വിരാട് കോഹ് ലി  പിടിഐ
Sports

'വെല്ലുവിളി നിറഞ്ഞ സമയങ്ങളില്‍ കുടുംബത്തിന്റെ പങ്ക് പ്രധാനം'; ബിസിസിഐ നിയന്ത്രണത്തില്‍ പ്രതികരിച്ച് കോഹ്‌ലി

വെല്ലുവിളി നിറഞ്ഞ സമയങ്ങളില്‍ സാധാരണ നിലയിലേക്ക് തിരിച്ചെത്തുന്നതില്‍ കുടുംബത്തിന്റെ പങ്ക് പ്രധാനമാണെന്നും താരം പറഞ്ഞു.

Author : സമകാലിക മലയാളം ഡെസ്ക്

ടീം ഇന്ത്യയുടെ വിദേശ പര്യടനങ്ങളില്‍ കുടുംബാംഗങ്ങളുടെ സാന്നിധ്യം പ്രധാനമാണെന്ന് വിരാട് കോഹ്‌ലി. വെല്ലുവിളി നിറഞ്ഞ സമയങ്ങളില്‍ സാധാരണ നിലയിലേക്ക് തിരിച്ചെത്തുന്നതില്‍ കുടുംബത്തിന്റെ പങ്ക് പ്രധാനമാണെന്നും താരം പറഞ്ഞു.

ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയില്‍ ഓസ്‌ട്രേലിയയോട് ഇന്ത്യ 1-3 ന് പരാജയപ്പെട്ടതിന് പിന്നാലെ ബിസിസിഐ താരങ്ങള്‍ക്കൊപ്പമുള്ള കുടുംബാംഗങ്ങളുടെ താമസത്തില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരുന്നു. 45 ദിവസത്തില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുന്ന പര്യടനങ്ങളില്‍ ആദ്യ രണ്ടാഴ്ചയ്ക്ക് ശേഷം താരങ്ങളുടെ പങ്കാളികളെയും കുട്ടികളെയും അവരോടൊപ്പം ചേരാന്‍ 14 ദിവസത്തേക്ക് മാത്രമേ അനുവദിക്കാവൂ എന്നാണ് നിയമം പറയുന്നത്.

'പുറത്ത് തീവ്രമായ എന്തെങ്കിലും ഉണ്ടാകുമ്പോഴെല്ലാം കുടുംബത്തിലേക്ക് മടങ്ങിവരുന്നത് എത്രത്തോളം ആശ്വാസകരമാണെന്ന് ആളുകള്‍ക്ക് വിശദീകരിച്ചു കൊടുക്കാന്‍ വളരെ ബുദ്ധിമുട്ടാണ്.' ഐപിഎല്‍ 2025 ന് മുമ്പ് റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു (ആര്‍സിബി) ഇന്നൊവേഷന്‍ ലാബ് ഇന്ത്യന്‍ സ്പോര്‍ട്സ് സമ്മിറ്റില്‍ കോഹ്‌ലി പറഞ്ഞു. 'ഇത് എന്ത് മൂല്യമാണ് കൊണ്ടുവരുന്നതെന്ന് ആളുകള്‍ക്ക് മനസ്സിലായിട്ടില്ലെന്ന് ഞാന്‍ കരുതുന്നു. ഒരുപക്ഷേ അവരെ അകറ്റി നിര്‍ത്തേണ്ടതുണ്ടായിരിക്കാം', പക്ഷേ എനിക്ക് അതില്‍ നിരാശ തോന്നുന്നു.' കോഹ്‌ലി പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മരണത്തെ തോൽപ്പിച്ച് ആറുവയസുകാരി; നേപ്പാളിൽ ചെളിയിൽ പുതഞ്ഞുപോയ കുഞ്ഞിനെ 3 ദിവസത്തിന് ശേഷം ജീവനോടെ രക്ഷിച്ചു|VIDEO

ഒലിച്ചുപോയത് 1.13 ലക്ഷം കോടി രൂപ; ഏഴ് മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ വന്‍ഇടിവ്; പൊള്ളി എയര്‍ടെലും റിലയന്‍സും

വിനീത് ശ്രീനിവാസൻ ചിത്രം 'ചടങ്ങ്' തുടങ്ങി; പ്രധാന വേഷത്തില്‍ സുരേഷ് കൃഷ്ണയും

ബന്ധുവീട് കുത്തിത്തുറന്ന് അഞ്ച് പവൻ കവർന്നു; സ്വർണം വിറ്റ് ഐഫോൺ വാങ്ങിയ യുവാവ് റിമാൻഡിൽ

​ഗർഭകാലത്ത് സ്ട്രെങ്ത് ട്രെയിനിങ് നല്ലതാണോ? സാമന്തയുടെ ജിം വർക്ക് ഔട്ട് വീഡിയോ വൈറൽ