ഫുട്ബോൾ ലോകകപ്പ്

റാമോസ് കരയുന്നതിലും വലിയ സന്തോഷമില്ല, കാരണം സലയെ ഞങ്ങള്‍ മറന്നിട്ടില്ല; കര്‍മ ഫലമാണെന്ന് റാമോസിനോട് ആരാധകര്‍

ഇനിയെസ്റ്റയും, പിക്വെയും, ഇസ്‌കോയുമെല്ലാം മടങ്ങുന്നതിന്റെ നിരാശയാണത്. പക്ഷേ കരഞ്ഞു കൊണ്ട് കളിക്കളം വിട്ട റാമോസിന് നേര്‍ക്ക് തെല്ലും സഹതാപമില്ല

Author : സമകാലിക മലയാളം ഡെസ്ക്

മെയ് 26 ആരും മറന്നിട്ടുണ്ടാകില്ല. നിറഞ്ഞ് വിതുമ്പിയ കണ്ണുകളോടെ സല കളിക്കളം വിട്ട ദിവസം. ചാമ്പ്യന്‍സ് ലീഗ് കിരീടം നഷ്ടപ്പെട്ടതിന്റെ നിരാശയേക്കാള്‍ സല അന്ന് കളിക്കളം വിട്ടതായിരുന്നു ആരാധകരെ ഉലച്ചത്. ജൂലൈ ഒന്നിലേക്ക് എത്തുമ്പോഴും കാര്യങ്ങള്‍ വ്യത്യസ്തമല്ല. കരയുന്നത് റാമോസ് ആണെന്ന് മാത്രം. 

ജര്‍മനി തങ്ങളില്‍ നിന്നും പിടിച്ചെടുത്ത കിരീടം തിരിച്ചു പിടിക്കാന്‍ ഉറച്ചായിരുന്നു സ്‌പെയിന്‍ റഷ്യയിലേക്കെത്തിയത്. കിരീടത്തില്‍ മുത്തമിടാന്‍ സാധ്യത കല്‍പ്പിക്കപ്പെട്ട ടീമുകളില്‍ സ്പാനിഷ് പട മുന്നിലുണ്ടാവുകയും ചെയ്തു. പക്ഷേ ആതിഥേയരുടെ ഗോള്‍ കീപ്പര്‍ക്ക് മുന്നില്‍ സ്‌പെയിനിന് മുട്ടു മടക്കേണ്ടി വന്നു. റാമോസ് കരഞ്ഞു കൊണ്ട് കളിക്കളം വിട്ടു. 

അര്‍ജന്റീനയും പോര്‍ച്ചുഗലും റഷ്യയില്‍ നിന്ന് മടങ്ങിയപ്പോല്‍ ആരാധകരുടെ ഉള്ളുലച്ചത് തീവ്രമായി തന്നെയായിരുന്നു. സ്‌പെയിന്‍ മടങ്ങുമ്പോഴും ആരാധകര്‍ക്ക് നിരാശയുണ്ട്. ഇനിയെസ്റ്റയും, പിക്വെയും, ഇസ്‌കോയുമെല്ലാം മടങ്ങുന്നതിന്റെ നിരാശയാണത്. പക്ഷേ കരഞ്ഞു കൊണ്ട് കളിക്കളം വിട്ട റാമോസിന് നേര്‍ക്ക് തെല്ലും സഹതാപമില്ല. 

മനപൂര്‍വം പരിക്കേല്‍പ്പിക്കുന്ന രീതിയില്‍ സലയുടെ നേര്‍ക്ക് റാമോസിന്റെ പരുക്കന്‍ കളി വന്നതിന് പിന്നാലെ പരിഹാസവുമായി റാമോസ് വീണ്ടും എത്തിയിരുന്നു. വീണതിലൂടെ പരിക്കേല്‍ക്കേണ്ടിയിരുന്നത് മറ്റേ കയ്യിലാണ് എന്നായിരുന്നു സലയുടെ പരിഹാസം. കര്‍മ ഫലം എന്നാണ് റഷ്യക്കെതിരെ തോല്‍വി നേരിട്ടതിന് ശേഷം ആരാധകര്‍ റാമോസിനോട് പറയുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT