ഫുട്ബോൾ ലോകകപ്പ്

അച്ഛനെ വെല്ലുമോ? ബൈസിക്കിള്‍ ഗോളുമായി ക്രിസ്റ്റിയാനോ ജൂനിയറും

ക്രിസ്റ്റിയാനോയുടേയും സംഘത്തിന്റേയും തകര്‍പ്പന്‍ കളിക്ക് പിന്നാലെ ക്രിസ്റ്റ്യാനോ ജൂനിയറും ആരാധകരെ ആവേശത്തിലാഴ്ത്തുന്ന പ്രകടനവുമായെത്തി

Author : സമകാലിക മലയാളം ഡെസ്ക്

ക്രിസ്റ്റിയാനോയുടെ ബൂട്ടില്‍ നിന്നും ഗോള്‍ വിരിഞ്ഞില്ലെങ്കിലും ലോക കപ്പിന് മുന്‍പായുള്ള സന്നാഹ മത്സരത്തില്‍ അല്‍ജീരിയയ്‌ക്കെതിരെ മൂന്ന് ഗോളിന്റെ ആധികാരിക ജയം നേടിയാണ് പോര്‍ച്ചുഗല്‍ കച്ചമുറുക്കുന്നത്. ക്രിസ്റ്റിയാനോയുടേയും സംഘത്തിന്റേയും തകര്‍പ്പന്‍ കളിക്ക് പിന്നാലെ ക്രിസ്റ്റ്യാനോ ജൂനിയറും ആരാധകരെ ആവേശത്തിലാഴ്ത്തുന്ന പ്രകടനവുമായെത്തി. 

അച്ഛന്‍ ഫുട്‌ബോളില്‍ തീര്‍ക്കുന്ന മന്ത്രീകത തന്നിലേക്കും എത്തിയിട്ടുണ്ടെന്ന് ജൂനിയര്‍ ക്രിസ്റ്റ്യാനോ നേരത്തെ തന്നെ പലവട്ടം തെളിയിച്ചിരുന്നു. അള്‍ജീരിയയ്‌ക്കെതിരായ മത്സരത്തിന് ശേഷം അച്ഛനും മകനും ഒരുമിച്ച് മൈതാനത്ത് ഫുട്‌ബോള്‍ കളിക്കാനെത്തി. 

ഫുട്‌ബോള്‍ ലോകത്തെ വിസ്മയിപ്പിച്ച് ക്രിസ്റ്റ്യാനോയുടെ കാലുകളില്‍
നിന്നും വിരിഞ്ഞ ബൈസിക്കിള്‍ കിക്കും ക്രിസ്റ്റിയാനോ ജൂനിയര്‍ അവിടെ പരീക്ഷിച്ചു. അച്ഛന്റെ പെര്‍ഫെക്ഷനില്ലെങ്കിലും താനും വരുന്നത് ആ ലെവലിലേക്ക് തന്നെയെന്ന സൂചന നല്‍കുകയാണ് ജൂനിയന്‍ റോണോ...

ലോക കപ്പില്‍ സ്‌പെയ്‌നിനൊപ്പം വന്നുപെട്ടതാണ് പോര്‍ച്ചുഗലിനെ കുഴയ്ക്കുന്നത്. കിരീടത്തിലേക്ക് കുതിക്കുന്നതില്‍ പോര്‍ച്ചുഗലിന് വലിയ സാധ്യത ക്രിസ്റ്റിയാനോ തന്നെ നല്‍കുന്നില്ലെങ്കിലും മികച്ച മുന്നേറ്റ നിരയുടെ കരുത്തില്‍ നേട്ടം കൊയ്യാനാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന