SL Akshay x
Sports

ക്രിക്കറ്റ് കളിക്കിടെ നെഞ്ചുവേദന; കര്‍ണാടക മുന്‍ രഞ്ജി താരം എസ്എല്‍ അക്ഷയ്ക്ക് ദാരുണാന്ത്യം

ബംഗളൂരുവിലെ മൂന്നാം ഡിവിഷന്‍ പോരാട്ടത്തിനിടെ മരണം

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: കെഎസ്‍സിഎ പ്രാദേശിക ക്രിക്കറ്റ് പോരാട്ടം കളിക്കുന്നതിനിടെ മുന്‍ കര്‍ണാടക രഞ്ജി ട്രോഫി താരം എസ്എല്‍ അക്ഷയ്ക്ക് ദാരുണാന്ത്യം. ഹൃദയാഘാതമാണ് മരണ കാരണം. 39 വയസായിരുന്നു.

ബംഗളൂരു കെആര്‍ പുരത്തെ ഗ്രൗണ്ടില്‍ നടന്ന മൂന്നാം ഡിവിഷന്‍ പോരാട്ടത്തിനിടെയാണ് ദാരുണ സംഭവം. കളിക്കിടെ അക്ഷയ്ക്ക് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

കര്‍ണാടക രഞ്ജി ട്രോഫി ടീമില്‍ പേസ് ബൗളറായിരുന്നു അക്ഷയ്. കര്‍ണാടക പ്രീമിയര്‍ ലീഗിലും കളിച്ചിട്ടുണ്ട്.

ശിവമോഗ സ്വദേശിയായ അക്ഷയ് ജൂനിയര്‍ താരങ്ങളെ കണ്ടെത്തി വളര്‍ത്തിയെടുക്കുന്നതില്‍ മികവ് പുലര്‍ത്തുന്ന ഒരു പരിശീലകന്‍ കൂടിയാണ്. താരത്തിന്റെ മരണത്തില്‍ കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ അനുശോചിച്ചു.

Former Karnataka Ranji Trophy cricketer SL Akshay died on Sunday after suffering a heart attack on the field

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഭരതം' ഞങ്ങളുടെ കുടുംബകഥയല്ല, ചേട്ടനും ശ്രീക്കുട്ടനും വലിയ സ്‌നേഹത്തിലായിരുന്നു; തുറന്നു പറഞ്ഞ് കെ ഓമനക്കുട്ടി

പൊട്ടി വീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു; അപകടം പുല്ലരിയാന്‍ പോയപ്പോള്‍

ഐപിഎസ് ട്രെയിനിയെന്ന വ്യാജേന പെൺകുട്ടിയെ ചതിച്ചു; ഭീഷണിപ്പെടുത്തി പണവും വാഹനവും തട്ടി; കോട്ടയത്ത് 22-കാരൻ പിടിയിൽ

പൂക്കളം തട്ടിത്തെറിപ്പിച്ചത് ബെംഗളൂരുവിലല്ല, പാലാരിവട്ടത്ത്; അന്വേഷണം ശക്തമാക്കി പൊലീസ്

'ഈ ട്രെയിൻ എനിക്ക് സ്വന്തം'; സ്വർണ്ണ ശതാബ്ദി എക്സ്പ്രസ് പിടിച്ചെടുത്ത കർഷകന്റെ കഥ