ഷാപൂര്‍ സദ്രാന്‍ 
Sports

39ാം ജന്മദിനത്തിന് ഒരു ദിവസം ബാക്കി; മുന്‍ അഫ്ഗാന്‍ പേസര്‍ മരണത്തിന് കീഴടങ്ങി

നോയിഡയിലെ ഗ്രേറ്റര്‍ ആശുപത്രിയില്‍ ചികിത്സിയിലിരിക്കെയാണ് അന്ത്യം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

ന്യൂഡല്‍ഹി: അപൂര്‍വ രോഗം ബാധിച്ച് ദീര്‍ഘകാലമായി ഇന്ത്യയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അഫ്ഗാന്‍ മുന്‍ പേസര്‍ ഷാപൂര്‍ സദ്രാന്‍ അന്തരിച്ചു. 38വയസ്സായിരുന്നു. നോയിഡയിലെ ഗ്രേറ്റര്‍ ആശുപത്രിയില്‍ ചികിത്സിയിലിരിക്കെയാണ് അന്ത്യം. 39ാം ജന്മദിനത്തിന് ഒരുദിവസം മാത്രം ബാക്കി നില്‍ക്കെയാണ് അന്ത്യം.

അഫ്ഗാന്‍ ക്രിക്കറ്റ് അസോസിയേഷനാണ് താരത്തിന്റെ വിയോഗം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്. താരത്തിന്റെ വിയോഗത്തില്‍ അസോസിയേഷന്‍ അനുശോചനം അറിയിച്ചു. ഹിമോഫാഗോസൈറ്റിക് ലിംഫോഹിസ്റ്റിയോ സൈറ്റോസീസ് എന്ന രോഗത്തെ തുടര്‍ന്നാണ് താരം ചികിത്സയ്ക്കായി ഇന്ത്യയിലെത്തിയത്.

ശരീരത്തിന്റെ പ്രതിരോധ സംവിധാനം അമിതമായി പ്രതികരിക്കുകയും അതുവഴി സ്വന്തം കോശങ്ങളെ തന്നെ നശിപ്പിക്കുകയും ചെയ്യുന്ന അവസ്ഥയാണ് എച്ച്എല്‍എച്ച്. കഴിഞ്ഞ ഒക്ടോബറിലാണ് ഷാപൂര്‍ സദ്രാന്‍ കടുത്ത അണുബാധ മൂലം ചികില്‍സ തേടുന്നത്. ഇത് ക്ഷയരോഗമാകുകയും തലച്ചോറിലേക്ക് വ്യാപിക്കുകയും ചെയ്തു. അഫ്ഗാനിസ്ഥാനില്‍ ചികില്‍സയിലിരിക്കേ ആദ്യഘട്ടങ്ങളില്‍ ഷാപൂര്‍ ചികിത്സയോട് നന്നായി പ്രതികരിച്ചിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം രോഗം ഭേദമായി ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യുകയും ചെയ്തു. എന്നാല്‍ മൂന്ന് ആഴ്ചയ്ക്കിടെ രോഗം വീണ്ടും പ്രത്യക്ഷപ്പെട്ടതോടെ അഫ്ഗാനിസ്ഥാനിലെ ഡോക്ടര്‍മാരുടെ നിര്‍ദേശാനുസരണം ചികില്‍സയ്ക്കായി ഇന്ത്യയില്‍ എത്തുകയായിരുന്നു. പ്രവേശിപ്പിക്കുകയുമായിരുന്നു.

ഷാപൂര്‍ സദ്രാന്‍

അഫ്ഗാന്‍ ദേശീയ ക്രിക്കറ്റ് ടീമിനു വേണ്ടി കളിച്ച ഇടംകൈയ്യന്‍ മീഡിയം ഫാസ്റ്റ് ബൗളറാണ് ഷാപൂര്‍ സദ്രാന്‍. 2009 ല്‍ നെതര്‍ലന്‍ഡ്സിനെതിരെയായിരുന്നും രാജ്യാന്തര ക്രിക്കറ്റില്‍ ഷാപൂറിന്റെ അരങ്ങേറ്റം. 2009 നും 2020 നും ഇടയില്‍ 44 ഏകദിനങ്ങളും 36 ടി20 ഐകളും ഉള്‍പ്പെടെ 80 രാജ്യാന്തര മത്സരങ്ങളില്‍ അഫ്ഗാനിസ്ഥാനായി ഷാപൂര്‍ കളിച്ചിട്ടുണ്ട്. രണ്ട് ഫോര്‍മാറ്റുകളിലുമായി 80 വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്. 2025 ജനുവരിയില്‍ അദ്ദേഹം രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുകയും ചെയ്തു.

ഹിമോഫാഗോസൈറ്റിക് ലിംഫോഹിസ്റ്റിയോ സൈറ്റോസീസ്

രോഗപ്രതിരോധ ശേഷി തകരാറിലാകുന്ന ഗുരുതരമായ അവസ്ഥയാണ് ഹിമോഫാഗോസൈറ്റിക് ലിംഫോഹിസ്റ്റിയോ സൈറ്റോസീസ്. കൂടുതലായും കുട്ടികളിലാണ് ഈ രോഗാവസ്ഥ കണ്ടുവരാറുള്ളത്. അമിതമായി പ്രതികരിക്കുന്ന രോഗപ്രതിരോധ സംവിധാനം മൂലം ഹൈപ്പര്‍ഇന്‍ഫ്‌ലമേഷന്‍ ഉണ്ടാകുകയും ഇത് അസ്ഥി മജ്ജ, കരള്‍, പ്ലീഹ, ലിംഫ് നോഡുകള്‍ എന്നിവയുള്‍പ്പെടെ ശരീരകലകള്‍ക്ക് കേടുപാടുകള്‍ വരുത്തുകുയും ചെയ്യുന്നു.

Former Afghanistan fast bowler Shapoor Zadran passes away at 38 after prolonged illness

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വിധിയില്‍ പ്രഥമദൃഷ്ട്യ പിഴവ്, അതിജീവിതയുടെ മൊഴിയില്‍ ഒട്ടേറെ വൈരുധ്യങ്ങള്‍'; പാലത്തായി പോക്‌സോ കേസില്‍ പത്മരാജന് ജാമ്യം

കേരളം കുംഭമേള 2027: ലക്ഷങ്ങള്‍ തിരുനാവായയിലെത്തും, സര്‍ക്കാര്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണം: ആനന്ദവനം ഭാരതി

7500 എംഎഎച്ച് ബാറ്ററി, ട്രിപ്പിള്‍ റിയര്‍ കാമറ സെറ്റപ്പ്; വരുന്നു വിവോയുടെ പുതിയ ഫോണ്‍

'അമ്മച്ചിക്ക് പ്രണാമമര്‍പ്പിച്ച് പുട്ടുറുമീസ്'; സൗകര്‍ ജാനകിയ്‌ക്കൊപ്പമുള്ള ഓര്‍മകള്‍ പങ്കിട്ട് മമ്മൂട്ടി

കൂടുതല്‍ നേട്ടം, കെഎസ്എഫ്ഇ ചിട്ടിയും മ്യൂച്ചല്‍ ഫണ്ടും ചേര്‍ത്തുള്ള സമ്പാദ്യതന്ത്രം; അറിയാം വിശദമായി