അര്‍ജന്റീന 
Sports

'കലിപ്പ്' തീരാതെ ആരാധകര്‍; അര്‍ജന്റീനയില്‍ അക്രമസംഭവങ്ങള്‍, പൊലീസുമായി ഏറ്റുമുട്ടല്‍, വിഡിയോ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

ബ്യൂണസ് അയേഴ്‌സ്: ഫുട്‌ബോള്‍ ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനോട് തോറ്റതിന് പിന്നാലെ അര്‍ജന്റീനയില്‍ വിവിധ ഇടങ്ങളില്‍ ആരാധകരോഷം. ആയിരക്കണക്കിന് ആരാധകര്‍ തലസ്ഥാനമായ ബ്യൂണസ് അയേഴ്‌സില്‍ ഉള്‍പ്പെടെ തെരുവിലിറങ്ങി. ചരിത്രപ്രസിദ്ധമായ ഓബെലിസ്‌ക് സ്മാരകത്തിന് ചുറ്റുമാണ് ഏറ്റവും വലിയ അക്രമസംഭവങ്ങള്‍ അരങ്ങേറിയത്.

തോല്‍വിയുടെ നിരാശയില്‍ ആരാധകര്‍ പൊലീസിന് നേരെ ഗ്ലാസ് ബോട്ടിലുകളും മറ്റ് വസ്തുക്കളും എറിഞ്ഞു. തുടര്‍ന്ന് ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പൊലീസ് കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. അക്രമവുമായി ബന്ധപ്പെട്ട് 15ഓളം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവസ്ഥലത്തു നിന്നുള്ള ചിത്രങ്ങളില്‍ തെരുവുകളില്‍ അവശിഷ്ടങ്ങള്‍ ചിതറിക്കിടക്കുന്ന ചിത്രങ്ങള്‍ കാണാം.

ഫൈനലില്‍ പരാജയപ്പെട്ടുവെങ്കിലും കളിക്കാരുടെ പ്രകടനത്തില്‍ പൂര്‍ണ്ണ അഭിമാനമുണ്ടെന്നാണ് അര്‍ജന്റീനന്‍ പരിശീലകന്‍ ലയണല്‍ സ്‌കലോണി പറഞ്ഞത്.'തോല്‍വിയില്‍ അതിയായ ദുഃഖമുണ്ട്. എങ്കിലും ടൂര്‍ണമെന്റിലുടനീളം ടീം കാഴ്ചവെച്ച കഠിനാധ്വാനത്തിനും പോരാട്ടവീര്യത്തിനും കളിക്കാരോട് എന്നും കടപ്പെട്ടിരിക്കും'- അദ്ദേഹം വ്യക്തമാക്കി.

Fans Engage In Violent Clashes With Police In Buenos Aires After Argentina's WC Defeat

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പാറശാലയില്‍ ട്രെയിന്‍ പാളം തെറ്റി; ആര്‍ക്കും പരിക്കില്ല; ഈ ട്രെയിനുകള്‍ വൈകിയോടും

സൗദിയില്‍ എണ്ണപ്പാടത്തിന് നേരേ ഹൂതി ആക്രമണം; രണ്ട് പ്രവാസികള്‍ കൊല്ലപ്പെട്ടു, ഇന്ത്യക്കാരനടക്കം രണ്ടുപേര്‍ക്ക് പരിക്ക്

വരുന്നു വീണ്ടും ന്യൂനമര്‍ദം; ഞായറാഴ്ച വരെ സംസ്ഥാനത്ത് തീവ്രമഴ; ഇന്ന് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; 10ഇടത്ത് യെല്ലോ

Today's Rashi Phalam October 22 | വീട് വാങ്ങാനുള്ള ശ്രമങ്ങളിൽ പുരോഗതിയുണ്ടാകും, ബന്ധുക്കളോടൊപ്പം സന്തോഷകരമായ സമയം ചെലവിടും

എസ്എംഎ മരുന്ന് വിവാദം; കുട്ടികൾക്ക് നൽകിയ മരുന്ന് തിരികെ വിളിച്ച് ആരോഗ്യവകുപ്പ്