പ്രവീണ്‍ കുമാർ, ഫയൽ/എപി 
Sports

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം പ്രവീണ്‍ കുമാറും മകനും വാഹനാപകടത്തില്‍പ്പെട്ടു, ട്രക്ക് പാഞ്ഞുകയറി; അത്ഭുത രക്ഷപ്പെടല്‍

ഉത്തര്‍പ്രദേശില്‍ മുന്‍ ഇന്ത്യന്‍ പേസ് ബൗളര്‍ പ്രവീണ്‍ കുമാറും മകനും വാഹനാപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു

Author : സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ മുന്‍ ഇന്ത്യന്‍ പേസ് ബൗളര്‍ പ്രവീണ്‍ കുമാറും മകനും വാഹനാപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. ഇരുവരും സഞ്ചരിച്ചിരുന്ന കാര്‍ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.

മീററ്റില്‍ ഇന്നലെ രാത്രി പത്തുമണിക്കാണ് സംഭവം. പാണ്ഡവ് നഗറില്‍ നിന്ന് പ്രവീണ്‍ കുമാര്‍ കാറില്‍  മടങ്ങി വരുന്നതിനിടെയാണ് അപകടം ഉണ്ടായത്. മീററ്റ് മുള്‍ട്ടാന്‍ നഗറിലാണ് പ്രവീണ്‍ കുമാര്‍ താമസിക്കുന്നത്. പ്രവീണ്‍ കുമാര്‍ സഞ്ചരിച്ചിരുന്ന ലാന്‍ഡ് റോവറിലേക്ക് അമിത വേഗത്തിലെത്തിയ ട്രക്ക് പാഞ്ഞുകയറുകയായിരുന്നു. പ്രവീണ്‍ കുമാറും മകനും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. കാറിന് കാര്യമായി കേടുപാടുകള്‍ സംഭവിച്ചു.

ഉടന്‍ തന്നെ സ്ഥലത്തെത്തിയ പൊലീസ് ട്രക്ക് ഡ്രൈവറെ അറസ്റ്റ് ചെയ്തു. 2007ലും പ്രവീണ്‍ കുമാര്‍ അപകടത്തില്‍പ്പെട്ടിരുന്നു. ഇന്ത്യന്‍ ടീമില്‍ എടുത്തതിന് പിന്നാലെ നാട്ടിലേക്ക് വന്ന പ്രവീണ്‍ കുമാറിന് നാട്ടുകാര്‍ നല്‍കിയ ഗംഭീര സ്വീകരണത്തിനിടെ, തുറന്ന ജീപ്പില്‍ നിന്ന് ക്രിക്കറ്റ് താരം താഴെ വീഴുകയായിരുന്നു. കഴിഞ്ഞ ഡിസംബറിലാണ് വിക്കറ്റ് കീപ്പര്‍- ബാറ്റര്‍ ഋഷഭ് പന്തിന് കാര്‍ അപകടത്തില്‍ പരിക്കേറ്റത്. നിലവില്‍ വിശ്രമത്തിലാണ് ഋഷഭ് പന്ത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

താമരശേരിയില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കെപിസിസി അംഗത്തിനെതിരെ കേസ്

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT