സെന്റ്പീറ്റേഴ്‌സ് ബര്‍ഗ്: ഐസ് ലന്റിനെതിരായ മത്സരത്തില്‍ പെനാല്‍റ്റി നഷ്ടപ്പെടുത്തിയത് തന്നെ ഏറെ വേദനിപ്പിച്ചെന്ന് ഇതിഹാസതാരം ലയണല്‍ മെസ്സി. സമനിലയുടെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. പെനാല്‍റ്റി നഷ്ടപ്പെട്ടതാണ് മത്സരഫലം നിര്‍ണയിച്ചത്. കളിയില്‍ വിജയം അര്‍ഹിച്ചിരുന്നെന്നും അവസരം താന്‍ നഷ്ടപ്പെടുത്തിയെന്നും മത്സരത്തിന് ശേഷം മെസ്സി പറഞ്ഞു
ആ പിഴച്ച കിക്ക് തകര്‍ത്തത് അര്‍ജന്റീനക്കാരുടെ ഹൃദയത്തെ മാത്രമല്ല, ലോകമെമ്പാടും ലയണല്‍ മെസ്സിയെ ആരാധിക്കുന്ന കോടിക്കണക്കിന് വരുന്ന ഫുട്‌ബോള്‍ പ്രേമികളെ കൂടിയാണ്. ഐസ്‌ലന്‍ഡിനെതിരെ സമനില വഴങ്ങിയ മത്സരത്തില്‍ തോറ്റവരെ പോലെയാണ് അര്‍ജന്റീനക്കാര്‍ മടങ്ങിയത്. കഴിഞ്ഞ മത്സരങ്ങളിലായി എടുത്ത് ഏഴ് പെനാല്‍റ്റി കിക്കുകളില്‍ മൂന്നെണ്ണം മാത്രമാണ് മെസ്സി്ക്ക് ഗോളാക്കാനായത്.  കോപ്പ അമേരിക്ക ഫൈനലില്‍ പെനാല്‍റ്റി പുറത്തേക്കടിച്ച് കളഞ്ഞ് തല കുനിച്ച് പുറത്തേക്ക് നടന്ന മെസ്സിയുടെ ആവര്‍ത്തനമായി ഐസ് ലന്റിനെതിരായ മത്സരത്തിലും. 
റഷ്യന്‍ ലോകകപ്പിലെ അര്‍ജന്റീനയുടെ ആദ്യ മത്സരം പാരമ്പര്യത്തിന്റെ പിന്‍ബലം ഇല്ലാത്ത എന്നാല്‍ അട്ടിമറികള്‍ക്ക് കെല്‍പ്പുള്ള ഐസ് ലന്‍ഡിനെതിരെയായിരുന്നു. അന്ന് കോപ്പയില്‍ ചിലിക്കെതിരായ പെനാല്‍റ്റി കളഞ്ഞുകുളിച്ച് വിരമിച്ച് തിരിച്ചുവന്ന മെസ്സി വീണ്ടും അര്‍ജന്റീനക്കായി ഒരു ലോകവേദിയില്‍ കളിക്കാനിറങ്ങിയപ്പോള്‍ ആ തെറ്റ് വീണ്ടും ആവര്‍ത്തിച്ചു. തങ്ങളുടെ ശക്തിയേക്കാള്‍ ദൗര്‍ബല്യത്തെയറിഞ്ഞ് പ്രതിരോധത്തിലൂന്നി കളിച്ച ഐസ്?ലന്‍ഡിനെതിരേ അര്‍ജന്റീനയ്ക്ക് കാര്യമായൊന്നും ചെയ്യാനായില്ല. ദേശീയ ടീമിനുവേണ്ടി സമ്മര്‍ദത്തെ അതീജീവിക്കാന്‍ കഴിയാത്ത കളിക്കാരന്‍ എന്ന ചീത്ത പേര് വീണ്ടും മെസിക്ക് സ്വന്തമായി. കരുത്തരായ സ്‌പെയിനിനെതിരെ ഒരു പെനാല്‍റ്റിയടക്കം മൂന്ന് ഗോളുകള്‍ നേടി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കയ്യടി വാങ്ങിയതിന്റെ തൊട്ടു പിറകെയാണ് മെസ്സിക്ക്  കാലിടറിയത്.
എന്നാല്‍, ഈയൊരു പിഴവു കൊണ്ട് മെസ്സിയെയും ഈയൊരു സമനില കൊണ്ട് അര്‍ജന്റീനയെയും എഴുതിത്തള്ളാനാവില്ലെന്നാണ് ആരാധകര്‍ പറയുന്നത്. അതിനുള്ള ഏറ്റവും വലിയ തെളിവാണ് 2016ലെ യൂറോ കപ്പ്. ഒരു ക്യാപ്റ്റന്‍ എന്ന നിലയില്‍ ക്രിസ്റ്റ്യനോയുടെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായിരുന്നു 2016 ലെ യൂറോ കപ്പ്. ആതിഥേയരായ ഫ്രാന്‍സിനെ 1-0 ന് തകര്‍ത്ത് കീരീടം ചൂടിയ പോര്‍ച്ചുഗലിന്റെ യാത്ര അത്ര എളുപ്പമായിരുന്നില്ല. ഗ്രൂപ്പ് പോരാട്ടത്തില്‍ ഐസ്‌ലന്‍ഡിന് മുന്‍പില്‍ പോര്‍ച്ചുഗല്‍ വിറച്ചു സമനില പിടിച്ചു. പക്ഷേ അത് ഒന്നിന്റെയും അവസാനമായിരുന്നില്ല. തുടക്കമായിരുന്നു. ഓസ്ട്രിയയുമായുള്ള അടുത്ത മത്സരവും സമനിലയില്‍ കലാശിച്ചു. മത്സരത്തിന്റെ 79ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്താതെ ബാറില്‍ തട്ടിത്തെറിച്ചപ്പോള്‍ ക്രിസ്റ്റ്യാനോയും തലകുനിച്ചു നടന്നു. അന്ന് പെനാല്‍റ്റി നഷ്ടപ്പെടുത്തിയതിന്റെ പേരില്‍ കുറച്ചു പഴിയൊന്നുമല്ല ക്രിസ്റ്റ്യനോ കേട്ടത്. പിന്നീട് ഹംഗറിയുമായിട്ടായിരുന്നു പോര്‍ച്ചുഗലിന്റെ പോരാട്ടം. മത്സരത്തിന്റെ ആദ്യ പകുതിയില്‍ സമനിലയില്‍ പിരിഞ്ഞു. എന്നാല്‍ രണ്ടാം പകുതി തുടങ്ങി മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ ഹംഗറി ഗോള്‍വല നിറച്ചു. ഹംഗറിയുടെ ആ മുന്നേറ്റം കടുത്ത സമ്മര്‍ദ്ദമാണ് പോര്‍ച്ചുഗലിന് സമ്മാനിച്ചത്. പക്ഷേ അവര്‍ തിരിച്ചടിച്ചു, ക്രിസ്റ്റിയാനോവിലൂടെ തന്നെ. മത്സരത്തിന്റെ 50 മിനിറ്റിലും 62ാം മിനിറ്റിലും ക്രിസ്റ്റ്യാനോ നല്‍കിയ പ്രഹരത്തിന് മറുപടി നല്‍കാന്‍ ഹംഗറിക്കായില്ല. മത്സരം വീണ്ടും സമനിലയില്‍ കലാശിച്ചു. മൂന്ന് സമനിലകളുമാിയി ഗ്രൂപ്പിലെ മൂന്നാം സ്ഥാനക്കാരായി അടുത്ത ഘട്ടത്തിലേക്ക് പതുക്കെ നടന്നു കയറിയ പോര്‍ച്ചുഗല്‍ പിന്നീട് അവിശ്വസനീയമായ മുന്നേറ്റമാണ് നടത്തിയത്. അത് അവസാനിച്ചത് യൂറോ കപ്പില്‍ മുത്തമിട്ടു കൊണ്ടായിരുന്നു.
ഇത് ഫുട്‌ബോളാണ്, പ്രവചനാതീതമാണ് ഓരോ നിമിഷവും. ഒരു ത്രില്ലര്‍ സിനിമയില്‍ കാണാവുന്ന എല്ലാ സസ്‌പെന്‍സുകളും സര്‍െ്രെപസുകളും ഇവിടെയുമുണ്ട്. ഫുട്‌ബോളിന്റെ ചരിത്രമെടുത്തു പരിശോധിച്ചാല്‍ ഒരുപാട് ഉദാഹരണങ്ങള്‍ കാണാന്‍ സാധിക്കും. ഇറ്റലി ചോമ്പ്യന്‍മാരായ 2006 ലോക കപ്പില്‍ ഗ്രൂപ്പ് മത്സരത്തില്‍ ഇറ്റലിയും അമേരിക്കയും നടന്ന മത്സരം സമാനിലയായിരുന്നു കലാശിച്ചത്. പക്ഷെ ഇറ്റലി ലോക ചാമ്പ്യന്മാരായി. 2010 ലോകകപ്പില്‍ കരുത്തരായ സ്‌പെയിന്‍ സ്വിറ്റ്‌സര്‍ലന്‍ഡിനോട് അടിയറവ് പറഞ്ഞിരുന്നു. പക്ഷേ ലോക കിരീടത്തില്‍ മുത്തമിട്ടത് കറുത്ത കുതിരകളായിരുന്നു. 2014 ലോകകപ്പില്‍ ഘാന ജര്‍മനിയെ വിറപ്പിച്ച് സമനിലയില്‍ തളച്ചപ്പോള്‍ ചിലരെങ്കിലും ജര്‍മനിയെ എഴുതിത്തള്ളിയിരുന്നു. പക്ഷേ കണക്ക് കൂട്ടലുകളെല്ലാം തെറ്റിച്ച് ജര്‍മനി വിജയികളായി. അതുകൊണ്ടു അര്‍ജന്റീനയുടെ ഭാവി ഇപ്പോള്‍ തന്നെ തീരുമാനിക്കുന്നതില്‍ കഥയൊന്നുമില്ലെന്നാണ് ആരാധകരുടെ പക്ഷം
Lionel Messi's penalty miss. Brilliant save by Iceland goalkeeper Halldórsson.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates