റണ്ണൗട്ടായി മടങ്ങുന്ന സഞ്ജു/ പിടിഐ 
Sports

'സഞ്ജുവല്ല, ആ മൂന്ന് പേരാണ് തോൽപ്പിച്ചത്, വാലറ്റത്ത് ഇറക്കിയതിലെ യുക്തി എന്താണ്?' രൂക്ഷ വിമർശനവുമായി ആരാധകർ

ഒന്നാം ടി20യിൽ ക്യാപ്റ്റൻ ഹർദിക് പാണ്ഡ്യക്ക് ശേഷമാണ് സഞ്ജു ക്രീസിലെത്തിയത്. 12 പന്തിൽ 12 റൺസെടുത്ത് താരം റണ്ണൗട്ടായി മടങ്ങി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂയോർക്ക്: വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ടി20 പോരാട്ടത്തിൽ ഇന്ത്യ പരാജയപ്പെട്ടപ്പോൾ ചർച്ചയായി മാറിയത് ബാറ്റിങ് ഓർഡറിലെ മാറ്റമായിരുന്നു. പ്രത്യേകിച്ച് മലയാളി താരം സഞ്ജു സാംസണെ വാലറ്റത്തേക്ക് മാറ്റി ഇറക്കിയതിനെയാണ് ആരാധകർ ചോദ്യം ചെയ്യുന്നത്. ടി20യിൽ ടോപ് ഓർ‍ഡർ ബാറ്ററായ സഞ്ജുവിനെ വൈകി ഇറക്കുന്നതിന്റെ യുക്തിയെന്താണെന്നു ആരാധകർ ചോ​ദിക്കുന്നു. 

ഒന്നാം ടി20യിൽ ക്യാപ്റ്റൻ ഹർദിക് പാണ്ഡ്യക്ക് ശേഷമാണ് സഞ്ജു ക്രീസിലെത്തിയത്. 12 പന്തിൽ 12 റൺസെടുത്ത് താരം റണ്ണൗട്ടായി മടങ്ങി. 

തോൽവിയിൽ സഞ്ജുവിനെ പഴിക്കുന്നതിനെയും ആരാധകർ ചോദ്യം ചെയ്യുന്നു. സ്വന്തം തെറ്റു കൊണ്ടല്ല സഞ്ജു റണ്ണൗട്ടായത്. തോറ്റതിന് താരത്തെ മാത്രം പഴിക്കുന്നതിൽ അർഥമില്ലെന്നും ആരാധകർ വാദിക്കുന്നു. തോൽവിക്ക് കാരണം ഇഷാൻ കിഷൻ, ശുഭ്മാൻ ​ഗിൽ, സൂര്യകുമാർ യാ​ദവ് എന്നിവരാണു തോൽവിക്ക് കാരണക്കാരെന്നും ആരാധകർ തുറന്നടിച്ചു. 

ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് നായകനായ സഞ്ജു വൺ ഡൗണയാണ് കളിക്കാൻ ഇറങ്ങാറുള്ളത്. റോയൽസിനായി നേരത്തെ അദ്ദേഹം ഓപ്പണറായി കളിച്ചിട്ടുണ്ട്. ഓപ്പണർ മുതൽ നാല് വരെയുള്ള സ്ഥാനങ്ങളിൽ ടി20 പോരിൽ സഞ്ജുവിനെ ഉപയോ​ഗിക്കാമെന്നും ആരാധകർ നിർദ്ദേശിക്കുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

'അന്ന് എന്നെ വിഡിയോ എടുക്കാൻ നീ വിളിച്ചില്ലായിരുന്നെങ്കിൽ...'; കൂട്ടുകാരനെക്കുറിച്ച് വൈകാരിക കുറിപ്പുമായി 'വാഴ 2' താരം അലൻ

ഭക്ഷണം നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചു, നാലുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; 65കാരന്‍ അറസ്റ്റില്‍

യുദ്ധം തുടരുന്നത് ഭ്രാന്തന്മാരുടെ കയ്യില്‍ ആണവായുധങ്ങള്‍ ഇല്ലാതിരിക്കാന്‍: ട്രംപ്

ഷൂസ് എത്ര പഴയതായാലും പുത്തൻ പോലെ സൂക്ഷിക്കാം,ഈ ടിപ്സ് മതി‌

SCROLL FOR NEXT