റൂയിസിനും ഗാവിക്കും ജന്മനാട്ടില്‍ വേറിട്ട സ്വീകരണം source: x
Fifa World Cup 2026

വെയ്റ്റ് നോക്കി, കപ്പുമായി എത്തിയ റൂയിസിനും ഗാവിക്കും കൊടുത്തത് 140 കിലോ തക്കാളി; ജന്മനാട്ടില്‍ വേറിട്ട സ്വീകരണം, പിന്നില്‍... (വിഡിയോ)

ഫിഫ ഫുട്‌ബോള്‍ ലോക ചാംപ്യന്മാരായ സ്‌പെയിനിന്റെ മിഡ് ഫീല്‍ഡര്‍മാരായ റൂയിസിനും ഗാവിക്കും ജന്മനാട്ടില്‍ വേറിട്ട സ്വീകരണം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

മാഡ്രിഡ്: ഫിഫ ഫുട്‌ബോള്‍ ലോക ചാംപ്യന്മാരായ സ്‌പെയിനിന്റെ മിഡ് ഫീല്‍ഡര്‍മാരായ റൂയിസിനും ഗാവിക്കും ജന്മനാട്ടില്‍ വേറിട്ട സ്വീകരണം. ഇവരുടെ സ്വന്തം ഗ്രാമമായ ലോസ് പാലാസിയോസ് വൈ വില്ലഫ്രാങ്കയില്‍ വെച്ച് പ്രാദേശിക ഭരണകൂടം തങ്ങളുടെ പരമ്പരാഗതമായ ആദരമാണ് താരങ്ങള്‍ക്ക് നല്‍കിയത്. താരങ്ങളുടെ ശരീരഭാരത്തിന് തുല്യമായ തക്കാളി നല്‍കിയാണ് ഇവരെ ആദരിച്ചത്.

പ്ലാസാ ഡി അന്‍ഡലൂസിയയില്‍ നടന്ന ചടങ്ങില്‍ ഇരു കളിക്കാരുടെയും തൂക്കം നോക്കിയതിന് ശേഷമായിരുന്നു സമ്മാന വിതരണം. ഫാബിയന്‍ റൂയിസിനും ഗാവിക്കും കൂടി ആകെ 140 കിലോഗ്രാം തക്കാളിയാണ് സമ്മാനമായി ലഭിച്ചത്. കാര്‍ഡ് ബോര്‍ഡ് പെട്ടിയില്‍ അടുക്കിവെച്ച ഈ തക്കാളികള്‍ക്കൊപ്പമുള്ള ഇരുവരുടേയും ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ ഏറ്റെടുത്തു.

പ്രദേശത്തെ സ്റ്റേഡിയങ്ങള്‍ക്ക് ഇരുവരുടെയും പേര് നല്‍കാനും ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്. ലോസ് പലാസിയോസിലെ മാരിസ്മാസ്, സാന്‍ സെബാസ്റ്റ്യന്‍ എന്നി സ്റ്റേഡിയങ്ങള്‍ ഇനി മുതല്‍ യഥാക്രമം 'ഫാബിയന്‍ റൂയിസ്', 'പാബ്ലോ പായെസ് ഗവിര (ഗവി) എന്നി പേരുകളില്‍ അറിയപ്പെടും. ഫാബിയന്‍ റൂയിസ്, ഗവി, ഹെസൂസ് നാവാസ് എന്നിവരുടെ സംഭാവനകള്‍ ഓര്‍മ്മിപ്പിക്കുന്ന ഒരു പ്രത്യേക സ്മാരകം നിര്‍മ്മിക്കുമെന്ന പ്രഖ്യാപനം കൂടി ഭരണകൂടം നടത്തിയിട്ടുണ്ട്. ചെറുപ്പകാലത്ത് നാട്ടിലെ അക്കാദമികളില്‍ നിന്നാണ് റൂയിസും ഗവിയും തങ്ങളുടെ ഫുട്‌ബോള്‍ യാത്ര ആരംഭിക്കുന്നത്.

2010ല്‍ ദക്ഷിണാഫ്രിക്കയില്‍ വച്ച് സ്‌പെയിന്‍ ആദ്യമായി ലോകകപ്പ് നേടിയപ്പോഴും ലോസ് പലാസിയോസ് സ്വദേശിയായ മുന്‍ സ്പാനിഷ് താരം ഹെസൂസ് നാവാസിന് സമാനമായ രീതിയില്‍ ശരീരഭാരത്തിന് തുല്യമായി തക്കാളി സമ്മാനിച്ചിരുന്നു.

Spain's World Cup-Winning Duo Rewarded With Unique Tradition

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കുട്ടികള്‍ എന്ത് തെറ്റാണ് ചെയ്തത്? അവര്‍ ചോദിച്ചത് അവരുടെ അവകാശങ്ങള്‍; ഇന്ത്യയില്‍ യുവാക്കള്‍ക്ക് ഭാവിയില്ലാത്ത അവസ്ഥ'

വിവിധ പ്രവേശന പരീക്ഷകൾ എഴുതുന്നവരുടെ ശ്രദ്ധയ്ക്ക് ! ഹാൾടിക്കറ്റുകൾ ഇപ്പോൾ ഡൗൺലോഡ് ചെയ്യാം

സിവിൽ എൻജിനീയറിങ് കഴിഞ്ഞോ? സർക്കാർ സ്ഥാപനത്തിൽ അപ്രന്റീസ്ഷിപ്പിന് അവസരം; വിവിധ ജില്ലകളിൽ ഒഴിവ് !

'ഭാവി തലമുറയെ തകര്‍ത്തു തരിപ്പണമാക്കരുത്'; വിദ്യാര്‍ത്ഥി സമരത്തിന് പിന്തുണയുമായി സിനിമാ ലോകം

സൗജന്യ സ്കൂട്ടി, കൂടെ 5 ലിറ്റർ പെട്രോളും! ബിരുദധാരികളായ വിദ്യാർഥികൾക്ക് പുതിയ പദ്ധതിയുമായി യോഗി സർക്കാർ