ചിത്രം: ട്വിറ്റർ 
Sports

ഗാലറിയില്‍ ബെക്കാം! ഇന്ത്യ- ന്യൂസിലന്‍ഡ് സെമി കാണാന്‍ ഇംഗ്ലീഷ് ഫുട്‌ബോള്‍ ഇതിഹാസം

നാളെ വാംഖഡെയില്‍ ഉച്ചയ്ക്ക് രണ്ട് മുതലാണ് ആദ്യ സെമി പോരാട്ടം. ഒന്‍പതില്‍ ഒന്‍പത് മത്സരങ്ങളും വിജയിച്ച് അപരാജിതരായാണ് ഇന്ത്യ അവസാന നാലില്‍ എത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള ലോകകപ്പ് സെമി പോരാട്ടം നാളെ വാംഖഡെയില്‍ അരങ്ങേറും. കളി കാണാന്‍ വിവിഐപി ഗാലറിയില്‍ ശ്രദ്ധേയ വ്യക്തിത്വങ്ങളുമുണ്ടാകും. 

മുന്‍ ഇംഗ്ലണ്ട് ഫുട്ബോള്‍ ടീം നായകനും ഇതിഹാസ താരവുമായ ഡേവിഡ് ബെക്കാം മത്സരം കണാന്‍ ഗാലറിയിലുണ്ടാകും. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി അദ്ദേഹം ഇന്ത്യയിലെത്തിയിട്ടുണ്ട്. 

യൂനിസെഫിന്റെ ഗുഡ്‌വില്‍ അംബാസഡറാണ് ബെക്കാം. ഐസിസി യുനിസെഫുമായി ചേര്‍ന്നു സ്ത്രീ ശാക്തീകരണം, ലിംഗ സമത്വ വിഷയങ്ങളില്‍ സാമൂഹികമായ ശ്രദ്ധേയ പദ്ധതികള്‍ നടപ്പാക്കാനുള്ള ഒരുക്കത്തിലാണ്. ഇതിന്റെ ഭാഗമായാണ് ബെക്കാമിന്റെ സന്ദര്‍ശനം. 

നാളെ വാംഖഡെയില്‍ ഉച്ചയ്ക്ക് രണ്ട് മുതലാണ് ആദ്യ സെമി പോരാട്ടം. ഒന്‍പതില്‍ ഒന്‍പത് മത്സരങ്ങളും വിജയിച്ച് അപരാജിതരായാണ് ഇന്ത്യ അവസാന നാലില്‍ എത്തിയത്. രണ്ടാം സെമി കൊല്‍ക്കത്തയിലാണ്. ഓസ്‌ട്രേലിയ- ദക്ഷിണാഫ്രിക്ക ടീമുകളാണ് മാറ്റുരയ്ക്കുന്നത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം പിഎം ശ്രീയില്‍ പങ്കാളി, പിന്മാറാന്‍ കത്തു നല്‍കിയിട്ടില്ല, തുടരാന്‍ നിര്‍ബന്ധിതമെന്ന് മുഖ്യമന്ത്രി

'ദൃശ്യം 3' സൂപ്പർ ഹിറ്റ്, പിന്നാലെ രണ്ട് ബി​ഗ് ബഡ്ജറ്റ് ചിത്രങ്ങളുമായി പനോരമ സ്റ്റുഡിയോസ്; നായകനായി ഫ​ഹദ് ഫാസിൽ

'സര്‍ക്കാരിന്റെ ആദ്യ 100 ദിന കര്‍മ്മപരിപാടി ജൂലൈ 1 മുതല്‍; എല്ലാ വകുപ്പിലും ഇന്റഗ്രേറ്റഡ് ഫിനാന്‍ഷ്യല്‍ അ ഡ്വൈസറെ നിയമിക്കും, പൊതുസംഭരണ മാന്വല്‍ പരിഷ്‌കരിക്കും'

ഹോര്‍മുസ് തുറന്നാലും എല്‍പിജി പ്രതിസന്ധി ഉടന്‍ അവസാനിക്കില്ല; മുന്നറിയിപ്പുമായി സര്‍ക്കാര്‍

തേഡ് അമ്പയറുടെ 'സമ്മാന'വും തുണച്ചില്ല; 4,6,4, തകര്‍ത്ത് അടിക്കുന്നതിനിടെ സൂര്യവംശി വീണു

SCROLL FOR NEXT