ഫുട്ബോൾ ലോകകപ്പ്

ബ്രസീലിന് തുടക്കത്തിലേ തിരിച്ചടി; പത്ത് മിനിറ്റ് തികയ്ക്കാതെ മാഴ്‌സെലോ കളം വിട്ടു

ഫിലിപ്പേ ലൂയിസാണ് മാഴ്‌സെലോയ്ക്ക് പകരക്കാരനായി എത്തുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

താരതമ്യേന ദുര്‍ബലരായി കരുതപ്പെടുന്ന സെര്‍ബിയയ്ക്ക് തകര്‍ത്ത് നെയ്മറും സംഘവും പ്രീക്വാര്‍ട്ടര്‍ പ്രവേശനം സ്റ്റൈലാക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. എന്നാല്‍ ദക്ഷിണ കൊറിയക്കെതിരെ ജര്‍മനി നേരിട്ട തോല്‍വിയില്‍ ഫുട്‌ബോള്‍ ലോകം നില്‍ക്കുമ്പോള്‍ നടക്കുന്ന ബ്രസീല്‍ മത്സരം ആരാധകരില്‍ തീര്‍ക്കുന്ന ആശങ്ക ചില്ലറയല്ല.

പക്ഷേ പരിക്കിനെ തുടര്‍ന്ന് പത്താം മിനിറ്റില്‍ തന്നെ മാഴ്‌സെലോയെ പിന്‍വലിക്കേണ്ടി വന്നത് ബ്രസീലിന് തിരിച്ചടിയായി. ഫിലിപ്പേ ലൂയിസാണ് മാഴ്‌സെലോയ്ക്ക് പകരക്കാരനായി എത്തുന്നത്.  കോസ്റ്ററിക്കയ്‌ക്കെതിരെ കളം നിറഞ്ഞ് ബ്രസീലിന് വേണ്ടി കളിച്ച താരമായിരുന്നു മാഴ്‌സെലോ.

സെര്‍ബിയയ്‌ക്കെതിരായ സമനില മതിയാകും ബ്രസീലിന് റഷ്യയില്‍ അവസാന പതിനാറിലേക്ക് കടക്കാന്‍. കോസ്റ്ററിക്കയ്‌ക്കെതിരെ ജയം നേടിയ അതേ പ്ലേയിങ് ഇലവനെയാണ് ബ്രസീല്‍ സെര്‍ബിയയ്‌ക്കെതിരേയും ഇറക്കുന്നത്. 4-2-3-1 ഫോര്‍മേഷനിലാണ് ബ്രസീലും സെര്‍ബിയയും തങ്ങളുടെ അവസാന ഗ്രൂപ്പ് മത്സരം കളിക്കാന്‍ ഇറങ്ങിയത്.

വില്ല്യനില്‍ നിന്നും ലഭിച്ച പാസുമായി ബോക്‌സിനുള്ളിലേക്ക് മുന്നേറി നെയ്മര്‍ തുടക്കത്തില്‍ തന്നെ ബ്രസീലിന്റെ ആക്രമണത്തിന്റെ മൂര്‍ച്ഛ അറിയിച്ചു. നെയ്മറിന്റെ പാസില്‍ ഷോട്ടുതിര്‍ക്കാന്‍ കുട്ടിഞ്ഞോ ശ്രമിച്ചെങ്കിലും ഓഫ് സൈഡ് വില്ലനാവുകയായിരുന്നു. ബ്രസീലിന്റെ ആക്രമണത്തിന് തുടക്കത്തില്‍ തന്നെ സെര്‍ബിയയും ശക്തമായി മറുപടി നല്‍കുന്നു. ബ്രസീലിയന്‍ പ്രതിരോധത്തെ വെല്ലുവിളിച്ച് സെര്‍ബിയന്‍ മുന്നേറ്റമായിരുന്നു മത്സരത്തിന്റെ എട്ടാം മിനിറ്റില്‍ തന്നെ കണ്ടത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം