Erling Haaland, Lionel Messi file
Fifa World Cup 2026

പ്രതീക്ഷ മുഴുവന്‍ മെസിയില്‍, ഹാളണ്ടിനെ എങ്ങനെ പിടിച്ചുകെട്ടും?; നാളെ പുലര്‍ച്ചെ തീപാറും പോരാട്ടങ്ങള്‍

ഫിഫ ഫുട്‌ബോള്‍ ലോകകപ്പ് 2026ല്‍ നാളെ പുലര്‍ച്ച തീപാറും പോരാട്ടങ്ങള്‍.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

മിയാമി: ഫിഫ ഫുട്‌ബോള്‍ ലോകകപ്പ് 2026ല്‍ നാളെ പുലര്‍ച്ച തീപാറും പോരാട്ടങ്ങള്‍. പുലര്‍ച്ച രണ്ടരയ്ക്ക് ഇംഗ്ലണ്ട്- നോര്‍വെ പോരാട്ടമാണ് ഇതില്‍ ഒന്ന്. കഴിഞ്ഞ തവണ കപ്പ് ഉയര്‍ത്തിയ അര്‍ജന്റീന യൂറോപ്യന്‍ ശക്തിയായ സ്വിറ്റ്‌സര്‍ലന്‍ഡിനെയാണ് നേരിടുന്നത്. പുലര്‍ച്ചെ 6.30നാണ് എല്ലാവരും ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ഈ ക്വാര്‍ട്ടര്‍ മത്സരം.

വീണ്ടും കപ്പ് ഉയര്‍ത്താന്‍ ലക്ഷ്യമിട്ട് ക്വാര്‍ട്ടറില്‍ ഇറങ്ങുന്ന മെസിക്കും കൂട്ടര്‍ക്കും സ്വിറ്റ്‌സര്‍ലന്‍ഡിനെ മറികടന്ന് മുന്നോട്ടുപോകുക അത്ര എളുപ്പമല്ല. കഴിഞ്ഞ കളികളില്‍ തങ്ങള്‍ ആരെന്ന് സ്വിറ്റ്‌സര്‍ലന്‍ഡ് തെളിയിച്ചിട്ടുണ്ട്. അതിനാല്‍ കടുത്ത പോരാട്ടം തന്നെയാണ് സ്വിറ്റ്‌സര്‍ലന്‍ഡിനെതിരായ മത്സരത്തെ അര്‍ജന്റീന ആരാധകര്‍ കാണുന്നത്. മെസി ഫോമിലാണ് എന്നതാണ് ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കുന്നത്.

മറ്റൊരു മത്സരത്തില്‍ മുന്‍ ലോക ചാംപ്യന്മാരായ ഇംഗ്ലണ്ട് നോര്‍വെയെയാണ് നേരിടുന്നത്. മത്സരം പ്രവചനാതീതമാണ്. പന്തുമായി ബോക്‌സിലേക്ക് കുതിക്കുന്ന എര്‍ലിങ് ഹാളണ്ടിനെ എങ്ങനെ പിടിച്ചുകെട്ടുമെന്ന് തല പുകയ്ക്കുകയാണ് ഇംഗ്ലണ്ട് ക്യാംപ്. ഇതുവരെ 7 ഗോളുകളുമായി ടോപ് സ്‌കോറര്‍ പട്ടികയില്‍ മൂന്നാമതാണ് നോര്‍വെയുടെ ഹാളണ്ട്. കഴിഞ്ഞ 4 വര്‍ഷങ്ങളായി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന നോര്‍വേ താരത്തിന്റെ ശക്തിയും ദൗര്‍ബല്യങ്ങളും അറിയുന്ന ഒന്നിലധികം താരങ്ങള്‍ ഇംഗ്ലണ്ട് സ്‌ക്വാഡിലുണ്ട്.

fifa world cup quarter final matches; norway vs england, argentina vs switzerland

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'നിങ്ങളുടെ ആശങ്ക മനസ്സിലാക്കുന്നു'; അയോധ്യ സംഭാവനക്കൊള്ള പുറത്തുകൊണ്ടുവന്ന മാധ്യമപ്രവര്‍ത്തകന്റെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി

'സൗന്ദര്യത്തിന്റെ അവസാന വാക്ക് എന്നൊന്നും പറയാവുന്ന ആളല്ല; വീട്ടുകാരിട്ട പേര് 'നമിത', അത് 'മമിത'യായത് ഇങ്ങനെ'

8.05 ശതമാനം പലിശ, ബാങ്ക് എഫ്ഡിയേക്കാള്‍ മെച്ചം; അറിയാം ഈ ആര്‍ബിഐ സ്‌കീം

റഷ്യയില്‍ യുഎസ് സൈനിക വിമാനത്തിന്റെ ദുരൂഹ ലാന്‍ഡിങ്; പ്രതികരിക്കാതെ വാഷിങ്ടനും മോസ്‌കോയും

ആയിരം മൈലുകള്‍ താണ്ടി ശത്രുക്കളെ ആക്രമിക്കും; പുത്തന്‍ ഹൈപ്പര്‍സോണിക് ആയുധവുമായി ചൈന