ഫുട്ബോൾ ലോകകപ്പ്

പോളണ്ട് പരിശീലക സ്ഥാനമൊഴിഞ്ഞ് നവല്‍ക; ജോക്വിം ലോ തുടരും

പോളണ്ടിന്റെ ദേശീയ ഫുട്‌ബോള്‍ ടീം പരിശീലക സ്ഥാനത്ത് നിന്ന് ആദം നവല്‍ക രാജിവച്ചു. ലോകകപ്പിന്റെ ആദ്യ റൗണ്ടില്‍ തന്നെ പോളണ്ട് ടീം പുറത്തായതിനെ തുടര്‍ന്നാണ് രാജി

Author : സമകാലിക മലയാളം ഡെസ്ക്

ബെര്‍ലിന്‍: പോളണ്ടിന്റെ ദേശീയ ഫുട്‌ബോള്‍ ടീം പരിശീലക സ്ഥാനത്ത് നിന്ന് ആദം നവല്‍ക രാജിവച്ചു. ലോകകപ്പിന്റെ ആദ്യ റൗണ്ടില്‍ തന്നെ പോളണ്ട് ടീം പുറത്തായതിനെ തുടര്‍ന്നാണ് രാജി. നവല്‍കയുടെ രാജി പോളിഷ് ഫുട്‌ബോള്‍ അസോസിയേഷന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. 

അതേസമയം ലോകകപ്പ് നിലനിര്‍ത്താനെത്തി ആദ്യ റൗണ്ടില്‍ തന്നെ നാണംകെട്ട് പുറത്തായെങ്കിലും ലോക  ചാംപ്യന്‍മാരായ ജര്‍മനി പരിശീലകന്‍ ജോക്വിം ലോയെ നിലനിര്‍ത്തിയിട്ടുണ്ട്. കരാര്‍ കാലാവധിയായ 2022 വരെ ലോ  തുടരുമെന്ന് ജര്‍മന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ വ്യക്തമാക്കി. 2006ലാണ് ലോ ജര്‍മന്‍ ടീമിന്റെ പരിശീലക സ്ഥാനത്തെത്തുന്നത്. കഴിഞ്ഞ തവണ ബ്രസീലില്‍ അരങ്ങേറിയ ലോകകപ്പില്‍ ജര്‍മന്‍ ടീമിനെ കിരീടത്തിലേക്ക് നയിക്കാന്‍ ലോവിന് സാധിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സര്‍ക്കാരിനെതിരെ സംസാരിച്ചു; എന്‍ പ്രശാന്തിനെതിരെ വീണ്ടും അച്ചടക്ക നടപടി

കുട്ടികളുടെ ഇഷ്ട ഭക്ഷണങ്ങൾ, പക്ഷേ ആരോഗ്യത്തിന് ഇവ നല്ലതല്ല

വെയിലിൽ നിന്ന് നേരെ എസിയിലേക്ക് കയറരുത്, 'പണി' കിട്ടും, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

'തുറന്നിട്ട വാതിൽ വഴി തന്നെ വീട്ടിലേക്ക് കയറും; വളരെ ശ്രദ്ധിക്കണം, കുട്ടികളുടെ ഷൂസിനുള്ളിൽ പാമ്പുകൾ ഒളിച്ചിരിക്കും' (വിഡിയോ)

'എന്റെ അടിപ്പാവാടയും നോക്കി നടക്കുന്നത് ഭാര്യയറിഞ്ഞാല്‍ മോശമല്ലേ?'; കമന്റിട്ടവന്റെ വായടപ്പിച്ച് ബിന്നി

SCROLL FOR NEXT