‍വി

പ്രീ ക്വാര്‍ട്ടര്‍

സ്ലോവേനിയക്കെതിരെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 3-0ത്തിന്റെ ജയവുമായി ക്വാര്‍ട്ടറില്‍

സാധ്യതാ ഇലവന്‍

ഫ്രാന്‍സ്: മെയ്ഗ്നന്‍, കുണ്ടെ, സാലിബ, ഉപമക്കാനോ, ഹെര്‍ണാണ്ടസ്, കാന്‍ഡെ, ചൗമേനി, ഗ്രിസ്മാന്‍, ഡെംബലെ, തുറാം, എംബാപ്പെ.

പോര്‍ച്ചുഗല്‍: ഡീഗോ കോസ്റ്റ, കാന്‍സലോ, ഡയസ്, പെപ്പെ, മെന്‍ഡസ്, പൗലിഞ്ഞ, വിറ്റിഞ്ഞ, ബ്രൂണോ ഫെര്‍ണാണ്ടസ്, റാഫേല്‍ ലിയോ, ക്രിസ്റ്റിയാനോ റൊണാള്‍ഡോ, ബെര്‍ണാഡോ സില്‍വ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT