ഗ്യാലറിയിലേക്ക് മെഡിക്കല്‍ കിറ്റ് എത്തിക്കുന്ന കാഡിസ് ഗോള്‍ കീപ്പര്‍/ഫോട്ടോ: എഎഫ്പി 
Sports

ബാഴ്‌സയുടെ മത്സരത്തിനിടെ ആരാധകന് ഹൃദയാഘാതം; രക്ഷകനായി അര്‍ജന്റൈന്‍ ഗോള്‍കീപ്പര്‍; കയ്യടി 

ലാ ലീഗയില്‍ ബാഴ്‌സയ്ക്ക് എതിരായ മത്സരത്തില്‍ എതിരില്ലാത്ത നാല് ഗോളിനാണ് ബാഴ്‌സ ജയിച്ചു കയറിയത്

Author : സമകാലിക മലയാളം ഡെസ്ക്

കാഡിസ്: ലാ ലീഗയില്‍ കാഡിസിന്‌ എതിരായ മത്സരത്തില്‍ എതിരില്ലാത്ത നാല് ഗോളിനാണ് ബാഴ്‌സ ജയിച്ചു കയറിയത്. ജയത്തോടെ ലാ ലീഗ പോയിന്റ് പട്ടികയില്‍ ബാഴ്‌സ ഒന്നാമത് എത്തുകയും ചെയ്തു. ഇവിടെ ഡി ജോങ്ങും ലെവന്‍ഡോസ്‌കിയും ഫാറ്റിയും ഡെബലെയും ഗോള്‍ വല കുലുക്കിയ സന്തോഷത്തിലാണ് ആരാധകര്‍. ഇതിനിടയില്‍ ഗ്യാലറിയില്‍ ആരാധകര്‍ കുഴഞ്ഞു വീണ സംഭവവും ഉണ്ടായി. 

കാഡിസിനെതിരായ മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് സംഭവം. ഗ്യാലറിയില്‍ ഒരു കാഡിസ് ആരാധകന്‍ കുഴഞ്ഞു വീണു. ഇത് ശ്രദ്ധയില്‍പ്പെട്ട കാഡിസിന്റെ അര്‍ജന്റൈന്‍ ഗോള്‍ കീപ്പര്‍ ലെഡസ്മയുടെ ഇടപെടലാണ് ആരാധകരുടെ കയ്യടി നേടുന്നത്. ടീമിന്റെ മെഡിക്കല്‍ കിറ്റ് ആരാധകരുടെ കയ്യിലേക്ക് ലെഡസ്മ നല്‍കി. 

പിന്നാലെ ഇരു ടീമിന്റേയും ഡോക്ടര്‍മാര്‍ ആരാധകനെ പരിശോധിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് കുഴഞ്ഞുവീണത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ആരാധകനെ പിന്നാലെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തെ തുടര്‍ന്ന് 15 മിനിറ്റോളം കളി തടസപ്പെട്ടു. 

ആരാധകന്‍ അപകടനില തരണം ചെയ്തതായാണ് കാഡിസ് അറിയിക്കുന്നത്. കാഡിസിന് എതിരെ താന്‍ നേടിയ ഗോള്‍ അന്‍സു ഫറ്റി ആരാധകന് സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

SCROLL FOR NEXT