ലോകകപ്പ് നേടുക എന്നത് ഫുട്‌ബോള്‍ ലോകത്തെ ഏറ്റവും ഉയര്‍ന്ന ബഹുമതിയാണ്, ജേതാക്കള്‍ക്കായി നല്‍കുന്ന ട്രോഫിക്ക് കോടികളുടെ മൂല്യമുണ്ടെങ്കിലും വിജയികള്‍ക്ക് ഈ ട്രോഫി കൊണ്ടുപോകാനാകില്ല. കലാശപ്പോരില്‍ സമ്മാന ദാനത്തില്‍ ട്രോഫി ഉയര്‍ത്താനും ഫോട്ടോ എടുക്കാനും അനുവാദമുണ്ടെങ്കിലും യഥാര്‍ഥ ട്രോഫി ടീമുകള്‍ക്ക് മൈതാനത്തിന് പുറത്തേക്ക് കൊണ്ടുപോകാന്‍ സാധിക്കില്ല.
ലോകകപ്പ് ജേതാക്കള്‍ക്ക് ട്രോഫി കൈവശം വയ്ക്കാനാകുമോ?
ടൂര്‍ണമെന്റില്‍ വിജയിക്കുന്ന ടീമിന് തങ്ങളുടെ രാജ്യത്തേക്ക് ട്രോഫി കൊണ്ടുപോകാനാകില്ല. ടീമിന്റെ സുരക്ഷ മുന്‍നിര്‍ത്തി യഥാര്‍ഥ ട്രോഫി കൊടുത്തു വിടാറില്ല. ട്രോഫിയോട് സാമ്യമുള്ള സ്വര്‍ണ്ണം പൂശിയ വില കുറഞ്ഞ ട്രോഫിയാണ് ടീമിനൊപ്പം കൊടുത്തുവിടുന്നത്. എന്നാല്‍ വിജയിച്ച ടീമിന്റെ പേരുകള്‍ ട്രോഫിക്ക് അടിയില്‍ ആലേഖനം ചെയ്യാറുണ്ട്.
എന്തുകൊണ്ടാണ് രാജ്യങ്ങള്‍ക്ക് യഥാര്‍ഥ ട്രോഫി നല്‍കാത്തത്?
1974 ന് മുമ്പ് മൂന്ന് തവണ ലോകകപ്പ് നേടിയ രാജ്യങ്ങള്‍ക്ക് യഥാര്‍ത്ഥ ട്രോഫി സൂക്ഷിക്കാന്‍ അനുവദിക്കുന്ന ഒരു നിയമം ഫിഫ നടപ്പിലാക്കിയിരുന്നു. 1970 ലെ മൂന്നാം കിരീട നേട്ടത്തിന് ശേഷം ബ്രസീലിന് യഥാര്‍ഥ ജൂള്‍സ് റിമെറ്റ് ലോകകപ്പ് ട്രോഫി ലഭിച്ചിരുന്നു. ബ്രസീല്‍ നാട്ടിലേക്ക് കൊണ്ടുവന്ന ജൂള്‍സ് റിമെറ്റ് ട്രോഫി 1983 ല്‍ റിയോ ഡി ജനീറോയിലെ ബ്രസീലിയന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ ആസ്ഥാനത്ത് പ്രദര്‍ശിച്ചിച്ചിരുന്ന ട്രോഫി മോഷ്ടിക്കപ്പെട്ടു. നാളിതുവരെ, അത് വീണ്ടെടുക്കാനായിട്ടില്ല. ട്രോഫി ഉരുക്കി സ്വര്‍ണ്ണം വിറ്റതായി പരക്കെ വിശ്വസിക്കപ്പെടുന്നു. ട്രോഫിയുടെ ബേസ് മാത്രമാണ് കണ്ടെത്തിയത്. നിലവില്‍ സ്വിറ്റ്സര്‍ലന്‍ഡിലെ സൂറിച്ചിലെ ഫിഫ ലോകകപ്പ് ഫുട്ബോള്‍ മ്യൂസിയത്തില്‍ അത് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
നേരത്തെ, 1966 ല്‍ ഇംഗ്ലണ്ട് ആതിഥേയത്വം വഹിച്ച ലോകകപ്പിന് മുന്നോടിയായി ലണ്ടനില്‍ നടന്ന പൊതു പ്രദര്‍ശനത്തിനിടെ ഇത് മോഷ്ടിക്കപ്പെട്ടിരുന്നു. എന്നിരുന്നാലും, ഏഴ് ദിവസത്തിന് ശേഷം, സബര്‍ബന്‍ ഗാര്‍ഡന്‍ വേലിയുടെ ചുവട്ടില്‍, പത്രത്തില്‍ പൊതിഞ്ഞ നിലിയുള്ള ട്രോഫി പിക്കിള്‍സ് എന്ന നായ വീണ്ടെടുത്തിരുന്നു.
നിലവില്‍ വിജയികള്‍ക്ക് ട്രോഫിയുടെ സ്വര്‍ണ്ണം പൂശിയ വെങ്കല പകര്‍പ്പ് മാത്രമാണ് നാട്ടിലേക്ക് കൊണ്ടുപോകാനായി ലഭിക്കുക. ഒറിജിനല്‍ വീട്ടിലേക്ക് കൊണ്ടുപോകാന്‍ അനുവാദമില്ല. ഇത് പ്രധാനമായും സുരക്ഷാ ആശങ്കകള്‍ മൂലമാണ്. പ്രത്യേകിച്ചും മുന്‍കാലങ്ങളില്‍ നടന്ന രണ്ട് മോഷണ സംഭവങ്ങള്‍ കണക്കിലെടുക്കിലെടുത്താണ് ഇത്തരമൊരു തീരുമാനം.
ലോകകപ്പ് ട്രോഫി എവിടെയാണ് സൂക്ഷിച്ചിരിക്കുന്നത്?
സ്വിറ്റ്‌സര്‍ലന്‍ഡിലെ സൂറിച്ചിലെ ഫിഫ ലോകകപ്പ് ഫുട്ബോള്‍ മ്യൂസിയത്തില്‍ ട്രോഫി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അതീവ സുരക്ഷയിലാണ് ട്രോഫി സൂക്ഷിക്കുന്നത്. പ്രത്യേക സാഹചര്യങ്ങളില്‍ മാത്രമേ ഇവ പുറത്തിറക്കാറുള്ളു
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates