ഗ്രഹാം തോര്‍പ് എക്സ്
Sports

ഇംഗ്ലണ്ട് ബാറ്റിങ് ഇതിഹാസം, ഗ്രഹാം തോര്‍പ് അന്തരിച്ചു

ഇംഗ്ലണ്ടിനായി 100 ടെസ്റ്റുകള്‍ കളിച്ച താരം. മുന്‍ ഇംഗ്ലണ്ട് ബാറ്റിങ് പരിശീലകന്‍

Author : സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ഇംഗ്ലണ്ട് ബാറ്റിങ് ഇതിഹാസവും മുന്‍ രിശീലകനുമായിരുന്ന ഗ്രഹാം തോര്‍പ് അന്തരിച്ചു. അദ്ദേഹത്തിന് 55 വയസായിരുന്നു. തന്റെ തലമുറയിലെ ഏറ്റവും മികച്ച ടെസ്റ്റ് ബാറ്റര്‍മാരില്‍ ഒരാളായി വിലയിരുത്തപ്പെട്ട താരമാണ് തോര്‍പ്.

ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡാണ് തോര്‍പിന്റെ മരണം സ്ഥിരീകരിച്ചത്. കഴിഞ്ഞ രണ്ട് വര്‍ഷമായി അദ്ദേഹം വിവിധ ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ട്. മറ്റ് വിവരങ്ങളൊന്നും നിലവില്‍ പുറത്തു വന്നിട്ടില്ല.

1993 മുതല്‍ 2005 വരെയാണ് അദ്ദേഹം ഇംഗ്ലണ്ടിനായി കളിച്ചത്. ഓസ്‌ട്രേലിയക്കെതിരായ അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ സെഞ്ച്വറി നേടിയാണ് തോര്‍പ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇംഗ്ലണ്ട് ക്രിക്കറ്റ് സംഭാവന ചെയ്ത ടെസ്റ്റ് ക്രിക്കറ്റ് ബാറ്റര്‍മാരില്‍ മുന്‍നിരയുള്ള താരമായിരുന്നു തോര്‍പ്. 100 ടെസ്റ്റുകളും 82 ഏകദിനങ്ങളും ഇംഗ്ലണ്ടിനായി കളിച്ചു. ടെസ്റ്റില്‍ 16 സെഞ്ച്വറികളും 39 അര്‍ധ സെഞ്ച്വറികളും. ഏകദിനത്തില്‍ 21 അര്‍ധ സെഞ്ച്വറികള്‍.

ടെസ്റ്റില്‍ 14693 റണ്‍സും ഏകദിനത്തില്‍ 3344 റണ്‍സും നേടിയിട്ടുണ്ട്. 200 റണ്‍സാണ് ടെസ്റ്റിലെ ഉയര്‍ന്ന സ്‌കോര്‍. ഏകദിനത്തില്‍ 89 റണ്‍സ്.

12 വര്‍ഷത്തോളം ഇംഗ്ലണ്ടിന്റെ ബാറ്റിങ് പരിശീലകനുമായിരുന്നു തോര്‍പ്. മുന്‍ നായകന്‍ മൈക്കല്‍ വോണ്‍ അടക്കമുള്ള ക്രിക്കറ്റ് താരങ്ങളുടെ ബാറ്റിങ് മെച്ചപ്പെടുത്തുന്നതിലും തോര്‍പ് നിര്‍ണായക സ്വാധീനം ചെലുത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT