ബെൽജിയത്തെ തോല്‍പ്പിച്ച് സ്ലോവാക്യ എക്സ്
Sports

'ബെൽജിയത്തെ കളി പഠിപ്പിച്ചു'; അട്ടിമറി, അര്‍ഹതപ്പെട്ട ജയവുമായി സ്ലോവാക്യ

സ്ലൊവാക്യയ്ക്ക് വേണ്ടി ഏഴാം മിനിറ്റില്‍ ഇവാന്‍ ഷ്രാന്‍സ് നേടിയ ഗോളിലാണ് കളിയുടെ വിധി നിര്‍ണയിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ഫ്രാങ്ക്ഫുര്‍ട്: യൂറോ കപ്പ് ഗ്രൂപ്പ് ഇ മത്സരത്തില്‍ ലോക മൂന്നാം നമ്പറുകാരായ ബെല്‍ജിയത്തെ ഒരു ഗോളിന് കീഴടക്കി സ്ലോവാക്യയുടെ ഗംഭീര തുടക്കം. സ്ലൊവാക്യയ്ക്ക് വേണ്ടി ഏഴാം മിനിറ്റില്‍ ഇവാന്‍ ഷ്രാന്‍സ് നേടിയ ഗോളിലാണ് കളിയുടെ വിധി നിര്‍ണയിച്ചത്. മത്സരത്തിലുടനീളം തകര്‍പ്പന്‍ പ്രകടനമാണ് സ്ലൊവാക്യന്‍ പ്രതിരോധനിര പുറത്തെടുത്തത്.

രണ്ടു ഗോളുകള്‍ വാര്‍ പരിശോധനയില്‍ നിഷേധിക്കപ്പെട്ട ബെല്‍ജിയത്തിന് റൊമേലു ലുക്കാക്കുവിന്റെ പിഴവുകളും വിനയായി. മൂന്നാം മിനിറ്റില്‍ തന്നെ മുന്നിലെത്താന്‍ ലഭിച്ച അവസരം റൊമേലു ലുക്കാക്കു നഷ്ടപ്പെടുത്തിക്കൊണ്ടാണ് മത്സരം ആരംഭിച്ചത്. വലതു വിങ്ങിലൂടെയുള്ള മുന്നേറ്റത്തിനൊടുവില്‍ ഡോക്കു നല്‍കിയ പന്ത് കെവിന്‍ ഡിബ്രുയ്ന്‍, ലുക്കാക്കുവിന് മറിച്ച് നല്‍കുന്നു.

പോസ്റ്റിന് തൊട്ടുമുന്നില്‍ ലഭിച്ച പന്ത് പക്ഷേ ലുക്കാക്കു അടിച്ചത് സ്ലൊവാക്യന്‍ ഗോളി മാര്‍ട്ടിന്‍ ഡുബ്രാവ്ക്കയ്ക്കു നേരേ. പിന്നാലെ ആറാം മിനിറ്റിലും ബെല്‍ജിയം ഗോളിനടുത്തെത്തിയെങ്കിലും ഇത്തവണയും ഡുബ്രാവ്ക്ക പ്രതിരോധം തീര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവസരങ്ങള്‍ ഗോളാക്കി മാറ്റേണ്ടതിന്റെ പ്രാധാന്യം ബെല്‍ജിയത്തെ ഏഴാം മിനിറ്റില്‍ സ്ലൊവാക്യ ബോധ്യപ്പെടുത്തി. സ്വന്തം ബോക്‌സിന് പുറത്തുനിന്ന് ജെറെമി ഡോക്കുവിന്റെ മിസ് പാസ് നേരേ ചെന്നത് ഇവാന്‍ ഷ്രാന്‍സിലേക്ക്. താരം നല്‍കിയ പന്തില്‍ നിന്നുള്ള റോബെര്‍ട്ട് ബോസെനിക്കിന്റെ ഷോട്ട് ബെല്‍ജിയന്‍ ഗോളി കോവെന്‍ കാസ്റ്റീല്‍സ് തട്ടിയകറ്റിയെങ്കിലും റീബൗണ്ട് വന്ന പന്ത് കിട്ടിയത് ഷ്രാന്‍സിന്റെ കാലില്‍. ഇത്തവണ കാസ്റ്റീല്‍സിന് യാതൊരു അവസരവും നല്‍കാതെ ഷ്രാന്‍സ് തട്ടിയ പന്ത് വല കുലുക്കി. അതിമനോഹരം. ദേശീയ ടീമിനായുള്ള താരത്തിന്റെ ആദ്യ ഗോള്‍ കൂടിയായിരുന്നു ഇത്.

രണ്ടാം പകുതിയിലും തുടർച്ചയായ മുന്നേറ്റങ്ങളിലൂടെ ബൽജിയം തിരിച്ചടിക്കാൻ ശ്രമിച്ചെങ്കിലും സ്ലോവാക്യയുടെ പ്രതിരോധനിരയെ മറികടക്കാനായില്ല. ഈ ജയത്തോടെ ഗ്രൂപ്പ് ഇ പോയിന്റ് പട്ടികയിൽ സ്ലോവാക്യ രണ്ടാം സ്ഥാനത്താണ്, യുക്രെയ്‌നെ ഏകപക്ഷീയമായ മൂന്നു ഗോളുകൾക്ക് തകർത്ത റുമാനിയയാണ് ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'എനിക്കു കുട്ടികള്‍ ഉണ്ടാവില്ല, പിന്നെ അവളെങ്ങനെ ഗര്‍ഭിണിയായി?' കൊലപാതക കേസില്‍ പ്രതിയുടെ മൊഴി

'വിൽപ്പന ചരക്ക്' അല്ല 'ഫുട്ബോൾ'... ഇൻഫാന്റിനോയുടെ 'കച്ചവടം' പൂട്ടിച്ചു!

ഓവര്‍ടേക്കിങ്ങിനിടെ അപകടം; പാലക്കാട് തിരുവേഗപ്പുറയില്‍ സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു

കനത്ത മഴയും ഇടിമിന്നലും; സൗദിയിലും യമനിലും വന്‍നാശനഷ്ടം, എട്ട് മരണം