ഫുട്ബോൾ ലോകകപ്പ്

അര്‍ജന്റീന തീര്‍ത്ത നിരാശയുണ്ട്, എങ്കിലും അതേ കൂട്ടത്തിനൊപ്പം അഞ്ചാം ലോക കപ്പിനെത്തി ഐ.എം.വിജയന്‍

തുടര്‍ച്ചയായി ലോക കപ്പിന് എത്തുന്നത് കൊണ്ട് എനിക്കിതില്‍ പുതുമയൊന്നും ഇല്ല എന്നായിരിക്കും നിങ്ങള്‍ കരുതുക. എന്നാല്‍ അങ്ങിനെയല്ല

Author : സമകാലിക മലയാളം ഡെസ്ക്

മോസ്‌കോ: മറ്റ് ആരാധകരെയെല്ലാം പോലെയായിരുന്നു അദ്ദേഹവും.  സ്റ്റാളുകള്‍ ഓരോന്ന് കയറി ഇറങ്ങി, ചിത്രങ്ങള്‍ എടുത്ത് ലോക കപ്പില്‍ നിറഞ്ഞു നില്‍ക്കുന്ന റഷ്യയെ അറിഞ്ഞ് സുഹൃത്തുക്കള്‍ക്കൊപ്പം അദ്ദേഹം നടന്നു നീങ്ങി. അര്‍ജന്റീന പുറത്തായതിന്റെ നിരാശയുണ്ടെങ്കിലും ലോക കപ്പ് ആവേശത്തിന് ഒരു കുറവും ഇല്ല.

ഇംഗ്ലണ്ട്-ക്രൊയേഷ്യ സെമി പോരാട്ടം കാണുന്നതിനായി ലുഷ്‌നികിയില്‍ നിറഞ്ഞവരുടെ ഇടയില്‍ നിന്നും ആ മുഖം മലയാളിക്ക് പെട്ടെന്ന് പിടികിട്ടും..ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ ലോഗോ ഉള്ള ടീഷര്‍ട്ട് ധരിച്ച് ഇന്ത്യയുടെ എക്കാലത്തേയും മികച്ച ഫുട്‌ബോള്‍ താരമായ ഐ.എം.വിജയനായിരുന്നു അത്. തുടര്‍ച്ചയായ അഞ്ചാം തവണയാണ് ലോക കപ്പ് നേരില്‍ കാണുന്നതിന് അദ്ദേഹമെത്തുന്നത്. 

തുടര്‍ച്ചയായി ലോക കപ്പിന് എത്തുന്നത് കൊണ്ട് എനിക്കിതില്‍ പുതുമയൊന്നും ഇല്ല എന്നായിരിക്കും നിങ്ങള്‍ കരുതുക. എന്നാല്‍ അങ്ങിനെയല്ല. ഓരോ തവണയും ഇത് അത്ഭുതമാണ്. ഇവിടുത്തെ ജനങ്ങളും, അന്തരീക്ഷവും സ്റ്റാളുകളുമെല്ലാം പുതിയ അനുഭവമാണ്. ഇതുപോലെ മറ്റൊന്നുമില്ലെന്നും വിജയന്‍ പറയുന്നു. 

ഫൈനലിലേക്ക് എത്താതിരുന്ന അര്‍ജന്റീന സംഘം ഏറെ നിരാശപ്പെടുത്തിയെന്ന് ഐ.എം.വിജയന്‍ മറച്ചു വയ്ക്കുന്നില്ല. ബ്രസീല്‍ ലോക കപ്പിലും എത്തിയിരുന്നു എങ്കിലും ഫൈനല്‍ കാണാന്‍ ടിക്കറ്റ് ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് കടല്‍ത്തീരത്ത് ആരാധകര്‍ക്ക് നടുവില്‍ നിന്നായിരുന്നു ഐ.എം.വിജയന്‍ ജര്‍മനിയുടെ വിജയ കുതിപ്പ് കണ്ടത്. ഫ്രാന്‍സിലാണ് വിജയന്‍ കൂടുതല്‍ സാധ്യത നല്‍കുന്നത്. കാരണം അവരെ തോല്‍പ്പിക്കാന്‍ പാടാണ്. 

അഞ്ച് ലോക കപ്പുകള്‍ നേരില്‍ കാണാന്‍ വിജയന്‍ എത്തിയത് ഒരേ സംഘത്തിനൊപ്പമാണ് എന്ന പ്രത്യേകതയുമുണ്ട്. സുഹൃത്തുക്കളായ ചന്ദ്രന്‍ നന്ദിലത്ത്, ഗോപു നന്ദിലത്ത്, എം.സുബൈര്‍ എന്നിവര്‍ക്കൊപ്പമാണ് വിജയന്റെ ലോക കപ്പ് യാത്രകള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്

Today's Rashi Phalam September 16 | വിദേശ യാത്രാ തടസ്സങ്ങൾ മാറും, ദാമ്പത്യജീവിതത്തിൽ സന്തോഷം

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി