ഫോട്ടോ: ട്വിറ്റർ 
Sports

ഇന്ത്യ കളിച്ചാൽ പണപ്പെട്ടി നിറയും! ആദ്യ രണ്ട് ടി20യുടെ മുഴുവന്‍ ടിക്കറ്റും വിറ്റതായി അയര്‍ലന്‍ഡ്

നാളെയാണ് ആദ്യ മത്സരം. ഈ മാസം 20, 23 തീയതികളിലാണ് ശേഷിക്കുന്ന പോരാട്ടം

സമകാലിക മലയാളം ഡെസ്ക്

ഡബ്ലിന്‍: ഇന്ത്യയും അയര്‍ലന്‍ഡും തമ്മിലുള്ള ടി20 പരമ്പരയുടെ ആദ്യ രണ്ട് മത്സരങ്ങള്‍ക്കുള്ള ടിക്കറ്റുകള്‍ മുഴുവന്‍ വിറ്റു പോയതായി ക്രിക്കറ്റ് അയര്‍ലന്‍ഡ്. മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയ്ക്കായാണ് ഇന്ത്യ പര്യടനത്തിനെത്തുന്നത്. ജസ്പ്രിത് ബുമ്രയുടെ നായകത്വത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്. 

നാളെയാണ് ആദ്യ മത്സരം. ഈ മാസം 20, 23 തീയതികളിലാണ് ശേഷിക്കുന്ന പോരാട്ടം. 

മൂന്നാം പോരാട്ടത്തിലെ ടിക്കറ്റുകളും അതിവേഗം വിറ്റു പോകുന്നതായി അധികൃതര്‍ വെളിപ്പെടുത്തി. ദി വില്ലേജ് മലാഹൈഡ് ക്രിക്കറ്റ് ക്ലബ് ഗ്രൗണ്ടിലാണ് എല്ലാ മത്സരങ്ങളും. 11,500 പേര്‍ക്കാണ് സ്റ്റേഡിയത്തില്‍ നേരിട്ട് മത്സരം കാണാന്‍ സൗകര്യമുള്ളത്. ലോകമെങ്ങുമുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ആരാധക ബലം മറ്റ് ക്രിക്കറ്റ് ബോര്‍ഡുകളുടെ സാമ്പത്തിക നേട്ടത്തിനു ബലമായി മാറുന്നുവെന്നതാണ് ഇതിലെ ശ്രദ്ധേയ കാര്യം.

അഞ്ച് മത്സരങ്ങളാണ് ഇതുവരെ ഇന്ത്യയുമായി അയര്‍ലന്‍ഡ് കളിച്ചത്. ഒരു തവണ പോലും അവര്‍ ജയിച്ചില്ല. 2009ല്‍ ടി20 ലോകകപ്പിലാണ് ആദ്യം നേര്‍ക്കുനേര്‍ വന്നത്. അന്ന് എട്ട് വിക്കറ്റിനു പരാജയപ്പെട്ടു. 

പിന്നീട് ഇന്ത്യ രണ്ട് തവണ പര്യടനത്തിനെത്തി. 2018ലും 2022ലും രണ്ട് വീതം മത്സരങ്ങളുള്ള ടി20 പരമ്പരയാണ് അന്നു കളിച്ചത്. ഇതേ വേദിയില്‍ തന്നെയായിരുന്നു പോരാട്ടങ്ങള്‍. രണ്ട് തവണയും പരമ്പര ഇന്ത്യ സ്വന്തമാക്കി. 

ഇത്തവണ ഇന്ത്യയെ പരാജയപ്പെടുത്താമെന്ന പ്രതീക്ഷയിലാണ് അയര്‍ലന്‍ഡ്. മുന്നില്‍ വലിയ വെല്ലുവിളിയാണ് ഇന്ത്യ ഉയര്‍ത്തുന്നത്. എന്നാല്‍ മാല്‍ഹെയ്ഡിലെ വേദി മികച്ച ആത്മവിശ്വാസം നല്‍കുന്നതാണെന്നും അയര്‍ലന്‍ഡ് താരം ലോര്‍ക്കന്‍ ടക്കര്‍ പ്രതീക്ഷ പങ്കിട്ടു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

'കേരളത്തിന് ആമയും തേങ്ങയും മാത്രം'; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്

കിട്ടിയത് ധാതു ഇടനാഴിയും കടലാമ സംരക്ഷണകേന്ദ്രവും; കേന്ദ്ര ബജറ്റിൽ കേരളത്തിന് നിരാശ

'മാർവൽ സിനിമകളും അങ്ങനെയല്ലേ; 'ധുരന്ധർ' മുന്നോട്ട് വയ്ക്കുന്ന ചില പ്രത്യയശാസ്ത്രങ്ങളോട് വിയോജിപ്പുണ്ട്'

'അനങ്ങാതെ നിന്ന് പാടാനാകില്ല, ഞാന്‍ നടക്കും, ഡാന്‍സ് ചെയ്യും; സോഷ്യല്‍ മീഡിയ മാലിന്യക്കൂമ്പാരമായി മാറി'; ട്രോളുകള്‍ക്കെതിരെ അഭിരാമി

SCROLL FOR NEXT