ഇയാൻ ചാപ്പൽ എക്സ്
Sports

'പേന താഴെ വയ്ക്കാൻ സമയമായി'- ഇയാൻ ചാപ്പൽ കളിയെഴുത്ത് നിർത്തി

1964 മുതൽ 1980 വരെ ലോക ക്രിക്കറ്റിൽ നിറഞ്ഞു നിന്ന ഇതിഹാസം, പിന്നീട് കായിക പത്ര പ്രവർത്തനം

സമകാലിക മലയാളം ഡെസ്ക്

മെൽബൺ: അര നൂറ്റാണ്ടിലേറെ കാലം നീണ്ടു നിന്ന കായിക പത്ര പ്രവർത്തനത്തിനു വിരാമമിട്ട് മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഇയാൻ ചാപ്പൽ. ഞായറാഴ്ചയാണ് 81കാരൻ പ്രഖ്യാപനവുമായി രം​ഗത്തെത്തിയത്.

1973 മുതലാണ് അദ്ദേഹം കളിയെഴുത്ത് ആരംഭിച്ചത്. കട്ടിങ് എഡ്ജ് എന്ന പേരിൽ അനവധി വർഷമായി അദ്ദേഹം പത്രത്തിൽ കോളം എഴുതുന്നുണ്ടായിരുന്നു.

'പേന താഴെ വയ്ക്കാൻ സമയമായി. എഴുത്തിൽ നിന്നു വിരമിക്കുന്നത് കളിയിൽ നിന്നു വിരമിക്കുന്നതിനു സമാനമാണ്. ഇതാണ് ഉചിതമായ സമയം'- അദ്ദേഹം എഴുത്തു നിർത്തുന്നതിനെ കുറിച്ച് വ്യക്തമാക്കി.

1964 മുതൽ 1980 വരെ ലോക ക്രിക്കറ്റിൽ നിറഞ്ഞു നിന്ന ഇതിഹാസമാണ് ഇയാൻ ചാപ്പൽ. ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക ടീമുകൾക്കായി കളിച്ചു.

വിരമിച്ച ശേഷമാാണ് അദ്ദേഹം ക്രിക്കറ്റ് കോളമെഴുത്തിലേക്കും കമന്ററി പറയുന്നതിലേക്കും തിരിഞ്ഞത്. 50 വർഷത്തിലേറെയായി ക്രിക്കറ്റിനെ കുറിച്ചു എഴുതുന്നുണ്ടായിരുന്നു ഇയാൻ ചാപ്പൽ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

51 കോടി പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ, ലോക ചാംപ്യന്മാരായ വനിതാ ടീമിന് കിട്ടുക 123 കോടി

ബദാം പാല്‍ കുടിക്കാറുണ്ടോ?; ആരോഗ്യഗുണങ്ങള്‍ ഇതൊക്കെ

തെലങ്കാനയില്‍ ബസ്സിന് പിന്നിലേക്ക് ടിപ്പര്‍ലോറി ഇടിച്ചുകയറി; 24 മരണം; മരിച്ചവരില്‍ മൂന്ന് മാസം പ്രായമായ കുട്ടിയും; വിഡിയോ

'ആ സൂപ്പർ താരത്തിന്റെ ഏഴ് മാനേജർമാർ അന്ന് എന്നെ ചീത്ത വിളിച്ചു; അതോടെ ആ സിനിമ തന്നെ ഞാൻ വേണ്ടെന്ന് വച്ചു'

ധനാഗമനം, വിദ്യാഗുണം, വിവാഹം, വിദേശവാസ യോഗം; ഈ നക്ഷത്രക്കാര്‍ക്ക് നല്ല ആഴ്ച

SCROLL FOR NEXT