ജർമൻ താരങ്ങളുടെ ​ഗോളാഘോഷം, FIFA World Cup Qualifiers x
Sports

4 ഗോളടിച്ച് ജര്‍മനി, 3 ഗോളുമായി ഫ്രാന്‍സ്; ബെല്‍ജിയത്തെ ഗോളടിക്കാന്‍ സമ്മതിക്കാതെ നോര്‍ത്ത് മാസിഡോണിയ

യൂറോപ്യന്‍ ലോകകപ്പ് യോഗ്യതാ പോരാട്ടങ്ങളില്‍ ജയവുമായി മുന്‍ ചാംപ്യന്‍മാര്‍

സമകാലിക മലയാളം ഡെസ്ക്

ബെര്‍ലിന്‍: യൂറോപ്യന്‍ ലോകകപ്പ് യോഗ്യതാ പോരാട്ടങ്ങളില്‍ മുന്‍ ചാംപ്യന്‍മാരായ ജര്‍മനി, ഫ്രാന്‍സ് ടീമുകള്‍ക്ക് തകര്‍പ്പന്‍ ജയം. ജര്‍മനി മറുപടിയില്ലാത്ത 4 ഗോളുകള്‍ക്ക് ലക്‌സംബര്‍ഗിനേയും ഫ്രാന്‍സ് 3-0ത്തിനു അസര്‍ബൈജാനേയും പരാജയപ്പെടുത്തി.

കരുത്തരായ ബെല്‍ജിയത്തെ നോര്‍ത്ത് മാസിഡോണിയ ഗോള്‍രഹിത സമനിലയില്‍ തളച്ചു. സ്വിറ്റ്‌സര്‍ലന്‍ഡ് 2-0ത്തിനു സ്വീഡനെ വീഴ്ത്തി. 8 ഗോളുകള്‍ പിറന്ന പോരാട്ടത്തില്‍ യുക്രൈന്‍ 3-5നു ഐസ്‌ലന്‍ഡിനെ പരാജയപ്പെടുത്തി. നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് 2-0ത്തിനു സ്ലൊവാക്യയേയും പരാജയപ്പെടുത്തി.

കടുത്ത ആക്രമണമാണ് ലംക്‌സംബര്‍ഗിനെതിരെ ജര്‍മനി പുറത്തെടുത്തത്. 85 ശതമനാവും പന്ത് കൈവശം വച്ച അവര്‍ 31 തവണയാണ് ഗോളിനായി ശ്രമിച്ചത്. 8 ഓണ്‍ ടാര്‍ജറ്റും. ലക്‌സംബര്‍ഗ് ഒരു തവണയാണ് ലക്ഷ്യത്തിലേക്ക് പന്ത് പായിച്ചത്. ഒരു ഓണ്‍ ടാര്‍ജറ്റും മാത്രം. ജര്‍മന്‍ താരങ്ങളെല്ലാം ഭൂരിഭാഗം സമയത്തും ലക്‌സംബര്‍ഗ് പകുതിയില്‍ ചുറ്റിത്തിരിയുകയായിരുന്നു.

കളിയുടെ 20ാം മിനിറ്റില്‍ ഡിര്‍ക് കാള്‍സന്‍ ചുവപ്പ് കാര്‍ഡ് കണ്ടു പുറത്തായതോടെ ലക്‌സംബര്‍ഗ് പത്ത് പേരായാണ് ശേഷിച്ച 70 മിനിറ്റ് കളിച്ചത്. ജര്‍മന്‍ ആക്രമണം കടുത്തതോടെ അവര്‍ക്ക് അമിത പ്രതിരോധം വേണ്ടി വന്നു.

12ാം മിനിറ്റില്‍ ഡേവിഡ് റോമാണ് ഗോളടിക്ക് തുടക്കമിട്ടത്. താരത്തിന്റെ കിടിലന്‍ ഫ്രീകിക്കാണ് ഗോളായി മാറിയത്. 21ാം മിനിറ്റില്‍ ജോഷ്യാ കമ്മിച് പെനാല്‍റ്റി വലയിലിട്ട് രണ്ടാം ഗോളും സമ്മാനിച്ചു. ശേഷിച്ച രണ്ട് ഗോള്‍ രണ്ടാം പകുതിയില്‍ പിറന്നു. 48ാം മിനിറ്റില്‍ സെര്‍ജ് ഗ്നാബ്രിയാണ് മൂന്നാം ഗോള്‍ നേടിയത്. 50ാം മിനിറ്റില്‍ കിമ്മിച് തന്റെ രണ്ടാം ഗോളും ടീമിന്റെ നാലാം ഗോളും നേടി.

കിലിയന്‍ എംബാപ്പെ, അഡ്രിയാന്‍ റാബിയോ, ഫ്‌ളോറിയന്‍ തൗവിന്‍ എന്നിവരാണ് ഫ്രാന്‍സിനായി വല ചലിപ്പിച്ചത്. ആദ്യ പകുതിയുടെ ഇഞ്ച്വറി സമയത്താണ് എംബാപ്പെ ഫ്രാന്‍സിനു ലീഡ് സമ്മാനിച്ചത്. റാബിയോ 69ാം മിനിറ്റിലും തൗവിന്‍ 84ാം മിനിറ്റിലും വല ചലിപ്പിച്ചു.

FIFA World Cup Qualifiers: Germany surged back to the top of Group A with a dominant 4-0 victory over 10-man Luxembourg, France also secured a comfortable 3-0 win against Azerbaijan.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒളിവു ജീവിതം അവസാനിപ്പിക്കുന്നു, രാഹുല്‍ പാലക്കാട്ടേക്ക്?; നാളെ വോട്ട് ചെയ്യാന്‍ എത്തിയേക്കും

അമ്പലത്തിലെ ഉത്സവം കൂടാനെത്തി; മറ്റൊരു ആണ്‍ സുഹൃത്തുണ്ടെന്ന സംശയം ജീവനെടുത്തു

'രാഹുലിനെതിരെ കെപിസിസിക്ക് കിട്ടിയ പരാതിയില്‍ ജുഡീഷ്യല്‍ ബുദ്ധി, പുറത്താക്കിയ ആളെ കുറിച്ചു പ്രതികരിക്കുന്നില്ല'

തല്‍ക്കാലം അറസ്റ്റ് ചെയ്യില്ലെന്ന് പ്രോസിക്യൂഷന്‍; സന്ദീപ് വാര്യര്‍ക്ക് ആശ്വാസം, കേസ് പരിഗണിക്കുന്നത് മാറ്റി

സൂരജ് ലാമയുടെ തിരോധാനം: പൊലീസും എയര്‍പോര്‍ട്ട് അധികൃതരും വിശദീകരണം നല്‍കണം, വീണ്ടും ഹൈക്കോടതി ഇടപെടല്‍

SCROLL FOR NEXT